മാന്ത്രികലോകം 8 [Cyril] 2317

അവന്റെ കരച്ചില്‍ കേട്ടതും ചെറിയൊരു സംതൃപ്തിയോടെ ചിരിച്ചുകൊണ്ട് ഞാൻ അവനെ തള്ളിമാറ്റി…

എന്നിട്ട് ഞാൻ മെല്ലെ കരയിലേക്ക് നീന്തി… അവനും ചിരിച്ചുകൊണ്ട് എനിക്കൊപ്പം നീന്തി വന്നു….

തിരയടിക്കുന്ന ഭാഗം വിട്ട് ഞങ്ങൾ കുറച്ചൊന്നു കരയ്കടുത്ത് വന്നതും എനിക്ക് കടൽ തറയില്‍ ചവിട്ടി നിൽക്കാൻ കഴിഞ്ഞു…

പക്ഷേ ഫ്രെൻ നിവര്‍ന്നു നില്‍ക്കുന്നതിന് മുന്നേ ചിരിച്ചുകൊണ്ട് ഞാൻ അവന്റെ മേല്‍ ചാടി വീണു…

എന്റെ ഭാരം കൂടി അവന്റെ മേൽ ആയപ്പോ ഞങ്ങള്‍ കടലില്‍ മുങ്ങി താഴ്ന്നു…

ആഴം കുറവായതിനാല്‍ പെട്ടന്നവൻ തറയില്‍ കാല്‍ കുത്തി ശക്തമായി ഞങ്ങളെ മുകളിലേക്ക് തള്ളി…

എന്നിട്ട് പിടഞ്ഞ് മറിഞ്ഞു എന്നെയും കൊണ്ടവന്‍ കഴുത്ത് വരെയുള്ള വെള്ളത്തില്‍ നിന്നു… അവന്റെ വായിലുള്ള വെള്ളത്തെ എന്റെ മുഖത്ത് തുപ്പിയ ശേഷം അവന്‍ ഉറക്കെ ചിരിച്ചു.

മുഴുവന്‍ വെള്ളവും എന്റെ മുഖത്ത് പതിച്ചു… കുറച്ച് എന്റെ വായിലും കേറി…. വെപ്രാളത്തിൽ ഒന്നും ചിന്തിക്കാതെ ആ ഉപ്പുവെള്ളം ഞാൻ വിഴുങ്ങി….

“ആഹ്….”

വിളിച്ചു കൂവിക്കൊണ്ടു എന്റെ നാവില്‍ പടരുന്ന ഉപ്പുരസത്തെ തുപ്പി കളയാന്‍ ഞാൻ ശ്രമിച്ചു…

ഫ്രെൻ ആർത്തുചിരിച്ചു…

അപ്പോൾ ഞങ്ങൾ നില്‍ക്കുന്നതിന് കുറച്ച് മാറി എവിടെനിന്നോ ഒരു കൂട്ടച്ചിരി ഉയർന്നത് കേട്ട് ഞാൻ അങ്ങോട്ട് നോക്കി.

പല രാജ്യത്ത് നിന്നും വന്നിരുന്ന പത്തിരുപതു വിനോദ സഞ്ചാരികള്‍ ആയിരുന്നു ഞങ്ങളുടെ ഈ കളി തമാശ കണ്ടു ചിരിച്ചത്…

അവര്‍ക്ക് ഞാനൊരു പുഞ്ചിരി സമ്മാനിച്ചിട്ട് മെല്ലെ എന്റെ വായിൽ വെള്ളം നിറച്ച ശേഷം ഫ്രെൻ എവിടെയാണെന്ന് നോക്കി….. എങ്ങും കണ്ടില്ല…

പെട്ടന്ന് വെളളത്തിന്റെ അടിയില്‍ നിന്നും ഫ്രെൻ എന്റെ രണ്ടു തുടയും കൂട്ടി ഒരുമിച്ച് ചുറ്റിപ്പിടിച്ച് കൊണ്ട് എന്നെ ഉയർത്തി…

ഞാൻ പേടിച്ച് അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചതും…. യാദൃച്ഛികമായി അവന്റെ മുഖം എന്റെ വയറിൽ അമർന്നു….. എന്റെ ശരീരം ഒന്നു വിറച്ചു…

ഫ്രെൻ അവന്റെ മുഖം ഒരു വശത്തേക്ക് മെല്ലെ തിരിച്ചു… അവന്റെ മൂക്കും ചുണ്ടും എന്റെ വയറിൽ പതിയെ ഉരഞ്ഞു നീങ്ങി… അവസാനം അവന്റെ കവിൾ എന്റെ അര ഭാഗത്ത് അമർന്നു നിന്നു……

പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി എന്നില്‍ നിറഞ്ഞു…. ഇപ്പോൾ കാലചക്രം സ്തംഭിച്ചിരുനെങ്കിൽ, എന്ന് ഞാൻ ആശിച്ചു…

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.