മാന്ത്രികലോകം 8 [Cyril] 2317

അങ്ങനെയൊക്കെ സംഭവിച്ചപ്പോഴാണ് ഒഷേദ്രസിന്റെ ഈ മാറ്റം ഞങ്ങൾ അറിഞ്ഞത്… പക്ഷേ അപ്പോഴേക്കും ഒഷേദ്രസ് ഒരുപാട് ദൈവങ്ങളെ അടിമയാക്കി കഴിഞ്ഞിരുന്നു….,

അതുകൊണ്ട്‌ ഞങ്ങൾ ഒഷേദ്രസിന്റെ ആ നീച പ്രവർത്തിക്ക് എതിരായി തിരിഞ്ഞു…

അപ്പോഴാണ് ദൈവങ്ങള്‍ തമ്മിലുള്ള ആദ്യ യുദ്ധം നടന്നത്…

അതിനുശേഷമാണ് ദൈവങ്ങള്‍ തമ്മില്‍ രണ്ടായി പിരിഞ്ഞത് —,

ഒഷേദ്രസിന്റെ കൂടെ ഇരുനൂറിലധികം ശക്തി കുറഞ്ഞ ദൈവങ്ങള്‍ കൂട്ട് ചേര്‍ന്നു… അവരില്‍ പലരും നേരത്തേതന്നെ ഒഷേദ്രസിന്റെ ആത്മ ബന്ധനത്തില്‍ ആയിരുന്നു… പിന്നീട് ഒഷേദ്രസിന്റെ കൂടെ ചേര്‍ന്ന ദൈവങ്ങളും അവരുടെ ഇഷ്ടപ്രകാരം ഒഷേദ്രസിന്റെ ബന്ധനം സ്വീകരിക്കുകയും ചെയ്തു…,

അവര്‍ക്ക് എതിരായി ഷൈദ്രസ്തൈന്യ യുടെ കൂടെ — ഞങ്ങൾ ആറ് ദൈവങ്ങളും പിന്നെ നൂറോളം ശക്തി കുറഞ്ഞ ദൈവങ്ങളും രണ്ട് സ്വര്‍ണ്ണ വ്യാളികളും പിന്നെ ക്ഷണകാന്തി പക്ഷികളും കൂട്ട് ചേര്‍ന്നു…,

അന്നൊക്കെ ഞങ്ങൾ ഞങ്ങളുടെ ശക്തിയില്‍ അഹങ്കരിച്ചിരുന്നു…, അതുകൊണ്ട്‌ ഒഷേദ്രസും അനുയായികളും എപ്പോഴെല്ലാം ഞങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചാലും, ഒന്നും ചിന്തിക്കാതെ ഞങ്ങൾ എടുത്തുചാടി അവര്‍ക്ക് എതിരായി യുദ്ധം ചെയ്യാൻ തുടങ്ങി…,

അതിന്റെ ഫലം, രണ്ട് ഭാഗത്തും ഉള്ള ദൈവങ്ങളുടെ ശക്തിയും ക്ഷയിച്ച് ഞങ്ങൾ നിഷ്‌ക്രിയാവസ്ഥയിൽ ആവുകയാണ് ചെയ്തത്…

അനവധി വർഷങ്ങളായി ദൈവങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യുന്നതും… നിഷ്‌ക്രിയാവസ്ഥയിൽ ആകുന്നതും… പിന്നെയും ശക്തി പ്രാപിച്ചു വരുന്നത്… പിന്നെയും യുദ്ധം — അങ്ങനെ ഈ ഒരു അവസ്ഥ തുടർന്ന് കൊണ്ടേയിരുന്നു…

പക്ഷേ പിന്നീടാണ് മറ്റൊരു സത്യത്തെ ഞങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയത്…!!”

“എന്തു സത്യം…?” ഫ്രേയ ആകാംഷയോടെ ചോദിച്ചു.

“ഒഷേദ്രസിന് എതിരായി ഞങ്ങൾ പ്രയോഗിക്കുന്ന മാന്ത്രിക ശക്തി ഒഷേദ്രസിനെ ഏതെങ്കിലും തരത്തിൽ ബാധിച്ചിരുന്നു. പക്ഷേ ഒഷേദ്രസിന് എതിരായി റീനസ് പ്രയോഗിക്കുന്ന ശക്തി മാത്രം, ഒഷേദ്രസിന് ദോഷം ചെയ്യുന്നതിന് പകരം… ഒഷേദ്രസിനെ ശക്തി പെടുത്തുകയാണ് ചെയ്തു കൊണ്ടിരുന്നത്. റീനസ് പ്രയോഗിക്കുന്ന ശക്തിയില്‍ നിന്നും ഒഷേദ്രസ് എങ്ങനെയോ ഊര്‍ജ്ജം നേടുന്നുണ്ടായിരുന്നു…!!

അങ്ങനെ, പൊതുവെ എല്ലാവരെക്കാളും ശക്തനായ ഒഷേദ്രസിന്റെ ശക്തി, ഓരോ യുദ്ധം കഴിയുമ്പോഴും പിന്നെയും ഭയാനകമായി വര്‍ധിച്ചു കൊണ്ടിരുന്നു…”

നോഷേയയുടെ വെളിപ്പെടുത്തല്‍ കേട്ട് ഞങ്ങൾ അന്ധാളിച്ചു നിന്നു…

“എന്ത് കാരണം കൊണ്ടാണ് റീനസിന്റെ ആക്രമണം ഒഷേദ്രസിനെ കൂടുതൽ ശക്തി പെടുത്തിയത്…?” ഫ്രെൻ ചോദിച്ചു.

“റീനസിനെ മാത്രമാണ് പ്രകൃതി പ്രകൃതിയുടെ ശാന്ത ശക്തിയും, നശീകരണ ശക്തിയും, പിന്നെ പ്രകൃതിയുടെ ഉയർന്ന തരത്തിലുള്ള സത്തയും ഉപയോഗിച്ച് മറ്റുള്ള ദൈവങ്ങളിൽ നിന്നും വ്യത്യസ്തമായി സൃഷ്ടിച്ചിരുന്നത് — എന്തുകൊണ്ടോ റീനസിന്റെ ആക്രമണ ശക്തി എന്നു പറയുന്നത്, വെറും നശീകരണ ശക്തിയായി മാത്രമാണ് പരിണാമം പ്രാപിച്ച് ഒഷേദ്രസിനെ ആക്രമിച്ചത്… വെറും നശീകരണ ശക്തിയെ ഉപയോഗിച്ച്

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.