നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

അതുകൊണ്ടു തന്നെ നീയിവിടെ എത്തുമെന്നും ഞങ്ങൾക്ക് അറിയാമായിരുന്നു.. നിന്റെ വിധി മരണമാണ്.. ഞങ്ങളുടെ കിംഗ് ബുദ്ധിമാൻ ആണ് റോഷൻ.. സ്പേസ് സ്റ്റോൺ ഇല്ലാതെ പാസ്റ്റിലേക്ക് വരാൻ ഞങ്ങൾക്കും കഴിയും.. ടൈം മെഷീൻ ഞങ്ങൾ വികസിപ്പിച്ചു കഴിഞ്ഞു.

നിന്റെ പെണ്ണുങ്ങൾ ശേഖരിച്ച ഡയമണ്ട് ഓർക്കിഡ്‌സ് ഞങ്ങളുടെ രാജാവിന് ഉള്ളതാണ്.. നീ മരിക്കുക…”

അത് പറഞ്ഞു അയാൾ പിടി മുറുകിയപ്പോൾ അവൻ അയാളെ കാലുകൾ വച്ച് ചവിട്ടി.. ഇല്ല പിടി വിടുന്നില്ല.. അവർ എല്ലാം മനസിലാക്കിയിരുന്നു എന്ന് അറിഞ്ഞപ്പോൾ അവൻ അകെ തളർന്നു.. എല്ലാം ഒരു നാടകം ആയിരുന്നോ?

അവൻ വീണ്ടും കണ്ണ് തുറന്നു അയാളെ ചവുട്ടി..

അതിനിടയിൽ ഒരു വെളിച്ചതോടെ അർച്ചന അവിടെയെത്തിയത് റോഷൻ കണ്ടു. അവൾക്ക് നേരെ പോകുന്ന ഒരാളും.. അവൾ പകച്ചു നിന്നു.. അവളുടെ കയ്യിൽ നിന്നും കറുത്ത തുണിയിൽ പൊതിഞ്ഞ ഓർക്കിഡ് താഴെ വീണു.

“ആഹ്ഹഹ്ഹ….!!!!”

റോഷനെ പിടിച്ചിരുന്ന ആളുടെവേദന നിറഞ്ഞ അലർച്ച അവിടെ മുഴങ്ങി.. റോഷൻ താഴേക്ക് വീണു…

അവൻ ശ്വാസം ആഞ്ഞു വലിച്ചുകൊണ്ടു മുകളിലേക്ക് നോക്കി.. അയാൾ നിന്ന് വിറക്കുന്നു..
അയാളുടെ പുറകിൽ നിന്നും ഒരു ചീറ്റൽ കേട്ടു.. ഒരു കൈ വന്നു അയാളുടെ കഴുത്തിൽ നഖം വച്ച് ആഴത്തിൽ മുറിച്ചതും അവൻ കണ്ടു.

വിക്ടോറിയ..!

അപ്പോഴേക്കും ശക്തമായ ഒരു അടിയേറ്റു അർച്ചനയ്ക്ക് നേരെ പോയവൻ തെറിച്ചു വീണു. മെല്ലിറ്റ ആയിരുന്നു അത്.. റോഷൻ ചാടി എഴുന്നേറ്റപ്പോൾ ആണ് മെറിനും മീനാക്ഷിയും ട്രിനിറ്റിയും പൂവുകളും കൊണ്ട് വന്നത്. അവരും രംഗം കണ്ടു ഒരുനിമിഷം പകച്ചു.

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.