മാന്ത്രികലോകം 8 [Cyril] 2317

വജ്രഗുഗയ്ക്ക് പ്രകൃതിയുടെ ഊര്‍ജ്ജ നാഡികളിൽ നിന്നും നേരിയ അളവിലുള്ള ശക്തി പകര്‍ന്ന് കിട്ടുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു…

പെട്ടന്ന് ഒരു സംശയം എന്റെ ഉള്ളില്‍ ഉദിച്ചു..

ഊര്‍ജ്ജ ശക്തിയെ എനിക്ക് കാണാന്‍ കഴിയുന്നു എന്നത് വാസ്തവം…

പക്ഷേ വജ്ര ഗുഹയില്‍ നോഷേയ യുടെ ശക്തിയും കലർന്നിരീക്കുന്നു എന്നതും… പിന്നെ നോഷേയ ഈ ഗുഹയെ നിയന്ത്രിക്കുന്നു എന്ന വിവരവും എനിക്കെങ്ങനെയാണ് അറിയാൻ കഴിഞ്ഞത്?!

അതിന്റെ ഉത്തരം എന്നപോലെ, വജ്രഗുഗ യില്‍ അടങ്ങിയിരുന്ന പ്രകൃതിയുടെ ഊര്‍ജ്ജ ശക്തി എന്റെ ഉള്ളില്‍ പ്രവേശിച്ച് എന്റെ മനസ്സിനെ സ്പര്‍ശിച്ച ശേഷം അപ്രത്യക്ഷമായി…. ആ ശക്തിയാണ് ഈ വിവരങ്ങള്‍ എനിക്ക് മനസ്സിലാക്കി തന്നത് എന്നപോലെ…!!

ഞാൻ ഞെട്ടി വിറച്ചു. സ്വപ്നമാണോ ഞാൻ കണ്ടത്…?

‘ശെരിക്കും പ്രകൃതിയുടെ ഊര്‍ജ്ജ ശക്തി എന്നോട് സംസാരിക്കുകയാണോ..?’

ഞാൻ സ്വയം ചോദിച്ച് കഴിഞ്ഞതും ഊര്‍ജ്ജ ശക്തി പിന്നെയും എന്റെ മനസ്സിനെ തഴുകി.

ഞാനൊന്നു ശ്വാസം ആഞ്ഞെടുത്തു.. എന്നിട്ട് ചുറ്റിലും നോക്കി…

ഗുഹയുടെ ഉള്ളില്‍ കണ്ണിന് സുഖം പകരുന്ന തരത്തിലുള്ള പ്രകാശം വ്യാപിച്ചിരുന്നു…

എന്റെ സുഹൃത്തുക്കൾ എല്ലാവരും ഇപ്പോഴും ഉത്സാഹത്തോടെ ഓടിനടന്ന് അവര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന കാഴ്ചകള്‍ കണ്ടാസ്വദിക്കുകയായിരുന്നു.

എനിക്ക് കാണാന്‍ കഴിയാത്ത എന്താണ് അവർക്ക് മാത്രം കാണാന്‍ കഴിയുന്നത്..? ഞാൻ ചിന്തിച്ചു. പക്ഷേ ഒന്നും മനസ്സിലായില്ല.

കുറെ നേരം അവര്‍ എല്ലാവരെയും ഞാൻ സംശയത്തോടെ വീക്ഷിച്ചു…

പെട്ടന്ന് അവരെല്ലാം അപ്രത്യക്ഷരായി…

ഞാൻ ഭയന്ന് നടുങ്ങി… എന്റെ ഉള്ളില്‍ പെട്ടന്ന് ഭീതി വര്‍ദ്ധിക്കാന്‍ തുടങ്ങി…

മറ്റൊരു ചതിയില്‍ ആണോ ഞങ്ങൾ വന്നു ചാടിയത്…? എന്റെ ഭയവും ദേഷ്യവും എല്ലാം പെട്ടന്ന് ഉയർന്നു…

പക്ഷേ….,

അന്നേരം അപ്രത്യക്ഷരായി തീര്‍ന്നിരുന്നു എല്ലാവരെയും എനിക്ക് പിന്നെയും കാണാന്‍ കഴിഞ്ഞു…

അവർ അപ്രത്യക്ഷരായതല്ല… അവർ ഓരോരുത്തരും ഓരോ അറകളിലായി കയറി പോയിരുന്നു…

വജ്രചുമരിൽ നിന്നും ഒരുതരം അദൃശ്യമായ പുക പോലത്തെ പൊടി അന്തരീക്ഷത്തില്‍ വ്യാപിച്ച് അവരെ അദൃശ്യരാക്കിയത് പോലെ തോന്നിപ്പിച്ചു എന്നതാണ് സത്യം..

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.