മാന്ത്രികലോകം 8 [Cyril] 2317

അതിനുശേഷം ഞാൻ ചോദിച്ച ഒന്നിനും അവന്‍ ഉത്തരം പറഞ്ഞില്ല… അവന്‍ കുറച്ചുനേരം കടലും നോക്കിയിരുന്നിട്ട് പിന്നെ കണ്ണടച്ചിരുന്നു…

പിന്നേ ഞാനും മിണ്ടിയില്ല… എന്തെല്ലാമോ ഞാൻ ചിന്തിച്ചു കൂട്ടി.

കുറച്ചുകഴിഞ്ഞു അഗ്നിയും ഉജ്ജ്വലയും ഞങ്ങൾക്ക് നേരെ പാഞ്ഞു വരുന്നത് ഞാൻ കണ്ടു.

രണ്ടു ചെന്നായ്ക്കളും ഫ്രെന്നിന്റെ അടുത്ത് കിടന്നു.

തൊട്ടുപിറകെ മറ്റുള്ളവരും ഉണ്ടായിരുന്നു… കൂടെ ആ പെണ്‍കുട്ടിയും… പക്ഷേ ആ മനുഷ്യരെ കണ്ടില്ല… അവരുടെ പാട്ടിന് അവർ പോയിട്ടുണ്ടാവും.

ഞങ്ങളുടെ സുഹൃത്തുക്കൾ ഞങ്ങള്‍ക്കടുത്തു വന്നിട്ട് മണ്ണില്‍ ഇരുന്നു.

മൂക്കുത്തി അണിഞ്ഞ പെണ്‍കുട്ടി ഒന്നു മടിച്ചു നിന്നു… എന്നിട്ട് എന്റെ അടുത്ത് വന്നിരുന്നു.

“ഞാൻ മറ്റുള്ളവരെ പരിചയപ്പെട്ടു കഴിഞ്ഞു… ഇനി നിങ്ങൾ രണ്ട് പേരാണ് ബാക്കി…” അവള്‍ എന്റെ മുഖത്ത് നോക്കി പുഞ്ചിരിയോടെ പറഞ്ഞു.

പെട്ടന്ന് ഫ്രെൻ കണ്ണുതുറന്ന് അവളെ നോക്കി പുഞ്ചിരിച്ചു.

“ഫ്രെൻ, ഇവൾക്ക് നമ്മോട് എന്തൊക്കെയോ പറയാനുണ്ട് പോലും… അതുപോലെ ഒരുപാട്‌ സംശയങ്ങളും ചോദിക്കാനുണ്ട് എന്നും പറഞ്ഞു…” സുല്‍ത്താന്‍ എന്നെയും ഫ്രെന്നിനെയും നോക്കി പറഞ്ഞു.

ഫ്രെൻ പുഞ്ചിരിച്ചു.

“ഞാൻ ഫ്രൻഷെർ, എന്റെ കൂട്ടുകാർ എന്നെ ഫ്രെൻ എന്ന് വിളിക്കും…”

“ഞാൻ ആമിന, എന്നെ അമ്മു എന്ന് വിളിക്കാം…”

“ഇത് സാഷ, എല്ലാവരും അവളെ സാഷ എന്ന് ചുരുക്കി വിളിക്കും…” അഗ്നി പറഞ്ഞു.

അതുകേട്ട് ആമിന ചിരിച്ചു.

“അപ്പോ നിനക്ക് അവർ പറയുന്നത് മനസ്സിലാക്കാൻ കഴിയുന്നുണ്ടോ…?” അദ്ഭുതത്തോടെ ഞാൻ ചോദിച്ചു.

“എന്നെ കണ്ട നിമിഷം തന്നെ ഉജ്ജ്വല അവളുടെ ശക്തിയില്‍ നിന്നും ചെറിയൊരു അംശം എനിക്ക് പകർത്തി തന്നു….” ആമിന സന്തോഷത്തോടെ പറഞ്ഞു.

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.