നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

Planet Of Reptilians. Back to the present

വർത്തമാനകാലം..

കിംഗ് അലറിക്കൊണ്ട് അറോറയെ തിരിച്ചു ആക്രമിച്ചു.. അവളുടെ വേഗതയിൽ അയാൾ പകച്ചിരുന്നു..

അതുകൊണ്ടു തന്നെ അയാൾക്ക് അവളെ തൊടാനായില്ല.. അവളുടെ ചലനങ്ങളും രൂപവും കണ്ടപ്പോൾ അയാളുടെ ചുണ്ടിൽ ഒരു ചിരി വന്നിരുന്നു.. അയാൾ തേടി നടന്ന മാണിക്യം തൊട്ടു മുൻപിൽ…

അയാളുടെ ഒരു അടി കൊണ്ട് അറോറ തെറിച്ചു വീണു.. അയാൾ ചാടി സ്കാർലെറ്റ് കിടന്ന അവിടെയെത്തി.. അവളെ ഒരു ചിറകിൽ പിടിച്ചു വലിച്ചെറിഞ്ഞു..

റോഷന്റെ ചലനം അറ്റ ശരീരം അവിടെ ഉണ്ടായിരുന്നു..

“മലെഫിസെന്റ് ബൈറ്റ്.. ഡാർക്ക് എയ്ഞ്ചലിന്റെ കൊമ്പ് കൊണ്ട് മുറിഞ്ഞ ഹൃദയം.. നോ നീ മരിച്ചിട്ടില്ല.. നിന്നെ വിട്ട സ്ഥലത്തേക്ക് ഞാൻ എന്റെ ആളുകളെയും വിട്ടിട്ടുണ്ട്. നടക്കില്ല.. ആം ദി കിംഗ് ഓഫ് ഓൾ യൂണിവേഴ്‌സ്.. ഹഹഹ…ഡൈ….!”

അലറിക്കൊണ്ട് കിംഗ് റോഷന്റെ കഴുത്തു നോക്കി മഴുകൊണ്ട് ആഞ്ഞു വെട്ടി..

വെട്ടുന്നതിന് മുൻപേ പുറകിൽ നിന്നും അറോറ ചാടി മഴുവിൽ പിടിച്ചിരുന്നു.. ഒപ്പം അയാളുടെ കഴുത്തിൽ കാലുകൾ ചുറ്റി വെട്ടു തടുത്തു..

ദേഷ്യത്തോടെ അവളെ കുടഞ്ഞു എറിഞ്ഞു അയാൾ.

ഒപ്പം ചാടി ചെന്ന് അവളെ ചവുട്ടി തെറിപ്പിച്ചു.. അവൾ മലർന്നു അടിച്ചു അയാളുടെ സിംഹാസനത്തിന്റെ മുൻപിൽ ആണ് വീണത്..

അവളുടെ കിടപ്പ് കണ്ടപ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങി..

അയാൾ വേറെ ഒന്നും ശ്രദ്ധിക്കാതെ അരയിൽ നിന്നും ഒരു കത്തി വലിച്ചെടുത്തുകൊണ്ടു അവളുടെ നേരെ നാവു ഞൊട്ടികൊണ്ടു നടന്നു ചെന്നു.. അവളുടെ അടുത്ത് മുട്ടുകുത്തി ഇരുന്നു.

അവളുടെ കഴുത്തിൽ മെല്ലെ തടവി..

“അവളാണ് നീ.. എനിക്ക് വേണ്ടി കാലം കാത്തുവച്ച പ്രിൻസസ്.. നിന്റെ പിടക്കുന്ന ഹൃദയം എനിക്ക് പച്ചക്ക് തിന്നണം…”

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.