മാന്ത്രികലോകം 8 [Cyril] 2317

എന്നിട്ട് ഉജ്ജ്വല പറഞ്ഞു, “ഞങ്ങൾക്ക് മനുഷ്യരുടെ കാഴ്ചയെ സത്യം കാണുന്നതില്‍ നിന്നും കുറച്ചൊക്കെ സ്വാധീനിക്കാന്‍ കഴിയും…. ഇനി ഞങ്ങളെ കണ്ടാല്‍ സാധാരണ നായ ആണെന്ന് അവർക്ക് തോന്നിക്കോളും… അതുകൊണ്ട് മനുഷ്യര്‍ ഞങ്ങളെ കണ്ടു പരിഭ്രാന്തരാവുമെന്ന് നിങ്ങളാരും പേടിക്കേണ്ട…”

“നായ” എന്ന വാക്കിനെ പറയുമ്പോൾ ജാസർ നെ ഉജ്ജ്വല തുറിച്ച് നോക്കിയാണ് പറഞ്ഞത്.

“എല്ലാത്തിനും ഒരു തീരുമാനം ആയ സ്ഥിതിക്ക് നമുക്കിനി പോകാം…” സുല്‍ത്താന്‍ പറഞ്ഞു. “പിന്നേ എല്ലാവരും ഒരുമിച്ച് പോകേണ്ട… ഈരണ്ടു പേര്‍ വെച്ച് പിരിഞ്ഞ് പോകുന്നതാണ് നല്ലത്… നമുക്ക് വര്‍ക്കല ബീച്ചിൽ വെച്ച് കണ്ടുമുട്ടാം…”

അത്രയും പറഞ്ഞിട്ട് സുല്‍ത്താന്‍ മാന്ത്രിക അഗ്നി സൃഷ്ടിച്ചു… അവനും ഫ്രേയയും ആ അഗ്നിയില്‍ അപ്രത്യക്ഷരായി…

ഉടനെ സുല്‍ത്താന്‍ സൃഷ്ടിച്ച മാന്ത്രിക അഗ്നിയും അപ്രത്യക്ഷമായി.

“അപ്പോ സുല്‍ത്താനും ഫ്രേയയും ഒന്നിച്ചായോ…?” ചെറു ചിരിയോടെ ഫ്രെൻ ചോദിച്ചു.

“രണ്ട് മാസമായി… അവർ തമ്മില്‍ ഒരുമിച്ച് നടക്കാൻ തുടങ്ങിയിട്ട്…” അഖില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“എന്നാല്‍ ഞാനും അഖിലും ഒരുമിച്ച് പോകാം…” ജാസർ ഫ്രെന്നിനെ നോക്കി പറഞ്ഞു.

അതുകഴിഞ്ഞ് ജാസർ അഗ്നിയെ നോക്കി. അഗ്നി അവനെ തുറിച്ച് നോക്കി.

“ഞങ്ങളുടെ കൂടെ വന്നാല്‍, നേരത്തെ നിങ്ങളെ ഞാൻ അപമാനിച്ചതിന് പ്രായശ്ചിത്തമായി നിങ്ങള്‍ക്ക് ഞാൻ ബർഗർ വാങ്ങിച്ചു തരാം….” ജാസർ രണ്ട് ചെന്നായ്ക്കളോടു മായി പറഞ്ഞു.

അത് കേള്‍ക്കേണ്ട താമസം രണ്ട് ചെന്നായ്ക്കളും ഉത്സാഹത്തോടെ അവന്റെ അടുത്തേക്ക് ഓടി.

“നിന്നെ പിന്‍ഭാഗത്തെ ഞങ്ങൾ കടിച്ച് പറിക്കാത്തത് എത്ര നന്നായി…” അഗ്നി സന്തോഷത്തോടെ പറഞ്ഞു.

എന്നിട്ട് അഖില്‍ സൃഷ്ടിച്ച മാന്ത്രിക അഗ്നിയില്‍ അവർ നാലു പേരും ഒരുമിച്ച് അപ്രത്യക്ഷരായി.

ശേഷം സിദ്ധാര്‍ത്ഥും ഈഫിയ യും ഒരുമിച്ച് അവർ സൃഷ്ടിച്ച മാന്ത്രിക അഗ്നിയില്‍ മറഞ്ഞു.

തൊട്ടുപിന്നാലെ ദനീർ മാന്ത്രിക അഗ്നിയെ സൃഷ്ടിച്ചു… എന്നിട്ട് ഹെമീറ യുടെ കൈയിൽ പിടിച്ചുകൊണ്ട് എന്നെയും ഫ്രെന്നിനെയും നോക്കി പുഞ്ചിരിച്ചിട്ട് അപ്രത്യക്ഷമായി.

“ഇനി നമുക്കും പോകാം, ഫ്രെൻ… പിന്നെ മാന്ത്രിക അഗ്നി ഞാൻ സൃഷ്ടിക്കാം…” അവനോട് ഞാൻ പറഞ്ഞു.

“വേണ്ട സാഷ…” ഫ്രെൻ തടഞ്ഞു.

“വേണ്ടെന്നോ…?”

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.