നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

“ട്രിനിറ്റി? ശത്രു അല്ല… മിത്രം ആണ്.. എന്റെ ഒപ്പം ഒരാൾ കൂടെയുണ്ട്..”

അവൻ പറഞ്ഞു തീർന്നതും ഇരുളിന്റെ മറവിൽ നിന്നും കയറി വന്നവളെ കണ്ടു ട്രിനിറ്റി ഞെട്ടി.. അതിശയിച്ചു..

“വിക്ടോറിയ….”

അവൾ മെല്ലെ ആ പേര് ഉച്ചരിച്ചു..

“ട്രിനിറ്റി.. ഇവൻ.. ഇവൻ ഭാവിയിൽ നിന്നാണ് വന്നത്.. എനിക്ക് പൂർണ വിശ്വാസം ആണ്..

കാരണം അവൻ പറഞ്ഞ കാര്യങ്ങൾ.. എല്ലാം…എനിക്ക് തെറ്റ് പറ്റി ട്രിനിറ്റി… എന്നെ ജയിലിൽ ഇട്ടു അമ്മ.. ഞാൻ വാക്ക് തെറ്റിച്ചു ട്രിനിറ്റി…”

അത് പറഞ്ഞുകൊണ്ട് നിലത്തേക്ക് ഇരുന്നു കരയുന്ന വിക്ടോറിയയെ ട്രിനിറ്റി പകച്ചു നോക്കി.. കരയുന്ന വിക്ടോറിയ അവളുടെ ഓർമയിൽ എങ്ങുമില്ലായിരുന്നു.. എന്തിനെയും ധീരതയോടെ നേരിടുന്ന വിക്ടോറിയയെ മാത്രമേ അവൾക്ക് അറിയൂ..

“എന്താ ഇത്? നീയാരാ??” എനിക്ക് ഒന്നും മനസിലാകുന്നില്ല…”

അവൾ റോഷനെ നോക്കി.. ആശയകുഴപ്പത്തോടെ..

“ഫ്യൂച്ചറിൽ നമ്മൾ വിവാഹിതർ ആണ്.. എന്റെ കുട്ടികൾ ആണ് മെയ്‌വൂണിൽ നിറയെ..”

റോഷൻ പറഞ്ഞത് കേട്ടപ്പോൾ ട്രിനിറ്റി അവന്റെ അടുത്തേക്ക് വന്നു..

“പറ…ആരാണ്? എങ്ങനെയാണ് മക്കൾ ഉണ്ടായത്?? പറ…”

അവൾ അലറിക്കൊണ്ട് അവനെ പിടിച്ചു കുലുക്കി.. അവൾ വല്ലാതെ വികാരഭരിതയായിരുന്നു..

“ഞാൻ വഴി.. എനിക്ക് നീ.. ധ.. ആ മരുന്ന് തന്നിരുന്നു.. അതിന് ശേഷം ഞാൻ കൃതിരിൻ ശക്തി ഉള്ളവൻ ആയി. അതുകൊണ്ടാണ് ഇതൊക്കെ സംഭവിച്ചത്…”

“ഇല്ല.. ആ മരുന്ന് കുടിച്ചിട്ട് നീയെങ്ങനെ മരിക്കാതെ ജീവിച്ചു??”

“നിയോഗം…ജീവിക്കണം എന്നുള്ള ആഗ്രഹം..”

അവൻ മറുപടി കൊടുത്തു..

“എനിക്ക് എല്ലാം അറിയണം.. പറ.. പറ എന്നോട്…”

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.