മാന്ത്രികലോകം 8 [Cyril] 2317

ആര്‍ക്കും സംസാരിക്കാൻ പോലും തോന്നാത്ത കൊണ്ട് എല്ലാവരും അവരവരുടെ ചിന്തകളില്‍ ആയിരുന്നു.

സമയം കൊഴിഞ്ഞു പോയി കൊണ്ടിരുന്നു..

“നമുക്ക് എന്തെങ്കിലും കഴിക്കാം…”

അവസാനം ഫ്രെന്നിന്റെ ശബ്ദം കേട്ടാണ് ഞങ്ങൾ ചിന്താമുക്തരായത്..

*********

 

ഫ്രൻഷെർ

 

ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞങ്ങൾ പിന്നെയും കടല്‍ തീരത്ത് തന്നെ പോയിരുന്നു.

ഞങ്ങളുടെ കര്‍ത്തവ്യത്തെ കുറിച്ച് സംസാരിക്കാൻ ആരും തയാറായില്ല… കുറച്ച് നേരത്തേക്കെങ്കിലും സാധാരണ മനുഷ്യരായി ഞങ്ങൾ സമാധാനത്തോടെ സമയം കളയാന്‍ തീരുമാനിച്ചു.

രണ്ട് മണിക്കൂര്‍ മുന്നേ മലാഹിയുടെ ആ മാന്ത്രികർ ചില മനുഷ്യരെ അവര്‍ക്കൊപ്പം കൂട്ടിയത് ഞാൻ കണ്ടിരുന്നു.

വല്ലപ്പോഴുമൊക്കെ മറ്റുള്ളവരും ആത്മ സഞ്ചാരം നടത്തുന്നത് എനിക്ക് മനസ്സിലാക്കാനും കഴിഞ്ഞിരുന്നു.…

അങ്ങനെ പരസ്പരം സംസാരിക്കാതെ ഓരോരുത്തരും അവരവരുടേതായ ലോകത്ത് ആയിരുന്നു.

വൈകിട്ട് അഞ്ചു മണി കഴിഞ്ഞിട്ടും ആ രണ്ട് ചെന്നായ്ക്കളും തിരിച്ചു വന്നില്ല…

ഒരു വലിയ കുടുംബത്തിന്‍റെ കൂടെ അവർ ചിലവഴിക്കുന്നത് എന്റെ ആത്മ സഞ്ചാരം വഴി ഞാൻ കണ്ടിരുന്നു… കുറെ കുട്ടികളോടൊപ്പം അവർ കളിക്കുകയായിരുന്നു…. ഇടയ്ക്കിടെ ബർഗർ തീറ്റയും…

ചെന്നായ്ക്കളുടെ ഉദ്ദേശം എന്തെന്ന് മനസിലാവാതെ ഞാൻ തല കുലുക്കി.

“അഗ്നിയും ഉജ്ജ്വലയും എങ്ങനെയാണ് ആ കുട്ടികളോട് കൂടിയത്…?” എന്റെ സംശയം ഞാൻ ചോദിച്ചു.

“അതുപിന്നെ ഫ്രെൻ.., രണ്ട് വലിയ നായകളെ നോക്കുന്നത് പോലെയാണ് ഇവിടെയുള്ള എല്ലാവരും അവരെ നോക്കി കണ്ടത്…, ‘അവരെ വില്‍ക്കുന്നോ’ എന്നുപോലും ചിലരൊക്കെ ചോദിച്ചു ഞങ്ങളെ സമീപിച്ചിരുന്നു…” ജാസർ ഒരു ചിരിയോടെ പറഞ്ഞു.

“പിന്നേ ഒരു സംഭവമുണ്ടായി, ഫ്രെൻ…” ഈഫിയ പറഞ്ഞു. “നമ്മുടെ പ്രായമുള്ള, വെള്ളക്കല്ലിന്റെ മൂക്കുത്തി അണിഞ്ഞ ഒരു പെണ്‍കുട്ടി മാത്രം രണ്ട് ചെന്നായ്ക്കളെയും കണ്ടു ഒരു സെക്കന്റ് സ്തംഭിച്ചത് പോലെ നിന്നു. ആദ്യം അവളുടെ മുഖത്ത് ഭയം മിന്നിമറഞ്ഞു വെങ്കിലും… പിന്നീട് കൗതുകത്തോടെ അവള്‍ ചെന്നായ്ക്കളെ നോക്കി നില്‍ക്കുകയാണ് ചെയ്തത്… ശേഷം അവളുടെ സംശയ ദൃഷ്ടി ഞങ്ങള്‍ക്ക് മേലും വീണു. ഞങ്ങൾ അത് ഗൗനിക്കാതെ നടന്ന് നീങ്ങി…”

എനിക്കൊന്നും മനസ്സിലായില്ല… ആ പെണ്‍കുട്ടി എന്തിനാണ് സ്തംഭിച്ചു നിന്നത്..? എന്തിനാണ് പൊടിച്ചത്…? ഞാൻ സ്വയം ചോദിച്ചു.

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.