നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

അവൾ പറഞ്ഞത് കേട്ട് അവന്റെ കണ്ണ് മിഴിഞ്ഞു..

“എന്റെ ശരീരം അയാൾ വെട്ടി നുറുക്കിയിട്ടുണ്ടാകും.. സമയം കുറെ ആയില്ലേ?”

“ഇല്ല.. അവിടെ സമയം ഇപ്പോൾ നിനക്ക് ഹാൾട് ആണ്.. സെക്കന്റിന്റെ നൂറിൽ ഒരു ഭാഗം പോലും ഇത്ര നേരംകൊണ്ട് ആയിട്ടില്ല.. എന്നുകരുതി അധിക ദിവസം എടുക്കാനും കഴിയില്ല. നീ ഭൂതകാലത്തിൽ പോവുകയാണ് എങ്കിൽ ഒരു ദിവസം ഒരു സെക്കന്റ് എന്ന നിലയിൽ മാത്രമേ ആകുകയുള്ളു.”

“അപ്പോൾ..? ഞാൻ എങ്ങനെ തിരിച്ചു പോകും? അതിന് എങ്ങനെ കഴിയും?”

ക്വീൻ ഒരു രത്‌നം എടുത്തു കാണിച്ചു.. തിളങ്ങുന്ന മഞ്ഞ രത്‌നം.

“ഇതൊരു സ്പേസ് സ്റ്റോൺ ആണ്.. നിനക്ക് ഇതുവച്ചു പോകാം.. ഇത് നിനക്ക് വേണ്ടി നേടിയെടുത്തത് ജൂൺ ആണ്.. അവൾ നിന്റെ ഭാര്യമാരോട് വാക്ക് പറഞ്ഞിരുന്നു…”

അവൻ അവളെ നിറകണ്ണുകളോടെ നോക്കി ഇരുന്നു..

“പറ അമ്മെ.. എല്ലാം പറ…”

“അതിന് മുൻപേ എനിക്ക് ഒരു ചോദ്യം നിന്നോട് ഉണ്ട്…”

“എന്താ അമ്മേ?”

“ഇവിടെ നിന്നും ഈ സ്റ്റോൺ ഇല്ലാതെ തന്നെ നിനക്ക് ഭൂമിയിലേക്ക് പോകാം, പക്ഷെ വർത്തമാനകാലത്തിലേക്ക് ആകും നീ എത്തുന്നത്. അവിടെ നിനക്ക് ജീവിക്കാം.. പക്ഷെ ഒരു തിരിച്ചുവരവ് ഉണ്ടാകില്ല. ശക്തി ഉണ്ടാകില്ല..

അല്ലെങ്കിൽ സ്പേസ് സ്റ്റോൺ ഉപയോഗിച്ചു നിനക്ക് ഭൂതകാലത്തിലേക്ക് പോയി ലൈഫ് സ്റ്റോൺ നേടിയെടുത്താൽ നിനക്ക് ശക്തനായ റോഷൻ തന്നെ ആയി തിരിച്ചു വരാം.. ഇനി പറ… ഭൂതകാലത്തിലേക്ക് പോകണോ അതോ വർത്തമാന കാലത്തിലേക്ക് പോകണോ?”

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.