മാന്ത്രികലോകം 8 [Cyril] 2317

മിച്ചം. ഇനി ആയിരം വര്‍ഷം എന്നല്ല… അയ്യായിരം വർഷത്തിൽ എങ്കിലും അവനെ കുറിച്ച് അവന് തന്നത്താന്‍ മനസിലാക്കാന്‍ കഴിഞ്ഞെങ്കില്‍ മതിയായിരുന്നു…”

ഹെമീറ യാണ് അത് പറഞ്ഞത്.. എന്നിട്ട് ഒരു പൊട്ടിച്ചിരിയോടെ അവളും ദനീരും അഗ്നിയില്‍ അപ്രത്യക്ഷരായി.

“അവന് എന്തെല്ലാമറിയാം എന്നു ചിന്തിച്ചും, അവന്റെ ശക്തി എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കുന്നതിലും ഭേദം, ഉജ്ജ്വല യുടെ വായിൽ നിന്നും എന്റെ പിന്‍ഭാഗത്ത് കടി മേടിക്കുന്നത് ആയിരിക്കും…” സുല്‍ത്താന്‍ ഒരു ചിരിയോടെ പറഞ്ഞു.

അതോടെ സുല്‍ത്താനും ഫ്രേയയും… തൊട്ടു പിറകെ സിദ്ധാര്‍ത്ഥും ഈഫിയ യും മാന്ത്രിക അഗ്നിയില്‍ അപ്രത്യക്ഷരായി.

എല്ലാവരും മറഞ്ഞ ശേഷം സാഷ എന്നെ നോക്കി. അവളുടെ കണ്ണ് പുറത്തേക്ക്‌ തള്ളി വരുന്നത് പോലെ എനിക്ക് തോന്നി…

“നീയും എന്നെ കളിയാക്കും പോലെ ചിരിക്കുന്നു, സാഷ…” ഞാൻ അവളെ കുറ്റപ്പെടുത്തി.

ഇത്രയും നേരം എങ്ങനെയോ ചിരി അടക്കിപ്പിടിച്ച് നിന്നിരുന്ന സാഷ പൊട്ടിച്ചിരിച്ചു…

ഞാൻ മുഖം വീറ്പ്പിച്ചു…

അവളുടെ ചിരി നിര്‍ത്താതെ തന്നെ സാഷ എന്നെ കെട്ടിപിടിച്ചു കൊണ്ട് എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി….

കുറച്ച് കഴിഞ്ഞ് ചിരി നിന്നതും അവള്‍ മാന്ത്രിക അഗ്നിയെ സൃഷ്ടിച്ചു. അതിനെ ഞാൻ അദൃശ്യമാക്കി… കാരണം ഈ മാന്ത്രിക അഗ്നിയെ ഇവിടെ സ്ഥിരതയുള്ള അഗ്നിയായി ഞാൻ മാറ്റിയിരുന്നു. പിന്നീട് ആര്‍ക്ക് വേണമെങ്കിലും ഇവിടെ അഗ്നി യാത്ര ചെയ്തു ഇവിടെ എത്തിപ്പെടാന്‍ കഴിയും.

എന്നെ കെട്ടിപിടിച്ചു കൊണ്ട് സാഷ അഗ്നിയില്‍ മറഞ്ഞു.
**********

 

സാഷ

 

മലാഹിയുടെ മാന്ത്രികർ താവളമടിച്ചിരുന്ന ആ വീട്ടില്‍ നിന്നും രണ്ടര കിലോമീറ്റർ മാറിയാണ് ഞങ്ങൾ നിന്നിരുന്നത്.

സാധാരണയായി എല്ലാ മാന്ത്രികർക്കും അവരവരുടെ മാന്ത്രിക ശക്തി പ്രയോഗിക്കാതെ തന്നെ, രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ മാന്ത്രികരുടെയും ശക്തിയെ അവരവരുടെ ആത്മ ശക്തിക്ക് അറിയാൻ കഴിയും….

പിന്നേ ആത്മ ശക്തിയുടെ പ്രാപ്തിക്കനുസരിച്ച് ഈ രണ്ട് കിലോമീറ്റിൽ കൂടുകയും കുറയുകയും ചെയ്യും…

പക്ഷേ ഫ്രെൻ മാത്രം എല്ലാവരിൽ നിന്നും വ്യത്യസ്തനാണ്… അവന്‍ തൊട്ടടുത്ത് ഉണ്ടെങ്കിൽ പോലും അവന്റെ ശക്തിയെ മാത്രം ഞങ്ങളുടെ ആത്മ ശക്തിക്ക് അറിയാൻ കഴിഞ്ഞിട്ടില്ല.

ഫ്രെന്നിനെ കാണുന്ന ആര്‍ക്കും അവന്‍ മാന്ത്രിക ശക്തി ഇല്ലാത്ത വെറുമൊരു സാധാരണ മനുഷ്യന്‍ ആണെന്നു തോന്നിപ്പിക്കും…

അങ്ങനെ എന്തുകൊണ്ടാണെന്ന് ആര്‍ക്കും അറിയില്ല…

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.