മാന്ത്രികലോകം 8 [Cyril] 2317

“അങ്ങനെയാണെങ്കില്‍ മറ്റു പല സ്ഥലങ്ങളിലും ഇതുപോലെ ഒരുപാട്‌ മാന്ത്രികർ കാണില്ലേ…?” എന്റെ സംശയം ഞാൻ ചോദിച്ചു.

“മനുഷ്യ ലോകം മുഴുവനായി മലാഹിയുടെ നിരവധി മാന്ത്രികർ ഉണ്ടാവാനാണ് സാധ്യത…” സുല്‍ത്താന്‍ പറഞ്ഞു.

കുറച്ച് നേരത്തേക്ക് ആരും മിണ്ടിയില്ല…

“ഫ്രെൻ…?”

നെറ്റി ചുരുങ്ങി കണ്ണുമടച്ച് ഗാഢമായി ചിന്തിച്ചു കൊണ്ടിരുന്ന ഫ്രെന്നിനെ ദനീർ വിളിച്ചു.

ഉടനെ അവന്‍ കണ്ണു തുറന്നു…

“ഇനി മറ്റെന്തെങ്കിലും പ്രശ്നം നി കാണുകയുണ്ടായോ…?” ദനീർ ചോദിച്ചു.

“കുറച്ച് മുന്‍പ് എന്റെ അവതാർ ഉപയോഗിച്ച് ആത്മ സഞ്ചാരം നടത്തിയപ്പോ, ഒരുപാട്‌ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന വെറും “ശൂന്യത” യെയും എന്റെ ശക്തി സ്പര്‍ശിച്ചിരുന്നു…. അവിടെ ഒന്നുമില്ലെങ്കിൽ, ശൂന്യത മാത്രം ആണെങ്കിൽ… എന്റെ മാന്ത്രിക ശക്തിക്ക് അതിനെ ഗൗനിക്കേണ്ട കാര്യം എന്തിരിക്കുന്നു….?”

“ശൂന്യത യോ?” ഈഫിയ യുടെ കണ്ണുകൾ ചുരുങ്ങി.

“അതേ…, ശൂന്യത…. അവിടെ എന്തോ ഉണ്ട്, എന്നാല്‍ അതെനിക്ക് കാണാന്‍ കഴിയുന്നില്ല. അവിടം ശൂന്യമാണെന്ന് ഏതോ അജ്ഞാത ശക്തി എന്റെ മനസ്സിനെ ബോധിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് ഞാൻ സംശയിക്കുന്നത്.” അത്രയും പറഞ്ഞിട്ട് ഫ്രെൻ പിന്നെയും കണ്ണുമടച്ച് നിന്നു.

“നീ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്….? മലാഹിയുടെ മാന്ത്രികർ അവരുടെ ശക്തിയെ മറ്റുള്ള മാന്ത്രികരിൽ നിന്നും മറച്ചുവെച്ച് അജ്ഞാതരായി അലയുന്നു എന്നോ…?” ഈഫിയ വിശ്വസിക്കാൻ കഴിയാതെ ചോദിച്ചു.

“അതുതന്നെയാണ് എന്റെ സംശയം…” ഫ്രെൻ പറഞ്ഞു.

“പക്ഷേ ആര്‍ക്കും അവരുടെ ശക്തിയെ മറച്ച് വെക്കാൻ കഴിയില്ല, ഫ്രെൻ….” ജാസർ തര്‍ക്കിച്ചു.

“അദൃശ്യമായി നില്‍ക്കുന്നവരുടെ ശക്തിയെ മറ്റുള്ള മാന്ത്രികരുടെ ശക്തിക്ക് എളുപ്പത്തില്‍ അനുഭവപ്പെടാന്‍ കഴിയില്ല, ജാസർ…. അങ്ങനെയാണെങ്കില്‍ ഫ്രെൻ സംശയിക്കും പോലെ അവർ അദൃശ്യമായി അലഞ്ഞ് തിരിയുകയായിരിക്കും…” ഹെമീറ പറഞ്ഞു.

“അദൃശ്യമായി നില്‍ക്കുന്നവരെ അറിയാനുള്ള മാന്ത്രിക വിദ്യ പോലും എന്റെ അവതാർ അന്നേരം പ്രയോഗിച്ച് നോക്കി… പക്ഷേ ഫലം ഉണ്ടായില്ല. അതുകൊണ്ട്, സ്വന്തം ശക്തിയെ മറ്റുള്ളവരിൽ നിന്നും മറച്ചു പിടിക്കാനുള്ള വിദ്യ ആ മാന്ത്രികർക്കറിയാം എന്നാണ് എന്റെ വിശ്വസം…” ഫ്രെൻ തറപ്പിച്ച് പറഞ്ഞു.

“പക്ഷേ ഫ്രെൻ.., നീയും അതുതന്നെയല്ലെ ചെയ്യുന്നത്…” അഗ്നി പറഞ്ഞു.

ഫ്രെൻ അഗ്നിയെ ഇരുത്തിയൊന്ന് നോക്കി.

“ഞാനായിട്ട് എന്റെ ശക്തിയെ ഒരിക്കലും മറച്ചു പിടിക്കാന്‍ ശ്രമിച്ചിട്ടില്ല, അഗ്നി… അത് എങ്ങനെ ചെയ്യണം എന്നും എനിക്കറിയില്ല.

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.