മാന്ത്രികലോകം 8 [Cyril] 2317

ഈ വീട്ടില്‍ നിന്നും രണ്ടര കിലോമീറ്റർ മാറി ഒരു ഒഴിഞ്ഞ സ്ഥലത്ത് ഞാൻ അദൃശ്യമായ മാന്ത്രിക അഗ്നിയെ സൃഷ്ടിച്ചു….

എന്നിട്ട് എന്റെ അവതാർ അവിടെ നിന്ന് അപ്രത്യക്ഷമായി… എന്റെ ശരീരത്തിൽ എന്റെ അവതാർ അലിഞ്ഞ് ചേര്‍ന്നു.

ഉടനെ എന്റെ കൂട്ടുകാരുടെ ശബ്ദം താഴ്ത്തിയുള്ള ചർച്ച എന്റെ കാതിലും വീണു.…

കണ്ണു തുറന്നു കൊണ്ട് ഞാൻ മെല്ലെ എഴുന്നേറ്റിരുന്നു….. സൂര്യനും അസ്തമിച്ചു കഴിഞ്ഞിരുന്നു.

ഞാൻ എഴുന്നേറ്റിരുന്നതും അവരുടെ ചർച്ച അവസാനിച്ചു..

അഗ്നിയും ഉജ്ജ്വലയും അവിടെ ഉണ്ടായിരുന്നു… ബർഗർ കഴിച്ച് മടുത്തു കാണും.

അവരോട് ഞാനാ ആറ് മാന്ത്രികരുടെ കാര്യങ്ങള്‍ പറഞ്ഞു… പിന്നെ ആ വീടിനെ കുറിച്ചും…

എല്ലാവരും വായും പൊളിച്ചിരുന്നു…. ഭീതിയും അവരുടെ കണ്ണില്‍ പടർന്നു.

“പേടിക്കേണ്ട…. നമുക്കവരെ കൈകാര്യം ചെയ്യാന്‍ കഴിയും…” ഞാൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.

“പക്ഷേ അവർ ദൈവങ്ങളിൽ മറുപ്രതി സൃഷ്ടിച്ച മാന്ത്രികരാണ്…” ഫ്രേയ ആശങ്കയോടെ പറഞ്ഞു.

“ശെരിയാണ്, ഫ്രേയ. പക്ഷേ ശക്തി കുറഞ്ഞ ദൈവങ്ങളെ സൃഷ്ടിച്ചപ്പോൾ പ്രകൃതി അവരുടെ ആത്മാവില്‍ പകർത്തിയ സത്തയുടെ ശക്തി തന്നെയാണ് നിങ്ങളും ദ്രാവക അഗ്നിയുടെ സത്തയിൽ നിന്നും സ്വീകരിച്ചത്… അപ്പോ പിന്നെ നിങ്ങളും ശക്തർ തന്നെയാണ്…” അഗ്നി പറഞ്ഞു.

സാഷ സംശയത്തോടെ എന്നെ നോക്കി…

“ദ്രാവക അഗ്നിയുടെ സത്തയിൽ നിന്നും ശക്തി സ്വീകരിച്ച എല്ലാവരും ശക്തരായ മാന്ത്രികരേക്കാൾ ശക്തരാണ്, സാഷ…” ഞാൻ അവളെ ആശ്വസിപ്പിച്ചു.

“പക്ഷേ നി സൃഷ്ടിച്ച വെറും നേരിയ അളവ് ശക്തിയുള്ള സത്തയിൽ നിന്നാണ് ഞങ്ങൾ ആ ശക്തിയെ സ്വീകരിച്ചത്, ഫ്രെൻ…” സിദ്ധാര്‍ത്ഥ് പറഞ്ഞു.

“പക്ഷേ അതിനുശേഷം പ്രകൃതി നിങ്ങള്‍ക്ക് നല്‍കിയ ശക്തിയില്‍, പ്രകൃതിയുടെ സത്തയുടെ നേരിയ അളവിലുള്ള ശക്തിയുടെ അംശം കൂടി ഉണ്ടായിരുന്നു….”

ഞാൻ പറഞ്ഞതുകേട്ട് അവർ ഞെട്ടി.

“നിനക്കെങ്ങനെ അറിയാം…?” ജാസർ ചോദിച്ചു.

“നിങ്ങളുടെ ശക്തിയില്‍ എനിക്കത് അനുഭവപ്പെടാന്‍ കഴിയുന്നു…” ഞാൻ മറുപടി നല്‍കി.

കുറെ നേരത്തേക്ക് എല്ലാവരും അതിനെ കുറിച്ച് ആലോചിക്കൊണ്ട് വെറുതെ ഇരുന്നു.

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.