മാന്ത്രികലോകം 8 [Cyril] 2315

Views : 69164

മാന്ത്രികലോകം 8

Author : Cyril

[Previous part]

 

 

ഫ്രൻഷെർ

 

“ഞാൻ നോഷേയ…. ഭൂമി ദൈവം എന്ന് ഞാൻ അറിയപ്പെടുന്നു…. എന്റെ നിഷ്‌ക്രിയാവസ്ഥയിൽ നിന്നും ഞാൻ ഒരിക്കലും ഉണരാതിരിക്കാൻ ഒഷേദ്രസിന്റെ ശക്തി പണ്ട്‌ എന്നില്‍ ഒരു തടസ്സത്തെ സൃഷ്ടിച്ചിരുന്നു… എന്നാൽ ആ ശക്തിയെ തകർത്ത്, പ്രകൃതിയുടെ വിശുദ്ധമായ വന്യ ശക്തിയെ എനിക്ക് പകര്‍ന്നു തന്ന ഷൈദ്രസ്തൈന്യ യുടെ പുത്രനായ ഫ്രൻഷെർ നോട് എന്റെ കടപ്പാട്……. നിങ്ങളെ ഞാൻ എന്റെ വസതിയില്‍ സ്വാഗതം ചെയ്യുന്നു…”

ഉടനെ ഞങ്ങളെ ഒരു പ്രകാശം വലയം ചെയ്തു… അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭ കാരണം ഞങ്ങൾ കണ്ണടച്ചു പിടിച്ചു.

കുറച്ച് കഴിഞ്ഞ് ആ പ്രഭ മങ്ങിയത് അനുഭവപ്പെട്ട് ഞാൻ കണ്ണു തുറന്നു നോക്കി.

ഭൂമിക്കടിയിൽ എവിടെയോ ഒരു വിശാലമായ ഗുഹയില്‍ ഞങ്ങൾ എത്തിപ്പെട്ടു എന്നു മാത്രം എനിക്ക് മനസിലായി…

പുറത്ത് എവിടെയോ പാറകള്‍ക്കിടയിലൂടെ വെള്ളം ഒലിക്കുന്ന ശബ്ദം കേട്ടു… പക്ഷികളുടെയും ചെറു മൃഗങ്ങളുടെയും പോലും ശബ്ദം കേൾക്കാൻ കഴിഞ്ഞു…

ഭൂമിക്കടിയിൽ തന്നെയാണോ ഞങ്ങൾ നില്‍ക്കുന്നത് എന്ന സംശയം എനിക്കുണ്ടായി…

കുറച്ചു കഴിഞ്ഞ് എന്റെ മനഃശക്തി പ്രയോഗിച്ച് ഞങ്ങളുടെ പരിസരം വീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു….

പക്ഷേ ഇപ്പോൾ ഞങ്ങൾ എല്ലാവർക്കും ഒരുപാട്‌ സംശയങ്ങള്‍ ഉണ്ട്… ആദ്യം അതെല്ലാം ഭൂമി ദൈവമായ നോഷേയ യോട് ചോദിക്കാൻ എല്ലാവരും തയാറായി…

“ഭൂമിക്കടിയിൽ ഇങ്ങനെയൊരു കൊട്ടാരമോ…?!” ജാസർ അത്ഭുതപ്പെട്ടു..

മറ്റുള്ളവരും അദ്ഭുതത്തോടെ എന്തൊക്കെയോ പറഞ്ഞു…

എന്റെ മുഖം ചുളിച്ചു കൊണ്ട് വിഷമത്തോടെ ഞാൻ അവർ എല്ലാവരെയും നോക്കി..

അവർ എല്ലാവരും സ്വപ്ന ലോകത്താണോ.. അതോ എന്റെ കാഴ്ചയ്ക്ക് മാത്രം എന്തെങ്കിലും തകരാറ് സംഭവിച്ചോ..?

സംശയത്തോടെ ഞാൻ പിന്നെയും ഞങ്ങൾ എത്തിപ്പെട്ട ഗുഹയെ നോക്കി.

അതൊരു ഗുഹ ആണെങ്കിലും അത് സാധാരണ ഗുഹ അല്ലായിരുന്നു…

ഒരു ഭീമന്‍ വജ്രമല യെ തുരന്ന് ഗുഹ പോലെ സൃഷ്ടിച്ചിരുന്നു… ഒരുപാട്‌ അറകൾ ഉള്ള വജ്രഗുഹ…

അതിന്റെ വജ്ര ചുമരിനുള്ളില്‍ പ്രകൃതിയുടെ ഊര്‍ജ്ജ ശക്തി വ്യാപിച്ചിരുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു — ആ ഊര്‍ജ്ജ ശക്തിയില്‍ മറ്റൊരു ശക്തി കൂടി കലര്‍ന്നിരുന്നത് പോലും ഞാൻ അറിഞ്ഞു… അത് നോഷേയ യുടെ ശക്തിയാണെന്നും എനിക്ക് മനസിലായി..

അതുകാരണം ഈ വജ്രഗുഗ നോഷേയ യുടെ നിയന്ത്രണത്തിൽ ആണെന്നും ഞാൻ ഊഹിച്ചു.

Recent Stories

The Author

62 Comments

  1. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

    💖

  2. Bro next part ?
    Kazhinjo ezhuthu 🙄

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com