മാന്ത്രികലോകം 8 [Cyril] 2317

“സാഷ…, നീയും ഫ്രെന്നും ചേര്‍ന്നു ഇവിടെയുള്ള സാധാരണ മനുഷ്യരെ ബീച്ചിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും കൊണ്ട് പോകു… അവിടെ നിന്ന് എന്തു ചെയ്യണമെന്ന് ആ മനുഷ്യര്‍ സ്വയം തീരുമാനിച്ചോളും…” സുല്‍ത്താന്‍ അവന്റെ തല കൊണ്ട് അകത്തുള്ള മുറികള്‍ക്ക് നേരെ ആംഗ്യം കാണിച്ചാണ് പറഞ്ഞത്.

ഞങ്ങൾ അങ്ങോട്ട് നോക്കി.

ഭയന്നു വിറച്ചുകൊണ്ട് നില്‍ക്കുന്ന പതിനാറു മനുഷ്യരെയാണ് ഞങ്ങൾ കണ്ടത്.

“നിങ്ങൾ… നിങ്ങൾ… ഇവിടെ ചെയ്തതെല്ലാം ഞങ്ങൾ… ഞങ്ങൾ…. കണ്ടു… മുന്‍പ് മാന്ത്രിക ശക്തിയില്‍ ഒന്നും ഞങ്ങൾക്ക് വിശ്വാസം ഇല്ലാ… ഇല്ലായിരുന്നു… പക്ഷേ.. മാന്ത്രിക ശക്തി ഉള്ളവരും ഈ പ്രപഞ്ചത്തില്‍ ഉണ്ടെന്ന് ഇപ്പോൾ…. ഞങ്ങൾ വിശ്വസിക്കുന്നു…” ഒരു സാധാരണ മനുഷ്യ സ്ത്രീ പേടിയോടെ പറഞ്ഞു…

പക്ഷേ ആ പേടി ഞങ്ങളോട് ആയിരുന്നില്ല എന്ന് മാത്രം…

“ഇവിടെ കണ്ടതും കേട്ടതും നിങ്ങൾ ആരോടും പറയരുത്… അത് നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് പറയുന്നത്… കാരണം, നിങ്ങൾ പറഞ്ഞാലും ആരും വിശ്വസിക്കില്ല… പിന്നെ നിങ്ങള്‍ക്ക് ഭ്രാന്ത് എന്ന് പറഞ്ഞ്‌ എല്ലാവരും നിങ്ങളെ ഒതുക്കി നിര്‍ത്തും….” സുല്‍ത്താന്‍ സൗമ്യമായി പറഞ്ഞു.

“ഞങ്ങൾ… ഞങ്ങൾ ആരോടും പറയില്ല…” ഒരു പുരുഷനാണ് പറഞ്ഞു.

“ഞങ്ങളെ രക്ഷിച്ചതിന് നന്ദി. പിന്നെ ഞങ്ങളെ വര്‍ക്കല ബീച്ചിൽ കൊണ്ട് വിടുമോ…?” മറ്റൊരു സ്ത്രീ കണ്ണീരോടെ ചോദിച്ചു.

“ആരും പേടിക്കേണ്ട… നിങ്ങളെ ഫ്രെന്നും സാഷയും കൊണ്ടാകും…” ഹെമീറ പറഞ്ഞു.

ഞാൻ മെല്ലെ നടന്നുപോയി എന്തോ ആലോചിച്ചു കൊണ്ടിരുന്ന ഫ്രെന്നിന്റെ കൈയിൽ പിടിച്ചു… ഉടനെ ഫ്രെൻ ചിന്താമുക്തനായി…

ഫ്രെൻ ഉടനെ മാന്ത്രിക അഗ്നി സൃഷ്ടിച്ചു… അതുകണ്ട് സാധാരണ മനുഷ്യര്‍ വായും പൊളിച്ചു നിന്നു…

“എല്ലാവരും അടുത്തുവരു…” ഫ്രെൻ അവരെ ക്ഷണിച്ചു.

ഒരു നിമിഷം മടിച്ചു നിന്നിട്ട് അവരെല്ലാം മെല്ലെ ഞങ്ങള്‍ക്കടുത്ത് വന്നു.

ഫ്രെൻ ഞങ്ങൾ പതിനെട്ട് പേരെയും അവന്റെ മാന്ത്രിക ഗോളത്തിൽ ആക്കികൊണ്ട് അഗ്നിയില്‍ മറഞ്ഞു… അതിന്‌ തൊട്ടു മുന്‍പ് എല്ലാ മനുഷ്യരും പേടിയോടെയുള്ള നിലവിളി അന്തരീക്ഷത്തില്‍ ഉയര്‍ന്നിരുന്നു…

അഗ്നി നേരത്തെ ഞങ്ങളെ കൊണ്ടുപോയ ആ വിജനമായ സ്ഥലത്താണ്, അദൃശ്യമായ മാന്ത്രിക അഗ്നിയില്‍ ഞങ്ങൾ പ്രത്യക്ഷപ്പെട്ടത്…

ആയിരം നന്ദി പറഞ്ഞുകൊണ്ട്.. വിളറി വെളുത്ത മുഖത്തോടെ ആ മനുഷ്യര്‍ പല ദിക്കിലായി തിടുക്കത്തിൽ നടന്നു നീങ്ങി.

ഫ്രെന്നിനെ ഓര്‍ത്ത് എനിക്ക് ചെറിയ ആശങ്ക ഉണ്ടായിരുന്നു…

അവന്‍ ഇത്ര കാര്യമായി എന്താണ് ചിന്തിക്കുന്നത്…

“ഫ്രെൻ…?”

ഞാൻ വിളിച്ചതും അവനെന്നെ നോക്കി.

“നിന്റെ പെട്ടന്നുള്ള ഈ മറ്റം എന്നെ ഭയപ്പെടുത്തുന്നു…”

ഞാൻ പറഞ്ഞത് കേട്ട് അവന്‍ പൊട്ടിച്ചിരിച്ചു.

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.