മാന്ത്രികലോകം 8 [Cyril] 2317

ഒഷേദ്രസിനെ ആക്രമിച്ചാൽ — പ്രകൃതിയുടെ വെറും വന്യമായ നശീകരണ ശക്തിയില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ഒഷേദ്രസിന്റെ ശക്തിയെ വർദ്ധിപ്പിക്കും എന്ന് ഞങ്ങൾ മനസ്സിലാക്കി..

ആക്രമണം നടത്തുമ്പോൾ, റീനസിന് തന്റെ മറ്റുള്ള ശക്തിയെയും നശീകരണ ശക്തിയില്‍ യോജിപ്പിച്ച് ആക്രമണം നടത്താൻ കഴിഞ്ഞിരുന്നില്ല…

തന്റെ ആക്രമണ ശക്തിയെ ഉപയോഗിച്ച് റീനസ് ഒഷേദ്രസിന്റെ അനുയായികളായ ദൈവങ്ങളെ ആക്രമിച്ചപ്പോൾ അതിന് ഫലം ലഭിച്ചിരുന്നു.. പക്ഷേ ഒഷേദ്രസിന്റെ മേല്‍ ആ ആക്രമണങ്ങള്‍ ഫലം ചെയ്തില്ല….. മറിച്ച് റീനസിന്റെ ആക്രമണ ശക്തി ഒഷേദ്രസിനെ ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു…

അതുകൊണ്ടാണ് പിന്നീട് റീനസ് ഒഷേദ്രസിന് എതിരായി നടന്നിരുന്ന യുദ്ധത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ തുടങ്ങിയത്… അതുതന്നെയാണ് നല്ലതെന്ന് ഞങ്ങളും മനസ്സിലാക്കിയിരുന്നു…”നോഷേയ പറഞ്ഞ്‌ നിർത്തി.

“അപ്പോ മനുഷ്യരെ സൃഷ്ടിച്ചത് ആരാണ്…?” സുല്‍ത്താന്‍ ചോദിച്ചു.

“ദൈവങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്തിട്ട് രണ്ട് ഭാഗത്തുള്ള ദൈവങ്ങളും ഫലം ഒന്നും കണ്ടിരുന്നില്ല… ദൈവങ്ങള്‍ക്ക് മരണമില്ല എന്നത് തന്നെയാണ് കാരണം..

ദൈവങ്ങള്‍ക്ക് മറ്റുള്ള ദൈവങ്ങളെ വധിക്കാന്‍ കഴിഞ്ഞില്ല… ഓരോ യുദ്ധത്തിലും ഞങ്ങളുടെ ശക്തി മാത്രം ക്ഷയിക്കും… അങ്ങനെ ശക്തി ക്ഷയിക്കുമ്പോൾ ഞങ്ങൾ നിഷ്‌ക്രിയാവസ്ഥയിൽ വീഴുകയും പിന്നീട് വർഷങ്ങൾക്ക് ശേഷം ശക്തി പ്രാപിച്ച് വരികയും ചെയ്യും.

അതുകൊണ്ടാണ് മറ്റു ഏതെങ്കിലും ശക്തികള്‍ക്ക് ദൈവങ്ങളെ വധിക്കാന്‍ കഴിയുമോ എന്നു പരീക്ഷിക്കാന്‍ ഒഷേദ്രസ് ആദ്യമായി സൃഷ്ടിക്കാന്‍ തുടങ്ങിയത്. ഒഷേദ്രസിന്റെ ശ്രദ്ധ മറ്റ് കാര്യങ്ങളില്‍ തിരിഞ്ഞത് കൊണ്ട്, താല്‍ക്കാലികമായി ദൈവങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന് ഒരു അറുതി ഉണ്ടായി — അങ്ങനെയാണ് ഒഷേദ്രസ് ആദ്യമായി അതിശക്തരായ കുറച്ച് യക്ഷ മനുഷ്യരെ സൃഷ്ടിച്ചത്….

അതേ സമയത്ത് തന്നെയാണ് അയോറസ് ഉം ഹിഷേനി യും ചേര്‍ന്നു, ശില്‍പ്പി യെയും മലാഹി യെയും സൃഷ്ടിച്ചത്… അവരെ സൃഷ്ടിക്കാന്‍ – കൈറോൺ, ഏറെൻ പിന്നെ എന്റെയും ശക്തിയെ അയോറസും ഹിഷേനിയും ഞങ്ങളിൽ നിന്നും സ്വീകരിച്ചിരുന്നു…

പക്ഷേ തന്റെ ശക്തി എന്തെങ്കിലും വിപരീത ഫലം സൃഷ്ടിക്കും എന്ന ഭയം കാരണം, ശില്‍പ്പി മലാഹി എന്നിവരെ സൃഷ്ടിക്കാന്‍… റീനസ് അയാളുടെ ശക്തിയെ പകര്‍ന്നു കൊടുക്കണം എന്ന ഞങ്ങളുടെ അപേക്ഷയെ റീനസ് നിരസിച്ചത്.…

അവരുടെ സൃഷ്ടി പൂര്‍ത്തിയായ ആ നിമിഷം തന്നെ രണ്ട് ഘാതകവാളും എന്തുകൊണ്ടോ അവരെ തങ്ങളുടെ ഉടമസ്ഥരായി സ്വീകരിച്ചു.

അതുപോലെ, അപ്പോഴാണ് ഷൈദ്രസ്തൈന്യ തന്റെ സ്വന്തം ആത്മാവിന്‍റെ അംശത്തിൽ നിന്നും ഹഷിസ്ത്ര യെ ജനിപ്പിച്ചത്… അതിനുശേഷം അവർ തന്റെ ശക്തിയില്‍ നിന്നും വേറെ ഫെയറി കളെ സൃഷ്ടിക്കാനും തുടങ്ങി… പിന്നെ ഹഷിസ്ത്ര യെ തന്റെ ആത്മാവില്‍ നിന്നും ജനിപ്പിച്ചത് കൊണ്ടാണ് ഹഷിസ്ത്ര ഷൈദ്രസ്തൈന്യ യുടെ പുത്രി ആയത്…”

ഞങ്ങള്‍ എല്ലാവരും ശ്വാസം അടക്കിപ്പിടിച്ച് കൊണ്ടാണ് നോഷേയ പറയുന്നത് എല്ലാ കേട്ടു നിന്നത്.

“വർഷങ്ങൾ പിന്നെയും കടന്നുപോയി… അങ്ങനെ യക്ഷ മനുഷ്യർ പെരുകി… ഷൈദ്രസ്തൈന്യ സൃഷ്ടിച്ച ഫെയറികൾക്ക് ഷൈദ്രസ്തൈന്യ യെ

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.