മാന്ത്രികലോകം 8 [Cyril] 2317

“അദ്യം ഞങ്ങള്‍ ആറ് ദൈവങ്ങള്‍ ചേർന്ന് ഒരു മനുഷ്യസ്ത്രീയെ സൃഷ്ടിച്ചു…., ഇത്തവണ ഞങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി റീനസും ഞങ്ങളെ സഹായിച്ചു… പക്ഷേ റീനസിന്റെ ശക്തി എന്തുകൊണ്ടോ ആ സ്ത്രീയെ അര്‍ധ ജീവനുള്ള പ്രതിമ പോലെ മാറ്റുകയാണ് ചെയ്തത്. ആ സ്ത്രീയെയാണ് ദനീരിന്റെ വംശം പ്രതിമ സ്ത്രീ എന്ന് വിളിക്കുന്നത്…

അതുകൊണ്ട് ആ സൃഷ്ടിയെ റീനസ് ഒരു തോല്‍വിയായിട്ടാണ് കണ്ടത്… അങ്ങനെ എല്ലാ കൂടി ആയപ്പോ, ഇനി ഒരു കാര്യത്തിലും എന്റെ സാന്നിദ്ധ്യം ഉണ്ടാവില്ല എന്നു പറഞ്ഞിട്ടാണ് റീനസ് അപ്രത്യക്ഷനായത്….

പ്രതിമസ്ത്രീ യെ ഞങ്ങൾ ശില്‍പ്പിയെ ഏല്പിച്ചു…

പിന്നെ ദനീരിന്റെ വംശത്തത്തിന് ഞങ്ങൾ അഞ്ച് ദൈവങ്ങള്‍ ചേര്‍ന്നു തുടക്കം കുറിച്ചു…

അതിനുശേഷമാണ് ശില്‍പ്പി യും ശില്‍പങ്ങളെ സൃഷ്ടിക്കാന്‍ ആരംഭിച്ചതു…. എന്നാൽ മലാഹിക്ക് ശില്‍പ്പി യെ പോലെ കഴിവില്ലായിരുന്നു… മലാഹിക്ക് ഞങ്ങൾ എല്ലാവരോടും വെറുപ്പ് വര്‍ധിച്ചു.

പിന്നീട് എപ്പോഴോ മലാഹി ഒഷേദ്രസിന്റെ കൂടെ ചേര്‍ന്നു…

റീനസും സ്വന്തം ശക്തിയില്‍ നിന്നും അഗ്നി ചെന്നായ്ക്കളെ സൃഷ്ടിച്ചു.

പ്രതിമ സ്ത്രീ ഒരു ദീര്‍ഘദര്‍ശി ആയിരുന്നു… ദൈവങ്ങള്‍ക്ക് പോലും കാണാന്‍ കഴിയാത്തത് അവള്‍ക്ക് പ്രവചിക്കാൻ കഴിഞ്ഞു… പ്രവചനം നടത്താനും വിരളമായേ ചില സാഹചര്യത്തിലും മാത്രം അവള്‍ പൂര്‍ണ ജീവനുള്ള സ്ത്രീയായി മാറാൻ തുടങ്ങി…

പിന്നീട് ഒരുപാട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞങ്ങൾ അഞ്ച് ദൈവങ്ങളും ചേര്‍ന്നു മാന്ത്രികരേയും സാധാരണ മനുഷ്യരെയും സൃഷ്ടിച്ചത്…” അത്രയും പറഞ്ഞിട്ട് നോഷേയ പൊട്ടിച്ചിരിച്ചു.

ആ ചിരിയുടെ കാരണം മനസ്സിലാവാതെ ഞങ്ങൾ അവരെ മിഴിച്ചു നോക്കി.

“അല്ലാതെ നിങ്ങള്‍ കരുതുന്ന പോലെ ഒഷേദ്രസ് യക്ഷ മനുഷ്യരെ ശപിച്ചത് കൊണ്ടല്ല നിങ്ങളുടെ മൂന്ന് തരത്തിലുള്ള മനുഷ്യ വര്‍ഗ്ഗം ഉണ്ടായത്…”

അതുകേട്ട് ഞങ്ങളും ചിരിച്ചു…

“എനിക്കിനി കൂടുതൽ സമയം നിങ്ങളോട് സംസാരിച്ചു കളയാന്‍ കഴിയില്ല… അതുകൊണ്ട്‌ അഹങ്കാരവും അമിതവിശ്വാസവും മാറ്റിവെച്ചു കൊണ്ട് ഒന്നിലും എടുത്തുചാടാതെ ചിന്തിച്ച് പ്രവര്‍ത്തിക്കുക… പ്രത്യേകിച്ച് നീ, ഫ്രൻഷെർ…. ഘാതകവാൾ ഒരിക്കലും തെറ്റായ കൈകളിൽ വീഴാന്‍ പാടില്ല.

ദൈവങ്ങളായ ഞങ്ങളുടെ ശക്തി പൂര്‍ണമായി ക്ഷയിച്ചാൽ ഞങ്ങൾ നിഷ്‌ക്രിയാവസ്ഥയിൽ ആകും എന്നല്ലാതെ ഞങ്ങൾക്ക് മരണമില്ല…”

“ഞങ്ങള്‍ക്ക് മരണമില്ല” എന്ന് നോഷേയ പറഞ്ഞപ്പോൾ അവർ ഫ്രെന്നിനെ ഒന്ന് ഇരുത്തി നോക്കി….

ഒരുപക്ഷേ അവന്റെ പക്കല്‍ ഘാതകവാൾ ഉള്ളതുകൊണ്ട് ആയിരിക്കും… അത് ദൈവഘാതകവാൾ ആയി മാറിയാല്‍ പിന്നെ ദൈവങ്ങള്‍ക്ക് മരണമില്ല എന്നു ദൈവങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലോ…

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.