നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

പക്ഷെ ഈ ലൈഫ് ഇപ്പോൾ മരണപ്പെട്ട റോഷന്റെ ശരീരത്തിലേക്ക് തന്നെ തിരിച്ചു വിടാൻ വേറെ മാർഗം ഉണ്ട്..

അല്ലെങ്കിൽ നീ നിനക്ക് ഉള്ള ആയുസ് മുഴുവൻ ഇവിടെ ജീവിച്ചു തീർക്കേണ്ടി വരും.. അല്ലെങ്കിൽ ഭൂമിയിൽ പോയി ജീവിക്കാം, ഒരു സാധാരണക്കാരൻ ആയിട്ട്..”

അവൾ മെല്ലെ പറഞ്ഞു… അവൻ ചാടി എഴുന്നേറ്റ് നിന്നു..

“എങ്ങനെ അമ്മേ? എങ്ങനെ?”

“കാം ഡൌൺ ബേബി.. എളുപ്പം അല്ല.. നിന്റെ വിധി മാറ്റാൻ കുറേയാളുകൾ ഒരുമിച്ചു കഷ്ടപെടണം.. പിന്നെ നീ… നിനക്ക് കുറെയധികം ജോലിയുണ്ട്.. നീ തയാറാണോ?”

“ഞാൻ തയാറാണ്.. ജീവിക്കാൻ ഉള്ള കൊതി കൊണ്ടല്ല. എനിക്ക് എനിക്കവനെ കൊല്ലണം. ആ ഏയ്ഞ്ചൽസ് അവരെ എനിക്ക് വിടുവിക്കണം…എന്റെ മക്കൾ സുരക്ഷിതർ ആകണം.. മേയ്‌വൂണും, അത് മാത്രമേ ആഗ്രഹമുള്ളു..”

അവൻ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.. അവൾ അവനെ കെട്ടിപിടിച്ചു ചുംബിച്ചു..

“പറ അമ്മേ ഞാൻ എന്ത് ചെയ്യണം?”

“നീ കുറച്ചു കാലം പുറകിലേക്ക് പോകണം…”

അവൾ പറഞ്ഞത് കേട്ടപ്പോൾ അവൻ അതിശയിച്ചു..

“വാട്ട്? ടൈം ട്രാവൽ? അതെങ്ങനെ?”

“യെസ്.. ടൈം ട്രാവൽ തന്നെ.. 2019 ജൂൺ 13, ഇന്ത്യൻ സമയം 13:13:13 ആകുമ്പോൾ ഒരു യൂണിവേഴ്സിലെ അഞ്ചു പ്ലാനറ്റുകളിൽ ഒരു പൂവ് വിരിയും, ഡയമണ്ട് ഓർക്കിഡ് എന്ന് അറിയപ്പെടുന്ന ഫ്ലവർ.. ഇനി അത് വിരിയുന്നത് 2057 ഇൽ ആയിരിക്കും..

ഒരു പ്രേതക സ്ഥലത്ത്.. ആ പൂവുകൾ പറിച്ചെടുത്തു അതിലെ രത്‌നങ്ങൾ ഒരുമിച്ചു കൂട്ടിയാൽ അതൊരു ലൈഫ് സ്റ്റോൺ ആയി മാറും.. ഒരുമിച്ചു കൂട്ടാൻ ഒരു സോർസെറസ് വേണം.. അവളെ നീ കണ്ടുപിടിക്കണം..

അത് കയ്യിൽ എടുത്താൽ തിരിച്ചു വരുന്ന നീ കണ്ണ് തുറക്കുന്നത് നിലവിൽ നിന്റെ ശരീരം കിടക്കുന്ന അവിടെ ആയിരിക്കും..
അതായതു നീ എന്ന റോഷൻ.. ഇപ്പോൾ മരണപ്പെട്ട നിന്റെ തന്നെ ശരീരത്തിൽ എത്തും.
ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് പോലെ.”

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.