നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

റോൾസ് റോയ്‌സ് റിവേഴ്‌സ് എടുക്കുന്നതിലും മുൻപേ മെറിൻ ജീപ്പ് കോമ്പസ് റോഡിൽ കയറ്റിയിരുന്നു.. പുറകിലേക്ക് പോകാത്ത വിധം അവർ ആ വണ്ടിയെ കുടുക്കി..

“വാട്ട് ദി ഹെൽ??!”

റോൾസ് റോയ്‌സ് ഫാന്റം കാറിന്റെ നമ്പർ ശ്രദ്ധിച്ച മെറിൻ അത് പറഞ്ഞു അരയിൽ നിന്നും പിസ്റ്റൾ എടുത്തു ലോഡ് ചെയ്തു.

റോഷൻ വണ്ടിയിൽ നിന്നും ഇറങ്ങി റോൾസ് റോയ്സിന് നേരെ നടന്നു..

അതിന്റെ പുറകിലെ ഡോർ തുറന്നു… ഒരു കറുത്ത രൂപം പുറത്തേക്ക് ഇറങ്ങി..

“എന്റെ അമ്മേ.. മാം.. അത് അത് നോക്കിയേ…? ദേവീ….!”

അർച്ചനയുടെ നിലവിളി അവിടെ മുഴങ്ങി.. മെറിനും അത് വിശ്വസിക്കാൻ ആയില്ല.. മീനാക്ഷി കണ്ണ് തിരുമ്മി നോക്കി.

മെറിൻ ഇത്ര നാളും തേടി നടന്ന പൂച്ചപെണ്ണ്.. അതിന്റെ നീണ്ട വാല് വെട്ടുന്നത് കണ്ടപ്പോൾ അവരുടെ നട്ടെല്ലിൽ ഒരു തരിപ്പ് വന്നു.. അവർ ശ്വസിക്കാൻ പോലും ആകാതെ തറഞ്ഞിരുന്നുപോയി..

റോഷൻ നേരെ അതിന്റെ മുൻപിൽ ചെന്നു നിന്നു… അവൻ അവളെ നോക്കി..

അവൾ ചീറ്റികൊണ്ടു വലത്തേകൈ പൊക്കി.. കയ്യിൽ തിളങ്ങുന്ന നഖങ്ങൾ പുറത്തേക്ക് വന്നു.. അവൾ കൈ ആഞ്ഞു വീശി..

“വിക്ടോറിയ.. നോ….”

അവൻ പറഞ്ഞത് കേട്ട് അവൾ ഞെട്ടി കൈവലിച്ചു.. അതിന് ശേഷം റോഷനെ തുറിച്ചു നോക്കി..

അത് കണ്ടു വിശ്വസിക്കാൻ പോലും ആകാതെ മെറിനും അർച്ചനയും മീനാക്ഷിയും ഇരുന്നു..

“നീയാരാണ്?? എങ്ങനെ അറിയാം എന്റെ പേര്???”

അവളുടെ ശബ്ദം അവിടെ മുഴങ്ങി.. പെണ്ണിന്റെ ശബ്ദം മെറിൻ കാറിൽ ഇരുന്ന് കേട്ടു..

“മേയ്‌വൂൺ ക്വീൻ.. എന്റെ അമ്മ.. എന്റെ അമ്മയാണ് എന്നെ പറഞ്ഞു വിട്ടത്..
ട്രിനിറ്റി എന്നിലൂടെ നിങ്ങളുടെ ലക്ഷ്യം പൂർത്തിയാക്കിയിരുന്നു..
ഞാൻ ഫ്യൂച്ചറിൽ നിന്നും വരികയാണ്.. നിങ്ങളെ ആക്രമിച്ച റെപ്റ്റില്ല്യൻ പ്ലാനെറ്റിൽ വച്ച് എനിക്ക് മരണം സംഭവിച്ചു.. അതിനെ മറികടക്കാൻ ഉള്ള ഏക മാർഗം ആയിരുന്നു ഈ ടൈം ട്രാവൽ.
വിക്ടോറിയ.. നിന്നെ വഴിതെറ്റി പോയതിന് ജയിലിൽ ഇട്ടവൾ ആണ് നമ്മുടെ അമ്മ മെർസനിയാത്തി.. പക്ഷെ ഇപ്പോൾ എനിക്ക് നിന്നെയാണ് വിശ്വാസം.. എന്നെ സഹായിക്കണം.. നിന്റെ പ്ലാനെറ്റിനു വേണ്ടി.. നിന്റെ അമ്മക്ക് വേണ്ടി, സഹോദരിമാർക്ക് വേണ്ടി…..”

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.