നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

ധാവണിയുടെ തുമ്പ് അരയിൽ തിരുകി അവൾ ചാടി അടുത്തേക്ക് വന്നപ്പോൾ അവൻ ഒന്ന് പരുമ്മി.. അവൾ ഇപ്പോൾ തല്ലും എന്ന് വരെ അവന് തോന്നി.

“മീനു.. ഞാൻ വന്നത്..”

“എന്നെ നിന്റെ മടിയിൽ കിടത്തിയാണോടാ പേരിട്ടത്? കാര്യം പറ.. ചുമ്മാ കിടന്നു ഇളക്കല്ലേ? എങ്ങനെയാ നിനക്ക് എന്റെ പേര് അറിയുക.. ഡാ..? നിന്നെ അവൻ വിട്ടതാണോ???”

അവളുടെ ചോദ്യം കേട്ട് റോഷൻ ആകെ വിരണ്ടതുപോലെ ആയി.

“എന്നെ ആരും പറഞ്ഞു വിട്ടത് അല്ല…. ഞാൻ..”

“ഒന്ന് പറഞ്ഞു തുലക്കുമോ? നിനക്കെന്താടാ ഇത്ര വിറയൽ???”

അവൾ അവനെ പുച്ഛിച്ചു കൊണ്ട് അർച്ചനയെ നോക്കി.. അവൾ വിരണ്ടു നിൽക്കുകയാണ്..

“ഞാൻ.. അതെ.. ഈ ദേഷ്യം ഒന്ന് കുറയ്ക്കുമോ? ഒരു കാര്യം പറയാനുണ്ട്.. അതും മെല്ലെ പറയേണ്ട കാര്യമാണ്.. പ്ലീസ്… “

അവൻ അവളെ നോക്കി കെഞ്ചി.. അതോടെ അവൾ ഒന്ന് അയഞ്ഞു..

“എന്നാൽ അങ്ങോട്ട് നിൽക്കാം… വല്ല ചുറ്റിക്കളി വല്ലതും ആണെങ്കിൽ മുഖമടച്ചു കിട്ടും കോപ്പേ…”

അവൾ കൈചൂണ്ടി അത് പറഞ്ഞു മുൻപേ നടന്നപ്പോൾ അവൻ ചമ്മലോടെ അർച്ചനയെ നോക്കി.. അതിന് ശേഷം പുറകെ നടന്നു ചെന്നു..

“മ്മ്മ് പറ.. എന്താ കാര്യം??”

ട്രാക്കിൽ എത്തിയപ്പോൾ അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു.. റോഷൻ ഒന്ന് പതറി..

“മീനാക്ഷി.. ഞാൻ പറയാൻ പോകുന്ന കാര്യം നീയെങ്ങനെ എടുക്കും എന്ന് അറിയില്ല.. പക്ഷെ പ്ലീസ് ക്ഷമ കാണിക്കണം.., അത്രക്ക് പ്രാധാന്യം ഉണ്ട് ഇതിന്.. “

അത് പറഞ്ഞപ്പോൾ അവന്റെ കണ്ണ് നിറഞ്ഞത് അവൾ ശ്രദ്ധിച്ചു..

“പറ.. ഞാൻ കേൾക്കാം…”

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.