മാന്ത്രികലോകം 8 [Cyril] 2317

ഏതോ ഒരു അദൃശ്യ സാന്നിദ്ധ്യം അവൾക്കടുത്തുള്ളത് അറിഞ്ഞ പോലെ അവള്‍ പിന്നെയും ചുറ്റുപാടും നോക്കി…

പെട്ടന്ന് എന്റെ ആത്മാവില്‍ നിന്നും ഏതോ ശക്തി പ്രവർത്തിക്കാൻ തുടങ്ങി… എന്താണ്‌ എന്റെ ഉള്ളില്‍ സംഭവിച്ചതെന്ന് എനിക്കൊന്നും മനസ്സിലായില്ല…

ഉടനെ, ഒരു അദൃശ്യ ശക്തിയും അവളെ നിരീക്ഷിക്കുന്നില്ല എന്ന ഭാവം അവളുടെ മുഖത്ത് തെളിഞ്ഞു… ഒരു നിശ്വാസത്തോടെ അവള്‍ ചെന്നായ്ക്കള്‍ പോയ ദിശയിലേക്ക് നീങ്ങി.

അവളിലെ ആ വ്യത്യസ്ഥമായ ശക്തി എന്താണെന്നെനിക്ക് മനസ്സിലായത് പോലെ തോന്നിയെങ്കിലും … അത് എന്താണെന്ന് എനിക്ക് വിവേചിക്കാൻ കഴിഞ്ഞില്ല…

അവളുടെ മനസ്സിനെ എന്റെ ആത്മ ശക്തി കൊണ്ട്‌ ചെറുതായി ഞാൻ സ്പര്‍ശിച്ചു…

എന്നിട്ട് ആശ്വാസത്തോടെ ഞാൻ എന്റെ വഴിക്ക് നീങ്ങി….

അവള്‍ ശത്രുവല്ല എന്നെനിക്ക് ബോധ്യമായി…. പക്ഷേ അവളുടെ ആത്മാവിലുള്ള ആ വ്യത്യസ്ത ശക്തി എന്താണെന്ന് മാത്രം മനസ്സിലായില്ല…

അവളുടെ മനസ്സിൽ കടന്നു അതെന്താണെന്ന് മനസ്സിലാക്കാൻ ആഗ്രഹം തോന്നിയെങ്കിലും… അവസാനം വേണ്ടെന്ന് വെച്ചു…

ഞാൻ പിന്നേ കടലിന്‍റെ തിര വെട്ടുന്നതിന് കുറച്ച് ഉള്ളിലേക്ക് മാറി, ഞാനും സാഷയും എത്തിപ്പെട്ട അടിത്തട്ടില്‍ എന്റെ ആത്മ ശക്തിയെ ഞാൻ വ്യാപിപ്പിച്ചു…

കടലിന്‍റെ അടിത്തട്ടില്‍ നിന്നും പതിനഞ്ചു മീറ്റർ ആഴത്തില്‍ പ്രകൃതിയുടെ ശക്തി സംഭരിക്കപ്പെട്ട ഒരു ഊര്‍ജ്ജ ഗോളം ഉണ്ടായിരുന്നു.. അതിൽ നിന്നും പല ദിക്കിലേക്കായി ഊര്‍ജ്ജ നാഡികൾ വ്യാപിച്ചിരുന്നു…

ഗർഭസ്ത്ത ശിശുവിന് അതിന്റെ അമ്മയുടെ ശരീരത്തിൽ നിന്നും സംരക്ഷണവും, ഊര്‍ജ്ജവും, കരുതലും ലഭിക്കുന്നത് പോലെയാണ്, ആ ഊര്‍ജ്ജ ശക്തിയില്‍ നിന്നും വമിക്കുന്ന ശക്തി എന്റെ ആത്മ ശക്തിയെ സ്പര്‍ശിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ടത്.

ആ ശക്തിയുടെ തരംഗം കാരണം കടലിന്‍റെ അടിയില്‍ ചെറിയൊരു ഒഴുക്ക് സൃഷ്ടിക്കപ്പെട്ടിരുന്നതും ഞാൻ അറിഞ്ഞു…

എന്റെ ചിന്തയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് ആറ് മാന്ത്രിക സാന്നിദ്ധ്യങ്ങളെ എന്റെ ആത്മ ശക്തി അജ്ഞാതമായി സ്പര്‍ശിച്ചു…

രണ്ടുപേര്‍ എന്നില്‍ നിന്നും അര കിലോമീറ്റര്‍ മാറിയും.. ബാക്കിയുള്ള നാലുപേര്‍ കുറച്ച് ദൂരത്തും ആയിരുന്നു…..

ഉടനെ ഞാൻ, എനിക്കടുത്തതായി അനുഭവപ്പെട്ട രണ്ട് മാന്ത്രികരെ ലക്ഷ്യം വെച്ചു നീങ്ങി…

അതോടൊപ്പം എന്റെ അവതാർനെ ചുറ്റി രണ്ട് കിലോമീറ്റർ വ്യാപ്തിയിൽ അന്തരീക്ഷത്തില്‍ അദൃശ്യമായി നില്‍ക്കുന്നവരെ കാണാനുള്ള മാന്ത്രിക വിദ്യയും ഞാൻ പ്രയോഗിച്ചു — ആരും തന്നെ അദൃശ്യരായി ഉണ്ടായിരുന്നില്ല.

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.