മാന്ത്രികലോകം 8 [Cyril] 2317

അപ്പോഴാണ് ഞങ്ങൾ ഇവിടെ നില്‍ക്കുന്ന കാര്യം ഓര്‍ത്തതുപോലെ അവർ ഞങ്ങളെ നോക്കിയത്…

നിഷ്‌ക്രിയാവസ്ഥയിൽ നിന്നും ഫ്രെൻ അവരെ ഉണര്‍ത്തിയ നേരം, നോഷേയ എന്റെ മനസ്സിൽ കടന്ന് എന്റെ മനസ്സിനെ വായിച്ചിരുന്നു…. അതുപോലെ മറ്റുള്ളവരുടെ മനസ്സിലും അവർ കടന്നിട്ടുണ്ടാവും.

അന്നേരം അവരെ ഞാൻ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ് ചെയ്തത്…

ഇപ്പോഴും ഞങ്ങളുടെ മനസ്സിൽ കടക്കാന്‍ എന്ന പോലെയാണ് നോഷേയ ഞങ്ങളെ നോക്കിയത്… പക്ഷേ അവർ ഞങ്ങളുടെ മനസ്സിൽ കടന്നില്ല എന്നത് ആശ്വാസമേകി.

“എനിക്കിനി ഇവിടെ അധിക സമയം ചെലവഴിക്കാന്‍ കഴിയില്ല… എനിക്ക് ഒരുപാട്‌ കാര്യങ്ങൾ ചെയ്യാനുണ്ട്…” നോഷേയ പറഞ്ഞു.

ഞങ്ങളിൽ ആരെങ്കിലും എന്തെങ്കിലും പറയുന്നതിനു മുന്‍പ് അവർ പിന്നെയും സംസാരിച്ചു,

“മറ്റുള്ള ദൈവങ്ങളെ എനിക്ക് കണ്ടുപിടിക്കണം… അവരുടെ ഹൃദയത്തിലുള്ള ആ കവചം തകര്‍ത്ത് അവരുടെ നിഷ്‌ക്രിയാവസ്ഥയിൽ നിന്നും വേഗം ഉണരാന്‍ സഹായിക്കണം….” നോഷേയ തിടുക്കത്തിൽ ആണ് അത്രയും പറഞ്ഞത്.

അടുത്ത നിമിഷം തന്നെ നോഷയ ഞങ്ങളെയും കൊണ്ട് അപ്രത്യക്ഷയായി…

പിന്നേ ഞങ്ങൾ പ്രത്യക്ഷപ്പെട്ടത് ഭൂമിക്ക് മുകളില്‍ ആയിരുന്നു..…

ചെറു പക്ഷിമൃഗാദികളുടെ ശബ്ദം കേട്ടാണ് ഞാൻ പരിസരം വീക്ഷിച്ചത്… ഞങ്ങളിപ്പൊ മനുഷ്യ ചുവടുകൾ തീരെ പതിയാത്ത ഇടുക്കി യിലെ ഏതോ ഉൾവനത്തിൽ ആണെന്ന് എനിക്ക് മനസ്സിലായി.

ചെറിയൊരു ആത്മ സഞ്ചാരം നടത്തി ഞാൻ പരിസരം വീക്ഷിച്ചു…

പച്ചപ്പ് നിറഞ്ഞ മലനിരകളെയും അതിന്റെ പരിസരത്തെയും മൂടല്‍മഞ്ഞ് ഒളിപ്പിച്ച് വെക്കാൻ ശ്രമിക്കുന്നതും , ചീവിടുകളുടെ ചൂളംവിളികളും കാട്ടുപക്ഷികളുടെ കൂജനങ്ങളും, ഉറവകള്‍ ഒഴുകിവരുന്ന പാറക്കെട്ടുകള്‍ ഉള്‍ക്കൊള്ളുന്ന നിബിഡമായ വനത്തില്‍ ആയിരുന്നു ഞങ്ങൾ.

പിന്നേ ആഴമളക്കാനാകാത്ത കുത്തനെയുള്ള ഗര്‍ത്തങ്ങളും.. പിന്നെ അപൂര്‍വ്വമായ സസ്യജന്തുജാലങ്ങളെ തഴുകിവരുന്ന അരുവികള്‍ എന്നിവ കണ്ടും കേട്ടും എന്റെ ആത്മാവ് സഞ്ചരിച്ചു…

അതിന്റെ സൗന്ദര്യത്തിൽ കുറച്ച് നേരം മയങ്ങി ആസ്വദിച്ച ശേഷം എന്റെ ആത്മാവ് എന്റെ ശരീരത്തിൽ തന്നെ ലയിച്ചു.

മറ്റുള്ളവരും ആത്മ സഞ്ചാരം നടത്തി എന്നത് ഓരോരുത്തരുടെയും മുഖങ്ങളില്‍ നിന്നും ഞാൻ മനസ്സിലാക്കി.

പെട്ടന്ന് നോഷേയ ഞങ്ങൾ ഓരോരുത്തരുടെയും കണ്ണില്‍ നോക്കിക്കൊണ്ട് അവസാനം ഫ്രെന്നിന്റെ മുഖത്ത് അവരുടെ നോട്ടം തറച്ചു നിർത്തി…

“നിങ്ങളുടെ മനുഷ്യ ലോകത്തുള്ള നിയുക്തത എന്തെന്ന് എനിക്കറിയാം… നിങ്ങളില്‍ ചിലര്‍ കരുതുന്നത് പോലെ അത് അത്ര നിസാരമായ കാര്യമല്ല എന്ന് മനസില്‍ കരുതുക…” നോഷേയ പറഞ്ഞു.

“എന്തുകൊണ്ട്‌ അത്ര നിസ്സാരമല്ല…? നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ ഞങ്ങൾ ഇപ്പൊ വളരെയധികം ശക്തരാണ്…. മലാഹിയുടെ ഏതു മാന്ത്രികരുടെ ശക്തിയെയും ഞങ്ങൾക്ക് നേരിടാന്‍ കഴിയുമെന്ന് എന്റെ മനസ്സ് പറയുന്നു…” ജാസർ തര്‍ക്കിച്ചു…

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.