മാന്ത്രികലോകം 8 [Cyril] 2317

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുന്നേ, ആ രണ്ട് മാന്ത്രികരെ ഞങ്ങളുടെ ആ ശക്തി ഒരു സെക്കന്റ് നേരത്തേക്ക് സ്തംഭിപ്പിച്ചു..,

അതേ സമയത്ത് തന്നെ ഞങ്ങൾ ശക്തിയേറിയ ഗുരുത്വാകർഷണ മണ്ഡലം അവര്‍ക്ക് ചുറ്റും സൃഷ്ടിച്ചു…. ഉടനെ അവർക്ക് ചുറ്റും ഭൂമിയുടെ ആകര്‍ഷണ ശക്തി ആയിരം ഇരട്ടി വര്‍ധിച്ചു… അവരുടെ ശരീരം ഭാരവും അതുപോലെ ആയിരം ഇരട്ടി വര്‍ധിച്ചു….

ഉടനെ ആ രണ്ട് മാന്ത്രികരും സ്തംഭിച്ച അതെ സമയം തന്നെ അവരുടെ സ്വന്തം ഭാരം താങ്ങാന്‍ കഴിയാതെ അവർ കരഞ്ഞുകൊണ്ട് തറയില്‍ വീഴുകയും ചെയ്തു……
************

ഒരു കാരണവുമില്ലാതെ അതികഠിനമായ തണുപ്പ് തങ്ങളുടെ ശരീരത്തെയും മനസ്സിനെയും ബാധിച്ചത് രണ്ട് മാന്ത്രികന്മാരും അറിഞ്ഞു…

അപ്പോഴാണ് തങ്ങളെ റാലേന്റെ ആ മാന്ത്രികർ ആക്രമിച്ചു എന്ന സത്യം അവർ മനസ്സിലാക്കിയത്…

ഇതില്‍ നിന്നും രക്ഷപ്പെടാന്‍ അവരുടെ മാത്രം ശക്തിക്ക് കഴിയില്ലെന്ന് ഒരു ഞെട്ടലോടെയാണ് അവർ മനസ്സിലാക്കിയത്…

‘ഇതിന്‌ അവർ അനുഭവിക്കും..’

ദേഷ്യം കടിച്ചമര്‍ത്തി കൊണ്ട് രണ്ട് മാന്ത്രികന്മാരും മനസ്സിൽ ശപഥം ചെയ്തു….

അവർ ഉടനെ അവരുടെ മറുപ്രതി യില്‍ നിന്നും ശക്തി എടുക്കാൻ ശ്രമിച്ചു…

ദൈവങ്ങളിൽ മറുപ്രതി സൃഷ്ടിച്ചെങ്കിലും… തങ്ങളേക്കാൾ ശക്തരായ ദൈവങ്ങളിൽ ഊര്‍ജ്ജം എടുക്കുന്നത് പ്രകൃതിക്ക് വിരുദ്ധമായ ഒന്നാണ്. അതുകൊണ്ട് അവരില്‍ നിന്നും ഊര്‍ജ്ജം എടുക്കുന്നത് അത്ര എളുപ്പമല്ല…. അവർ വേദനയോടെ ചിന്തിച്ചു.

എപ്പോഴും ചെറിയൊരു തടസ്സം അനുഭവപ്പെടും… അതിനെ മറികടന്ന് വേണം ഊര്‍ജ്ജം അവരില്‍ നിന്നും സ്വീകരിക്കാൻ കഴിയുക.

പക്ഷേ അതിനുമുന്‍പ് അടുത്ത ആക്രമണവും ഉണ്ടായപ്പോൾ അവരുടെ എല്ലാ പ്രതീക്ഷയും തകർന്നു….,,

അതിശക്തമായ ഒരു ഗുരുത്വാകർഷണബലം തങ്ങളെ ബാധിക്കുന്നതായി ആ രണ്ട് മാന്ത്രികന്മാരും കണ്ടെത്തി.

ഈ ഭീമാകാരമായ ഗുരുത്വാകർഷണ ബലം കാരണം അവര്‍ക്ക് നിൽക്കാൻ പോലും കഴിയാതെയായി, തൽക്ഷണം തന്നെ ആ ശക്തി അവരെ ഭൂമിയിലേക്ക് ഞെരിച്ചമർത്താൻ തുടങ്ങുകയും ചെയ്തു.

ഉടനെ തങ്ങളുടെ ശരീരത്തിൽ രൂപാന്തരപ്പെട്ടിരുന്ന ആ കറുത്ത കവചം അപ്രത്യക്ഷമായി. കൈയിലുള്ള വാള്‍ പോലും അവര്‍ക്ക് ഉയര്‍ത്താന്‍ കഴിഞ്ഞില്ല…

പോരാത്തതിന് ആ ശക്തി തങ്ങളുടെ മനസ്സിനെയും ആക്രമിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് തള്ളിയത് അവർ ഭീതിയോടെ മനസ്സിലാക്കി…

ശില്‍പമായി സൃഷ്ടിക്കപ്പെട്ടു…. പ്രകൃതി നല്‍കിയ നശീകരണ ശക്തിയും ആത്മാവും കാരണം അതിശക്തമായ ശില്‍പ ജീവിയായി മാറുകയും ചെയ്തു….

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.