നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

“ലൈഫ് സ്റ്റോൺ… ഇത് കയ്യിൽ എടുക്കുന്ന ആ നിമിഷം നീ എവിടെ മരണപ്പെട്ടോ അവിടെ നിന്നും എഴുന്നേൽക്കും. റെഡ് എയ്ഞ്ചലിന്റെ ആയുസ്സിൽ ഒരു ഭാഗം നിന്നിലേക്കും വന്നിരിക്കുന്നു… റോഷൻ.. ചെയ്യാനുള്ളത് ചെയ്യുക.. ഈ അവസരം ആർക്കും ഇനി കിട്ടുകയില്ല… “

ജൂൺ അത് പറഞ്ഞു ഒന്നും മിണ്ടാതെ ഓടി പോയി കാത്തു നിന്ന ചെന്നായയുടെ പുറത്തു കയറി.. അത് മിന്നൽ പോലെ ഏതോ വഴിയിലൂടെ ഓടി മറഞ്ഞു..

“റോഷൻ.. ഇറ്റ്‌സ് ടൈം…”

നിറഞ്ഞ കണ്ണുകളോടെ ട്രിനിറ്റി പറഞ്ഞു..

റോഷൻ ആ കല്ലിന്റെ അടുത്തേക്ക് നടന്നു.. മെല്ലെ തിരിഞ്ഞു നിന്നു..

“ഞാൻ തന്നെയാണ് ഇപ്പോൾ പുറത്തുള്ള റോഷൻ.. നിങ്ങൾ അവനെ കൈവിടില്ല എന്ന് ഉറപ്പുണ്ട്… ഒരു അപേക്ഷ ഉണ്ട്.. നിങ്ങൾ എല്ലാവരും ഒരുമിച്ചു ഉണ്ടാകണം, എന്നും…”

റോഷൻ അത് പറഞ്ഞു അവരെ നോക്കി…

നടുക്ക് നിന്ന മെറിൻ പുഞ്ചിരിയോടെ അർച്ചനയുടെയും മീനുവിന്റെയും കൈകൾ കൊരുത്തു പിടിച്ചു.. ട്രിനിറ്റി അർച്ചനയുടെ കൈകളും പിടിച്ചു… അവർ ഒരുമിച്ചു നിൽക്കും എന്നുള്ള സൂചന..

അവൻ സന്തോഷത്തോടെ അത് നോക്കി..

“ലവ് യു ഓൾ…സീ യു ഓൾ സൂൺ..”

അത് പറഞ്ഞു തിരിഞ്ഞു അവൻ രത്‌നം ഇരുകൈകളും കൊണ്ട് എടുത്തു. ശക്തമായ ഒരു മിന്നൽ അവിടേക്ക് അടിച്ചു..

അടഞ്ഞുപോയ കണ്ണുകൾ തുറന്ന ആരും റോഷനെ കണ്ടില്ല.. മിന്നൽ അടിച്ച കല്ല് ഇരുഭാഗം ആയി പിളർന്നു നിലത്തേക്ക് വീണു..

“അവൻ പോയി.. നമ്മുടെയൊക്കെ ഭാവി സുരക്ഷിതമാക്കാൻ.. ഭാവിയിൽ ഉള്ള നമ്മളെയൊക്കെ സ്വന്തമാക്കാൻ… ഹി ഈസ് ഗോൺ..”

നിറഞ്ഞ കണ്ണുകളോടെ ട്രിനിറ്റി പറഞ്ഞപ്പോൾ എല്ലാവരും പരസ്പരം പിടിച്ച കരങ്ങൾ മുറുക്കി അവളെ കെട്ടിപിടിച്ചു. കൈ വിടില്ല എന്ന അർത്ഥത്തിൽ..

*****

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.