മാന്ത്രികലോകം 8 [Cyril] 2317

പിന്നെ ഞങ്ങൾക്ക് താഴേ പല നിരകളിലായി മുന്നൂറ്റി എഴുപത് ദൈവങ്ങളും ഉണ്ട്.

അതിനും താഴാതെ നിരക്കില്‍ വരുന്നതാണ് – പ്രകൃതി തന്റെ നിഗൂഢ ശക്തി നല്‍കിയ ചില മാന്ത്രികരും മറ്റുള്ള ചില ജീവികളും…. പക്ഷേ സ്വർണ്ണ വ്യാളികളും ക്ഷണകാന്തി പക്ഷികളും ഏതു നിരക്കില്‍ വരുമെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല… അതുപോലെ നിന്റെ ശക്തിയും എനിക്ക് മനസ്സിലാവുന്നില്ല, ഫ്രൻഷെർ…”

അവർ പറഞ്ഞത് കേട്ട് അവരെ ഞാൻ മിഴിച്ചു നോക്കി… എനിക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല…

“ഓരോ തവണ നിന്നെ ഞാൻ നോക്കുമ്പോഴും നിന്റെ ശക്തി വ്യത്യസ്ത നിലയില്‍ മാറി കൊണ്ടിരിക്കുന്നു, ഫ്രൻഷെർ… ഇതുവരെ ഞാൻ ആരിലും കണ്ടിട്ടില്ലാത്ത തരം ശക്തിയാണ് നിനക്കുള്ളത്… അത് ഉയർന്ന ശക്തിയോ അതോ കുറഞ്ഞതോ എന്ന് പോലും മനസ്സിലാക്കാൻ കഴിയാത്ത ശക്തിയാണ് നിനക്കുള്ളത്…”

അത്രയും കൂടി കേട്ടപ്പോൾ ഞാൻ വായും പൊളിച്ച് നിന്നു…

ഒരുപാട്‌ നേരം കഴിഞ്ഞാണ് എന്റെ തലച്ചോറ്‌ പ്രവർത്തിക്കാൻ തുടങ്ങിയത്…… പ്രകൃതി എനിക്ക് നല്‍കിയ നിഗൂഢ ശക്തിയെ കുറിച്ചാണ് ഞാൻ ചിന്തിച്ചത്.

ലാവ യുടെ അടിയില്‍ വെച്ച് മലാഹിയുടെ മാന്ത്രികരോട് ഞാൻ ഏറ്റുമുട്ടിയ സമയം, എന്റെ ആത്മാവിന്‍റെ ഉള്ളില്‍ നിന്നും പ്രകൃതിയുടെ നിര്‍ദ്ധോഷമായ നശീകരണ ശക്തിയെ ഞാൻ സ്വീകരിക്കുകയും… ശേഷം അതിനെ ഞാൻ എന്റെ ശക്തിയില്‍ പകർത്തി പരിവര്‍ത്തനം നടത്തി എന്റെ ഉള്ളില്‍ അനുഭവപ്പെട്ട അജ്ഞാത ശക്തിയില്‍ ലയിപ്പിച്ച് “പഞ്ചഭൂത മൂലക നിയമങ്ങൾ” എന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു…

അപ്പോ എന്റെ ഉള്ളിലുള്ള ആ അജ്ഞാത ശക്തിയാണോ നോഷേയ പറഞ്ഞ പ്രകൃതിയുടെ “നിഗൂഢ ശക്തി”? ഞാൻ സ്വയം ചോദിച്ചു.

എന്റെ അന്തിച്ചുള്ള നില്‍പ്പ് കണ്ടിട്ട് നോഷേയ ചിരിച്ചു.

“നിന്റെ ഉള്ളിലുള്ള നിഗൂഢ ശക്തിയെ കുറിച്ച് കുറച്ചെങ്കിലും നീ മനസ്സിലാക്കി എന്നെനിക്കറിയാം, ഫ്രൻഷെർ…, അതിനെ നി കുറച്ചെങ്കിലും മനസിലാക്കിയത് കൊണ്ടാണ് ആ രണ്ട് മാന്ത്രികരെ നിനക്ക് നിസ്സാരമായി വധിക്കാന്‍ കഴിഞ്ഞത്…”

നോഷേയ ഓരോന്നും പറഞ്ഞത് കേട്ട് എന്റെ തല പെരുകുന്നത് പോലെ തോന്നി…

പക്ഷേ എന്റെ സംശയം എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല…

“മറ്റുള്ള ദൈവങ്ങളുടെ ശക്തി ഏതു നിരയില്‍ ആണെന്ന് അറിയുന്ന നിങ്ങള്‍ക്ക് എന്തുകൊണ്ട്‌ വെറും മാന്ത്രികന്‍ ആയ എന്റെ ശക്തിയെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല….?” ചിന്താ കുഴപ്പത്തോടെ യാണ് ഞാൻ ചോദിച്ചത്.

എന്തോ ഗൌരവമായി ചിന്തിക്കുന്നത് പോലെ, കുറച്ച് നേരം നോഷേയ എന്റെ കണ്ണില്‍ തന്നെ നോക്കി നിന്നു..

അവസാനം എന്തോ തീരുമാനിച്ചത് പോലെ അവർ പറഞ്ഞു, “നീ ദൈവം അല്ല, ഫ്രൻഷെർ…, സാധാരണ മനുഷ്യനും അല്ല നീ…, പിന്നെ മറ്റുള്ളവരെ പോലെ വെറും മാന്ത്രിക യോദ്ധാവും അല്ല നീ…” നോഷേയ പറഞ്ഞു.

“ഇതൊന്നും അല്ലെങ്കിൽ പിന്നേ, ആരാണ് ഞാൻ..” എന്റെ ശ്വാസം അടക്കിപ്പിടിച്ച് കൊണ്ട് ഞാൻ ചോദിച്ചു..

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.