മാന്ത്രികലോകം 8 [Cyril] 2317

എന്തിനാണ് അങ്ങനെ സംഭവിക്കുന്നത്…? ഞാൻ എന്നോടുതന്നെ ചോദിച്ചു.

ഇപ്പോൾ സമുദ്രം വിട്ട് ഭൂമിയുടെ അടിയിലൂടെ ഞങ്ങൾ സഞ്ചരിച്ച് കൊണ്ടിരുന്നു… ഒരുപാട്‌ ലോകങ്ങളിലൂടെ സഞ്ചരിച്ചത് ഞാൻ മനസ്സിലാക്കി…

പെട്ടന്ന് നോഷേയ യുടെ ഗോളത്തിന് പുറത്ത്‌ ഇരുട്ട് വ്യാപിച്ചു.. ഉടനെ തന്നെ വെളിച്ചം ഉണ്ടാവുകയും ചെയ്തു.

ഞങ്ങളുടെ ഈ നാഡിക്ക് മുകളിലൂടെയുള്ള യാത്ര അവസാനിച്ചിരിക്കുന്നു എന്നെനിക്ക് മനസിലായി…

ഞങ്ങളുടെ യാത്ര തുടങ്ങിയ സ്ഥലത്ത്‌ തന്നെ ഞങ്ങൾ തിരികെ എത്തിയിരുന്നു…

എന്റെ കൈയിൽ ആരോ പിടിച്ചതും ഞാൻ ഞെട്ടി…

സാഷ ആയിരുന്നു.

അന്നേരമാണ് മറ്റുള്ളവരും എന്റെ പിന്നില്‍ നില്‍ക്കുന്നത് ഞാൻ കണ്ടത്… അവർ എപ്പോഴാണ് വന്നത്…?

എന്റെ ശ്രദ്ധ മറ്റു പലതിലും ആയിരുന്നത് കൊണ്ട് അവർ വജ്ര കൊട്ടാരത്തിന് പുറത്ത് വന്നത് പോലും ഞാൻ അറിഞ്ഞിരുന്നില്ല..

“ശെരിക്കും നമ്മൾ കടലിന്‍റെ അടിയിലൂടെ സഞ്ചരിച്ചോ..?” ജാസർ അദ്ഭുതത്തോടെ ചോദിച്ചു.

“അതുതന്നെയാണ് സത്യം…” അഗ്നി അവനെ തുറിച്ചുനോക്കി കൊണ്ടാണ് പറഞ്ഞത്. “ഇനി കടലും കരയും തമ്മിലുള്ള വ്യത്യാസം നിനക്കറിയില്ല എന്നുണ്ടോ…?”

എല്ലാവരും അഗ്നിയെയും ജാസർ നെയും മാറിമാറി നോക്കി.

“അപ്പോ പതിനെട്ട് വയസില്‍ ലഭിക്കേണ്ട പ്രകൃതിയുടെ ശക്തി നിങ്ങൾ ഇപ്പോഴേ ലഭിച്ചു കഴിഞ്ഞു അല്ലേ…?” നോഷേയ ഗൌരവത്തോടെ ചോദിച്ചു.

നോഷേയ യുടെ ചോദ്യം കേട്ട് എല്ലാ മുഖങ്ങളും പ്രകാശിച്ചു…

“പരിശീലനവും പഠനവും പൂര്‍ത്തിയാക്കി… അവസാന ഘട്ടമായ നിങ്ങളുടെ പരീക്ഷണങ്ങളേയും നിങ്ങൾ നേരിട്ടു വിജയിക്കുകയും ചെയ്തു കഴിഞ്ഞു… പ്രകൃതിയുടെ ദാനവും നിങ്ങൾ നേടി കഴിഞ്ഞു… നിങ്ങളുടെ ഉള്ളിന്റെ ഉള്ളില്‍ നിഷ്‌പ്രഭാവമായ അവസ്ഥയില്‍ ഉറങ്ങി കിടന്നിരുന്ന നിങ്ങളുടെ ശക്തിയും പൂര്‍ണമായി ഉണര്‍ന്നു കഴിഞ്ഞു…. നിങ്ങൾ ഏവരും ഇപ്പോൾ പൂര്‍ണ മാന്ത്രികരായി കഴിഞ്ഞു… മാന്ത്രിക-യോദ്ധാക്കളായി മാറി കഴിഞ്ഞിരിക്കുന്നു….”

നോഷേയ അവരുടെ മധുര സ്വരത്തില്‍ പ്രഖ്യാപിച്ചു..

ഉടനെ അവിടമാകെ ആഹ്ലാദം നിറഞ്ഞ അന്തരീക്ഷമായി മാറി… കുറച്ച് നേരം അവിടെ ചിരിയും സന്തോഷവും സംസാരവും ആയിരുന്നു..

ദനീർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു… ഞാനും ചിരിച്ചു.

എന്നിട്ട് ഗോളത്തിന് പുറത്ത് നോക്കി.

എന്റെ വലത് വശത്തു നിന്നിരുന്ന സാഷ എന്നോട് കൂടുതൽ ചേര്‍ന്ന് നിന്നിട്ട് എന്റെ കൈയും പിടിച്ചുകൊണ്ട് ഗോളത്തിന് പുറത്ത്‌ സൂക്ഷിച്ച് നോക്കി…

“നിനക്ക് ഇപ്പോഴും പ്രകൃതിയുടെ ഊര്‍ജ്ജം വഹിക്കുന്ന നാഡികളെ കാണാന്‍ കഴിയുന്നോ, ഫ്രെൻ…?”

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.