മാന്ത്രികലോകം 8 [Cyril] 2317

ആ ശക്തി എന്തായിരുന്നു എന്ന് ആര്‍ക്കും അറിയില്ലായിരുന്നു… അവിടെ നിന്നും അപ്രത്യക്ഷമായി നിഷ്‌ക്രിയാവസ്ഥയിൽ ഏര്‍പ്പെട്ടപ്പോൾ മാത്രമാണ്, ആ ശക്തി നിര്‍മ്മാര്‍ജ്ജന കവചം ആണെന്ന് മനസ്സിലായത്… ശേഷം എനിക്കൊന്നും ചെയ്യാനുള്ള ശക്തിയും ഇല്ലായിരുന്നു… ഫ്രൻഷെർ എന്നെ ഉണര്‍ത്തുന്നത് വരെ ഞാൻ ശയിക്കുകയായിരുന്നു…”

“ഒഷേദ്രസിന്റെ മാന്ത്രിക തടവറ എവിടെയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ…..?” സുല്‍ത്താന്‍ നോഷേയ യോട് ചോദിച്ചു.

“അത് ആര്‍ക്കും അറിയില്ല, സുല്‍ത്താന്‍…” നോഷേയ വെറുപ്പോടെ പറഞ്ഞിട്ട് അവരുടെ കണ്ണുമടച്ച് നിന്നു.

ഞാൻ ഞെട്ടി.

അപ്പോ ദൈവങ്ങള്‍ക്ക് പോലും കാണാന്‍ കഴിയാത്ത ഒഷേദ്രസിന്റെ മാന്ത്രിക തടവറയെ എനിക്ക് മാത്രം എന്തുകൊണ്ട് കാണാന്‍ കഴിഞ്ഞു…?

പെട്ടന്ന് മറ്റൊരു സത്യം എനിക്ക് ബോധ്യമായി…,

ഒഷേദ്രസിന്റെ രക്തം എന്നില്‍ ഉള്ളതു കൊണ്ടാണ്, ഒഷേദ്രസ് സൃഷ്ടിച്ച ആ തടവറയെ എനിക്ക് കാണാന്‍ കഴിഞ്ഞത്…. അങ്ങനെയാണെങ്കില്‍ മലാഹിക്കും ആ തടവറയെ കാണാന്‍ കഴിയും…

പിന്നീട് എപ്പോഴെങ്കിലും അഗ്നിയാത്ര ചെയ്ത് യക്ഷ ലോകത്ത് പോയി, ആ തടവറയെ ഇനിയും കാണാന്‍ കഴിയുമോ എന്ന് നോക്കണം…. ഞാൻ തീരുമാനിച്ചു.
**************

സാഷ

 

ഞങ്ങൾ ഓരോരുത്തരും അവരവരുടേതായ ചിന്തയില്‍ ആയിരുന്നു.

കുറച്ച് കഴിഞ്ഞ് എല്ലാവരും മാറിയും തിരിഞ്ഞും അടക്കം പറച്ചില്‍ തുടങ്ങി..

പക്ഷേ ഫ്രെൻ ഏതോ ഗാഢമായ ചിന്തയില്‍ ആയിരുന്നു.

അവന്റെ കൈയിൽ ഞാൻ പിടിച്ചിട്ട് പോലും അവനത് അറിയാതെ ഏതോ ചിന്തിച്ചു നിന്നു.

നോഷേയ കണ്ണടച്ചിരിക്കാൻ തുടങ്ങിയിട്ട് സമയം കുറെ കഴിഞ്ഞിരുന്നു…

ഇടക്ക് അവരുടെ നെറ്റി ചുരുങ്ങി… മുഖത്ത് ദേഷ്യവും വെറുപ്പും മിന്നിമറഞ്ഞു…. ചെറിയൊരു ഭയം പോലും അവരുടെ മുഖത്ത് കാണാന്‍ കഴിഞ്ഞു…

അര മണിക്കൂര്‍ കഴിഞ്ഞാണ് അവസാനം നോഷേയ കണ്ണു തുറന്നത്.

അവരുടെ കണ്ണില്‍ അടങ്ങാത്ത കോപവും നേരിയ ഭയവും ഉണ്ടായിരുന്നു…

 

“അധർമ്മകാരികൾക്കും ധർമ്മാനുസാരികൾക്കു മിടയെ വന്‍ യുദ്ധം സംഭവിക്കും…, പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധം ആയിരിക്കും അത്…, ഈ യുദ്ധത്തിൽ ഒഷേദ്രസ് വിജയിക്കാന്‍ പാടില്ല — അങ്ങനെ സംഭവിച്ചാല്‍ ഈ യുദ്ധാവസാനത്തിൽ പ്രപഞ്ചത്തെയും പ്രപഞ്ചത്തിലുള്ള എല്ലാ സൃഷ്ടികളുടെയും വിധി ഒഷേദ്രസ് നിര്‍ണയിക്കും….”

നോഷേയ ആരോടെന്നില്ലാതെ പറഞ്ഞു.

 

അതുകേട്ട് ഞങ്ങള്‍ പരസ്പരം നോക്കി… ഞങ്ങളുടെ ഉള്ളിലൂടെ ഒരു മിന്നല്‍പ്പിണര്‍ കടന്നുപോയത് പോലെ തോന്നി.

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.