നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

“ഉണ്ട്.. അവർ എന്നെ കൊണ്ടുപോയത് ഹെവൻ വേൾഡിലേക്ക് ആണ്.. “

“യെസ്.. അവർ നിന്നെ കൂട്ടാതെ ഉടനെ തിരിച്ചു വന്നിരുന്നു ഞങ്ങളുടെ അടുത്തേക്ക്.. “

അവൻ അതിശയത്തോടെ അവളെ നോക്കി..

***

ഇഗ്ഗയാത്തിനാ ജ്വലിക്കുന്ന ഗോളം വഴി തിരികെ വന്നപ്പോൾ ഒപ്പം റോഷൻ ഉണ്ടായിരുന്നില്ല.. മീനു ഡിസംബറിന്റെ മടിയിൽ മയക്കത്തിൽ ആയിരുന്നു.

“മെർസാനിയാത്തി, സ്കാർലേറ്റ്.. ഒന്ന് വരൂ…”

ക്വീൻ അവരെ വിളിച്ചപ്പോൾ അവർ രണ്ടുപേരും അവളുടെ ഒപ്പം ചെന്നു..

“റോഷന്റെ നിയോഗം അറിഞ്ഞവർ ആണ് നിങ്ങൾ… അല്ലെ? ആ പ്ലാനെറ്റിൽ വച്ച് അവന്റെ മരണം നടക്കുമെന്ന് നിങ്ങൾക്ക് അറിയാം…”

അത് കേട്ടപ്പോൾ രണ്ടുപേരും തല കുനിച്ചു..

“അതെ..”

അവർ മെല്ലെ പറഞ്ഞു..

“നിയോഗത്തിൽ മാറ്റം വരുത്താൻ നിനക്ക് കഴിയുമോ സ്കാർലെറ്റ്..?”

സ്കാർലെറ്റ് തലപൊക്കി നോക്കി.

“കഴിയും.. പക്ഷെ എഴുതപ്പെട്ടത് ആണെങ്കിൽ മാത്രം.. അവൻ റെഡ് എയ്ഞ്ചലിന്റെ അടുത്ത് പോയാൽ മാത്രം അതെനിക്ക് കഴിയും..”

അത് കേട്ടപ്പോൾ ക്വീൻ ആലോചിച്ചു..

“അവനെ അവന്റെ വഴിക്ക് വിടുക.. നിന്റെ ജീവൻ നോക്കാൻ നിനക്ക് കഴിയുമോ സ്കാർലെറ്റ്?”

“ഞാൻ ശ്രമിക്കാം…”

“എന്നാൽ അവനോട് ആ രഹസ്യം പറയണ്ട.. അവൻ തന്നെ അത് കണ്ടു പിടിക്കട്ടെ.. അവന്റെ നിയോഗം അവൻ തന്നെ തീരുമാനിക്കണം..”

ക്വീൻ പറഞ്ഞു.

***

“ഇങ്ങനെ ഒരു സംസാരം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. അതാണ് നിന്നെ നേരത്തെ വിടാൻ ഞാൻ മടിച്ചതും.. പക്ഷെ നിയോഗം അതായിരുന്നു.. “

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.