മാന്ത്രികലോകം 8 [Cyril] 2317

കണ്ണുചിമ്മി തുറക്കുന്ന നേരം കൊണ്ട്, അര കിലോമീറ്റര്‍ അകലെ ആ രണ്ട് മാന്ത്രികർക്കടുത്തു എന്റെ അദൃശ്യമായ അവതാർ എത്തിപ്പെട്ടു.

അവർ എന്റെ സാന്നിദ്ധ്യം അറിയുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു… ഭാഗ്യത്തിന് അവർ എന്റെ സാന്നിദ്ധ്യം അറിഞ്ഞില്ല.

‘നീ സൃഷ്ടിക്കും പോലത്തെ മാന്ത്രിക വിദ്യയെ, മറ്റുള്ള മാന്ത്രികർ സൃഷ്ടിച്ചാൽ പോലും അവര്‍ക്ക് നിന്നെ കാണാനും നിന്റെ ശക്തിയുടെ സാന്നിധ്യത്തെ അറിയാനും കഴിയില്ല, ഫ്രെൻ. കൂടാതെ, നിന്റെ യഥാര്‍ത്ഥ ശക്തിയെ നി മറച്ച് വെക്കുന്നു… അതുകൊണ്ടാണ് ദൈവങ്ങള്‍ക്ക് പോലും നിന്റെ ശക്തിയെ വ്യക്തമായി കാണാനോ നിന്റെ ശക്തിയുടെ സവിശേഷതകള്‍ എന്താണെന്നും… അതിനെ മനസ്സിലാക്കാനും കഴിയാത്തത്…’

എന്റെ മാന്ത്രിക ബോധം പറഞ്ഞത് കേട്ടു ഞാൻ ഞെട്ടി…

‘ഞാൻ സൃഷ്ടിക്കും പോലത്തെ മാന്ത്രിക വിദ്യയെ മറ്റുള്ളവർ പ്രയോഗിച്ചാലും, അവർക്ക് എന്റെ ശക്തിയെ അറിയാനും പിന്നെ അദൃശ്യനായ എന്നെ കാണാനും കഴിയില്ല എന്നോ..?’ ഞാൻ ചോദിച്ചു.

‘ശെരിയാണ് ഫ്രെൻ…’

‘എന്റെ ശക്തിയെ ഞാൻ ഇതുവരെ ആരിൽ നിന്നും മറച്ച് വെക്കാൻ ശ്രമിച്ചിട്ടില്ല… അത് എങ്ങനെ ചെയ്യണം എന്നുപോലും എനിക്കറിയില്ല… പിന്നെ എങ്ങനെ അത് ഞാൻ ചെയ്തു…?’ ഒന്നും മനസിലാവാതെ ഞാൻ ചോദിച്ചു.

‘അതെല്ലാം എങ്ങനെ എന്നുള്ളത് നി സ്വയം മനസിലാക്കണം, ഫ്രെൻ..’

മാന്ത്രിക ബോധം പറഞ്ഞത് കേട്ട് ഞാൻ മുഖം ചുളിച്ചു.

‘പിന്നെ ആ മൂക്കുത്തി അണിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ അടുത്ത് നി വന്നപ്പോ, നീ പോലും അറിയാതെ അദൃശ്യമായ നിന്റെ അവതാർനെ അവള്‍ക്ക് നി വെളിപ്പെടുത്താന്‍ തുടങ്ങിയിരുന്നു, ഫ്രെൻ… അതുകൊണ്ടാണ് എന്തോ കണ്ടതുപോലെ അവള്‍ പെട്ടന്ന് നിന്നത്… പക്ഷേ അവസാനം നിന്റെ ഉപബോധ മനസ്സ് നിന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.’

‘എനിക്ക് എന്താണ് സംഭവിക്കുന്നത്…’ ഞാന്‍ ചോദിച്ചു. ‘എന്റെ അവതാർനെ ഞാൻ എന്തിനാണ് അവള്‍ക്ക് വെളിപ്പെടുത്താന്‍ തുടങ്ങിയത്….?’

എന്റെ ചോദ്യത്തിന് മാന്ത്രിക ബോധം മറുപടി പറഞ്ഞില്ല.

എനിക്ക് ദേഷ്യം വന്നു…

ഒരു കാര്യം പറയാതിരിക്കാന്‍ എന്റെ മാന്ത്രിക ബോധം തീരുമാനിച്ചാൽ, പിന്നെ എത്ര നിര്‍ബന്ധിച്ചിട്ടും കാര്യമില്ല എന്നറിയാം.

അതുകൊണ്ട്‌, ആദ്യം തൊട്ടെ എന്റെ മനസില്‍ കിടന്നിരുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം ഞാൻ ചോദിച്ചു—,

‘ഒരുപാട്‌ കാര്യങ്ങൾ നിനക്കറിയാം…. അതുപോലെ ഒരുപാട്‌ കാര്യങ്ങളെ നിനക്ക് അറിയാത്ത പോലെയും നി നടിക്കുന്നു… എന്നാൽ ദൈവങ്ങള്‍ക്ക് പോലും അറിയാത്ത കാര്യങ്ങൾ വരെ നിനക്കറിയാമെന്ന് പല സാഹചര്യങ്ങളിലും എനിക്ക് തോന്നിയിട്ടുണ്ട്…! സത്യത്തിൽ നീ ആരാണ്…?’

എന്റെ ചോദ്യം കേട്ട് മാന്ത്രിക ബോധം ക്ഷോഭിച്ചത് പോലെ തോന്നി.

പക്ഷേ മറുപടി ഒന്നും തരാതെ അത് അപ്പോഴും മൗനം പാലിച്ചു…

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.