മാന്ത്രികലോകം 8 [Cyril] 2317

ചോദ്യ ഭാവത്തില്‍ ഞാനവനെ നോക്കിയതും അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, “അഗ്നിയാത്ര അല്ല നമ്മൾ ചെയ്യാൻ പോകുന്നത്…”

അതുകേട്ട് എന്റെ ശ്വാസം ഞാൻ ആഞ്ഞെടുത്തു… എന്നിട്ട് അവന്റെ കണ്ണില്‍ നോക്കി ചോദിച്ചു—,

“ഇപ്പോഴിനി എന്ത് പരീക്ഷണം നടത്താനാണ് നിന്റെ ഭാവം….?!”

ഫ്രെൻ വെളുക്കെ ചിരിച്ചു…

“പ്രകൃതിയുടെ ഊര്‍ജ്ജ നാഡിയിലൂടെ നമ്മൾ സഞ്ചരിക്കാന്‍ പോകുന്നു, സാഷ…”

ഫ്രെൻ വളരെ നിസ്സാരമായി പറഞ്ഞത് കേട്ട് ഞാൻ അന്തിച്ചു നിന്നു.

‘അത് സാധ്യമാണോ…?’ ഞാൻ സ്വയം ചോദിച്ചു.

എന്റെ നില്‍പ്പ് കണ്ടിട്ട് അവന്‍ പൊട്ടിച്ചിരിച്ചു… എന്നിട്ട് എന്റെ കവിളിൽ അവന്‍ മൃദുവായി നുള്ളി… ശേഷം ഫ്രെൻ എന്നെ അവനോട് ചേര്‍ത്തു പിടിച്ചു…

ഉടനെ ഞങ്ങളെ ഒരു നീല പ്രഭ പൊതിഞ്ഞു….

ആ പ്രഭ ഞങ്ങളെയും കൊണ്ട് ഭൂമിക്കുള്ളിൽ വെള്ളം പോലെ ഊർന്നിറങ്ങി…

ചെറിയൊരു ഭയം എന്റെ മനസ്സിനെ തൊട്ടു…

“നിന്റെ മാന്ത്രിക ശക്തി പ്രയോഗിച്ച് പ്രകൃതിയുടെ ഊര്‍ജ്ജം വഹിക്കുന്ന നാഡികളെ നോക്ക്…” ഫ്രെൻ എന്റെ കാതില്‍ പറഞ്ഞു.

ചെറിയൊരു പേടിയോടെ അവനെ ഞാൻ വരിഞ്ഞ് മുറുക്കി പിടിച്ചുകൊണ്ട് എന്റെ കണ്ണടച്ചു…

എന്നിട്ട് എന്റെ ശക്തിയെ പ്രയോഗിച്ച് ഞാൻ നോക്കി.

ഭൂമിക്കടിയിലെക്ക് ഞങ്ങൾ അതിവേഗത്തില്‍ നീങ്ങിക്കൊണ്ടിരുന്നു… നിമിഷനേരം കൊണ്ട് പ്രകൃതിയുടെ ഒരു ഊര്‍ജ്ജ ഗോളത്തിൽ ആണ് ഫ്രെന്നിന്റെ നീല പ്രഭ സ്പര്‍ശിച്ചത്…

“പ്രകൃതിയുടെ ഹൃദയം” ഫ്രെൻ പറഞ്ഞു.

“അങ്ങനെയാണെങ്കില്‍ പ്രകൃതിക്ക് കോടിക്കണക്കിന് ഹൃദയങ്ങള്‍ ഉണ്ട്…” തമാശ പോലെ ഞാൻ പറഞ്ഞു.

നോഷേയ ഒരു ഗോളം സൃഷ്ടിച്ചാണ് പ്രകൃതി നാഡിക്ക് മുകളിലൂടെ സഞ്ചരിച്ചത്.. ഇപ്പൊ ഞങ്ങളും അതുപോലെ സഞ്ചരിക്കും എന്നാണ് ഞാൻ കരുതിയത്…

പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് ആ നീല പ്രഭ പ്രകൃതിയുടെ ആ ഹൃദയത്തിൽ പ്രവേശിച്ചു…

എന്റെ ശരീരം ഉരുകി ഒലിക്കുന്നത് പോലെ എനിക്ക് തോന്നി… പെട്ടന്ന് എനിക്ക് താങ്ങാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതൽ വേദന ഞാൻ അനുഭവിച്ചു…

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.