നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

അപ്പോഴേക്കും മെല്ലിറ്റ ഓടി ഷിപ്പിൽ കയറിയിരുന്നു.. അവൾ ഷിപ്പിന്റെ പ്രവർത്തനം എൻഗേജ് ചെയ്തു.

പ്രാന്ത് പിടിച്ചതുപോലെ ആക്രമിക്കുകയായിരുന്നു വിക്ടോറിയ.. അവളുടെ കയ്യിലെ ബ്ലേഡ് പോലെയുള്ള നഖങ്ങൾ പലരുടെയും കഴുത്ത് കീറിമുറിച്ചുകൊണ്ടിരുന്നു..

“ഗെറ്റ് ഇൻസൈട്,, ട്രിനിറ്റി,.. ഗോ…”

വിക്ടോറിയ അലറിയപ്പോൾ രണ്ടുപേരെ അടിച്ചു നിലത്തേക്ക് ഇട്ടു ട്രിനിറ്റി ഓടി വന്നു ഷിപ്പിൽ കയറി… കൂടുതൽ ആളുകൾ വന്നിരുന്നു.

“ട്രിനിറ്റി…!”

അവളുടെ തല തകർക്കാൻ വരുന്ന സ്പിയർ കണ്ടു റോഷൻ അലറി…

അപ്പോഴേക്കും മിന്നൽ വേഗതയിൽ അത് കൈക്കലാക്കി മെറിൻ അത് തിരിച്ചു എറിഞ്ഞിരുന്നു.. ഷിപ്പ് മെല്ലെ പൊങ്ങി..

അപ്പോഴേക്കും വിക്ടോറിയ കൂടെ ചാടി അകത്തേക്ക് കയറി.. അവൾ ഷിപ്പിന്റെ ഉള്ളിലേക്ക് നോക്കി.. പകച്ചു പുറത്തേക്ക് നോക്കി.. ഡിവൈനെ ആണ് അവൾ നോക്കുന്നത് എന്ന് റോഷന് മനസ്സിലായി.

പക്ഷെ അകത്തേക്ക് കയറിയ വിക്ടോറിയ ഡോർ അടയും മുൻപേ പുറത്തേക്ക് മലക്കം മറിഞ്ഞു ചാടി.

“വിക്ടോറിയ…..???!!!”

അലറിക്കൊണ്ട് റോഷനും ട്രിനിറ്റിയും അവൾക്ക് നേരെ ചാടി.. പിടി കിട്ടിയില്ല.. അവൾ പുറകിലേക്ക് ചാടി മറിഞ്ഞു താഴേക്ക് പോയിരുന്നു..

“നോ…!!!!”

റോഷൻ അലറിക്കൊണ്ട് പുറകെ ചാടാൻ നോക്കിയെങ്കിലും ട്രിനിറ്റി അവനെ വലിച്ചു അകത്തേക്ക് ഇട്ടു..

ഉടനെ ഡോർ ക്ലോസ് ചെയ്തുകൊണ്ട് ഷിപ്പ് മിന്നൽ പോലെ മുകളിലേക്ക് ഉയർന്നു..

“ആഹ്ഹ്…നോ.. സ്റ്റോപ്പ്.. അവളെ അവർ കൊല്ലും..”

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.