നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

അവർ പറഞ്ഞത് കേട്ടപ്പോൾ അവൻ മറ്റുള്ളവരെ നോക്കി.. അവർ തല കുലുക്കി സമ്മതം അറിയിച്ചു.. പുഞ്ചിരിയോടെ..

പെട്ടെന്ന് തന്നെ തയാറെടുപ്പുകൾ നടന്നു.. ട്രിനിറ്റിക്ക് അവന്റെ കയ്യിലെ പാട് കണ്ടപ്പോൾ കൂടുതൽ ഒന്നും ചോദിക്കാൻ ഇല്ലായിരുന്നു..

“റോഷൻ..? അവരെ വെറുതെ സ്പേസിലേക്ക് കൊണ്ടുപോകാൻ കഴിയില്ല.. ഒരു suit തയാറാക്കിയിട്ടുണ്ട്. അത് ധരിച്ചു വേണം മറ്റു ഗ്രഹങ്ങളിലേക്ക് പോകുവാൻ.. ഒപ്പം ശക്തി കൂട്ടാനും, പേടി മാറാനും ഒരു മരുന്ന് ഞാൻ കൊടുക്കാം.. 24 മണിക്കൂർ നിലനിൽക്കുന്ന ശക്തി.. അത് നിനക്ക് ഒഴികെ ബാക്കി മൂന്ന് പേർക്കും കൊടുക്കാം…. “

അവൾ തിടുക്കത്തിൽ പറഞ്ഞു ഒരു കൊച്ചു ബോട്ടിൽ എടുത്തു അവനു കൊടുത്തു..

“ഇത് മനുഷ്യനു കൊടുക്കാൻ പാകപ്പെടുത്തിയതാണ്. ഇതല്ലാതെ മറ്റു വഴിയില്ല.. അവർക്ക് കൊടുക്കൂ..”

അവൾ അവന്റെ കണ്ണിൽ നോക്കി മെല്ലെ പറഞ്ഞു.. അവൻ അത് വാങ്ങി..

ആദ്യം വേഷം മാറാൻ വേണ്ടി തയാറായി.. എല്ലാവരും അവരുടെ വീട്ടിൽ വിളിച്ചു എന്തൊക്കെയോ ഒഴിവുകൾ പറഞ്ഞിരുന്നു..

“ഇത് ധരിച്ചു വരൂ.. ഡോണ്ട് വെയർ ഇന്നേഴ്സ്.. അടിയിൽ വസ്ത്രം ഇടരുത് ആരും.. ഇത് മാത്രം ധരിക്കുക..”

വിക്ടോറിയ വേഷങ്ങൾ എടുത്തു അവർക്ക് കൊടുത്തു.. എല്ലാവരും ഓരോ ഭാഗങ്ങളിലേക്ക് മാറി നിന്നു.

എല്ലാവരും കറുത്ത അയഞ്ഞ വേഷം ധരിച്ചു നിന്നു.. ഒരു ഉറപോലെയുള്ള വേഷമായിരുന്നു അത്.. തല മൂടി മുഖം മാത്രം പുറത്തുള്ള ഒരുതരം അയഞ്ഞ വേഷം..

ട്രിനിറ്റി വന്നു അതിന്റെ പുറകിലെ ഒരു സ്വിച്ച് അമർത്തി. ഉടനെ അത് വലിഞ്ഞു അവരുടെ ശരീരത്തിന് പാകമായി.. നല്ല മുറുക്കം.. എന്നാൽ ചലനങ്ങൾക്ക് അതൊരു തടസവും ഉണ്ടാക്കിയില്ല.

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.