നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

അവൻ പറഞ്ഞു തീർത്തു..

“അല്ല..? വേറെ പ്ലാനെറ്റിൽ പോകാനോ? എന്നെക്കൊണ്ട് പറ്റില്ല.. എനിക്ക് പേടിയാണ്..”

അർച്ചന ആദ്യമേ പറഞ്ഞു..

“ഞാനും ഇല്ല.. ഇതൊക്കെ എന്തോ ഉടായിപ്പ് ആണ്.. നമ്മളെ കുടുക്കാനുള്ള എന്തോ നാടകം… തിരിച്ചു വിട് എന്നെ എനിക്ക് പോകണം..”

മീനാക്ഷി ചാടി എഴുന്നേറ്റു..മെറിൻ തല താഴ്ത്തി ഇരുന്നു.. ഒന്നും മിണ്ടിയില്ല..

“കൈവിടുകയാണോ എന്നെ?”

ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല അവന്.. അവർ ഒന്നും മിണ്ടിയില്ല..

“ശരിയാണ്.. ഞാൻ ആരാണ് അല്ലെ? വിക്ടോറിയ, ട്രിനിറ്റി.. വേറെ ആരെങ്കിലും ഉണ്ടാകുമോ? ആ കൃതിരിൻ പെണ്ണുങ്ങൾ ഇല്ലേ ഇവിടെ? അല്ല..? മദർഷിപ്പിൽ മെല്ലിറ്റ ഇല്ലേ? അവൾ വരില്ലേ..?”

അവൻ ആകാഷയോടെ ചോദിച്ചു..

“ആം ഇൻ…”

ആ സ്വരം കേട്ട് അവൻ ഞെട്ടി തിരിഞ്ഞു.. മെറിൻ.. മെറിൻ ആണ് കൈപൊക്കി അവൾ ഉണ്ടെന്നു പറഞ്ഞത്.. ട്രിനിറ്റിയും വിക്ടോറിയയും പുഞ്ചിരിച്ചു..

“എന്നാൽ ഞാൻ ഇവരെ വീട്ടിൽ കൊണ്ടുപോയി വിട്ടിട്ട് വരാം.. അർച്ചന മീനാക്ഷി വരൂ..”

അവൻ മൂവരോടും കൂടെ പറഞ്ഞു പുറത്തേക്ക് നടന്നു.. തിരിഞ്ഞു നോക്കി.. അർച്ചന മീനു മിണ്ടാതെ നിൽക്കുന്നു..

“എന്താ വരുന്നില്ലേ? സമയം പോകുന്നു.. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം…വേഗം വാ.. സമയം പോകുന്നു..”

അതും പറഞ്ഞു അവൻ നടക്കാൻ ഒരുങ്ങി..

“ഞങ്ങളും ഉണ്ട്…”

ഒരേസ്വരത്തിൽ അവർ പറഞ്ഞത് കേട്ട് അവൻ നിന്നു..

“എന്താ..?”

“ഞങ്ങളും.. ഉണ്ട്.. ക്ഷമിക്കണം പെട്ടെന്ന് കേട്ടപ്പോൾ.. ഇനി മാറ്റം ഇല്ല.. ഉണ്ട്. ഞങ്ങളും ഉണ്ട്…”

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.