മാന്ത്രികലോകം 8 [Cyril] 2317

കൊട്ടാരം പോലെ രൂപാന്തരപ്പെട്ടിരുന്ന ഭീമന്‍ വജ്ര കല്ലിന്റെ ഉള്ളിലുള്ള പ്രകൃതിയുടെ ഊര്‍ജ്ജം, ഞങ്ങൾ സഞ്ചരിച്ച് കൊണ്ടിരുന്ന പ്രകൃതിയുടെ നാഡിയിൽ നിന്നും അധിക അളവിലുള്ള ഊര്‍ജ്ജ ശക്തിയെ വലിച്ചെടുത്ത്, അതിനെ നോഷേയ യുടെ ഹൃദയത്തിലേക്ക് പകർത്തി കൊടുത്തു കൊണ്ടിരുന്നതും എന്റെ ശക്തിക്ക് അനുഭവപ്പെടാന്‍ തുടങ്ങി…

എന്റെ ഉള്ളില്‍ പെട്ടന്നൊരു സംശയം മിന്നി…

ഉടനെ ആ സംശയത്തിനെ ആസ്പദമാക്കി ഞാൻ എന്റെ മനസ്സിൽ ഉണ്ടായിരുന്ന പല വസ്തുതകള്‍ കൂട്ടിയിണക്കി സിദ്ധാന്തവല്‍ക്കരണം നടത്തി—,

പ്രകൃതിയുടെ ഊര്‍ജ്ജം ആയിരിക്കണം ദൈവങ്ങളുടെ പ്രാണൻ… അത് അങ്ങനെയാണെങ്കില്‍… അപ്പോ ദൈവങ്ങളുടെ ഹൃദയം…!!??

അത്തരത്തില്‍ ചിന്തിച്ച ആ നിമിഷം ഞാൻ സന്തോഷം കൊണ്ട് മനസ്സിൽ തുള്ളിച്ചാടി…

ശെരിക്കും എന്താണ് സംഭവിക്കുന്നത് എന്ന കാര്യം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്…

എനിക്ക് കഴിയില്ല എന്ന് അറിഞ്ഞിട്ടും നോഷേയ യുടെ മനസ്സിൽ കടക്കാന്‍ ഞാനൊരു വിപുലമായ ശ്രമം നടത്തി നോക്കി….

എനിക്ക് കഴിഞ്ഞില്ല – കാരണം ശക്തമായ ഒരു തടസ്സം എനിക്ക് അനുഭവപ്പെട്ടു.

അത് ആദ്യമെ ഞാൻ പ്രതീക്ഷിച്ചാണ്… അതുകൊണ്ട് നിരാശ തോന്നിയില്ല…

അവരുടെ ഹൃദയത്തെ നോക്കാൻ ഞാൻ മറ്റൊരു വിപുലശ്രമം കൂടെ നടത്തി നോക്കി… അതിലും ഞാൻ പരാജയപ്പെട്ടു…

പക്ഷേ ഞാൻ പുഞ്ചിരിച്ചു.

ദൈവങ്ങള്‍ കൂടാതെ പ്രകൃതിയുടെ നാഡിയെ ആര്‍ക്കും കാണാന്‍ കഴിയില്ല എന്നാണ് എല്ലാവരും കരുതിയിരുന്നത്… പക്ഷേ ദ്രാവക അഗ്നിയുടെ സത്ത സ്വീകരിച്ചവർക്ക് കാണാൻ കഴിയുമെന്ന് ഞാനും എന്റെ കൂട്ടുകാരും തെളിയിച്ച് കഴിഞ്ഞു…

പിന്നേ പ്രകൃതിയുടെ നാഡിയെ ദൈവങ്ങള്‍ക്ക് പോലും നശിപ്പിക്കാന്‍ കഴിയില്ല… അത് ദൈവങ്ങള്‍ പോലും അംഗീകരിച്ച സത്യമാണെന്ന് ഞങ്ങൾ പഠിച്ചിട്ടുണ്ട്…

അപ്പോൾ ദൈവങ്ങളുടെ ഹൃദയത്തെ, ദൈവങ്ങള്‍ക്ക് പോലും നശിപ്പിക്കാന്‍ കഴിയാത്ത പ്രകൃതിയുടെ നാഡി ഉപയോഗിച്ചാണ് പ്രകൃതി സൃഷ്ടിച്ചത് എന്നെനിക്ക് ഉറപ്പായിരുന്നു… പ്രകൃതിയുടെ ഊര്‍ജ്ജം ദൈവങ്ങളുടെ പ്രാണൻ ആണെന്നും ഞാൻ വിശ്വസിച്ചു…

ആര്‍ക്കും നശിപ്പിക്കാന്‍ കഴിയാത്ത ദൈവങ്ങളുടെ ഹൃദയത്തിന് പ്രകൃതിയുടെ നിർദോശമായ വന്യ ശക്തിയെ അധിക അളവില്‍ സ്വീകരിക്കാന്‍ കഴിയും… അവരുടെ ഹൃദയം ഒരിക്കലും നശിക്കാത്തത് കൊണ്ട് അവർക്ക് മരണമില്ല… പക്ഷേ ദൈവങ്ങള്‍ തമ്മിലുള്ള യുദ്ധം കാരണം അവരുടെ ശക്തി പൂര്‍ണമായി ക്ഷയിച്ചാലും, അവരുടെ ഹൃദയത്തിന് നശിക്കാൻ കഴിയാത്ത കൊണ്ട്, ദൈവങ്ങള്‍ മരിക്കുന്നതിന് പകരം നിഷ്‌ക്രിയാവസ്ഥയിൽ ആവുകയും… ശേഷം “ദൈവങ്ങളുടെ ഹൃദയം” എന്ന “പ്രകൃതിയുടെ നാഡി” പ്രകൃതിയുടെ ഊര്‍ജ്ജത്തെ പിന്നെയും സ്വീകരിക്കാൻ തുടങ്ങുകയും…. പിന്നീട് ആ ദൈവത്തിന് പ്രകൃതിയുടെ വന്യ ശക്തിയെ സ്വീകരിക്കേണ്ട ശക്തി ലഭിക്കുകയും…. പ്രകൃതിയുടെ നിർദോശമായ വന്യ ശക്തിയെ സ്വീകരിച്ച് പൂര്‍വ്വസ്ഥിതിയിലാവുകയും ചെയ്യും…

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.