നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

റോഷൻ അത് പറഞ്ഞപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു..

അവൻ പറഞ്ഞത് കേട്ട് ഞെട്ടി പതർച്ചയോടെ അവനെ നോക്കിയ വിക്ടോറിയ വണ്ടിയിലേക്ക് ചാരി..

“നീ… നീ പറഞ്ഞതൊക്കെ.. നുണയാണ് എന്ന് പറയാൻ കഴിയില്ല. കാരണം ഒരു മനുഷ്യനും അറിയില്ല ഞങ്ങൾ ആരാണെണ്.. പക്ഷെ നീ എന്റെ പേര് മുതൽ എല്ലാം പറഞ്ഞു.. എനിക്ക് കൂടുതൽ ഡീറ്റെയിൽസ് വേണം…”

ഉടനെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന പെണ്ണും ഇറങ്ങി വന്നു റോഷനെ അത്ഭുതത്തോടെ നോക്കി..

“എല്ലാം പറയാം. പക്ഷെ അതിന് മുൻപേ നീ അവരെക്കൂടെ പരിചയപ്പെടണം വിക്ടോറിയ.. ഇതൊരു നിയോഗമാണ്.. മേയ്‌വൂൺ നിലനിർത്താൻ നമ്മൾ ഒരുമിച്ചു ജോലി ചെയ്താൽ മാത്രമേ കഴിയുകയുള്ളു.. പ്ലീസ്…”

അവൻ അവളെ നോക്കി കൈകൂപ്പി. അവൾ ആ കയ്യിൽ പിടിച്ചു.. അവന്റെ ഇടത്തെ കൈ നിവർത്തി നോക്കി..

“യു ഹാവ് ബീൻ ബിറ്റൻ ബൈ മാലിഫിസെന്റ്???”

അവൾ ആശ്ചര്യത്തോടെ ചോദിച്ചു..

“യെസ്.. റെഡ് എയ്ഞ്ചൽ.. അതാണ് ഞാൻ ഇവിടെ ഇപ്പോൾ നിന്റെ മുൻപിൽ നിൽക്കുന്നതും..”

അവൻ മറുപടി കൊടുത്തു.. വിക്ടോറിയ ജീപ്പ് കോമ്പസിലേക്ക് നോക്കി..

“എസിപി മെറിൻ തോമസ്..? അവൾ എന്തിനാണ്?”

“എല്ലാം പറയാം.. ഒപ്പം വരുമോ? നീ മാത്രം മതി.. അവൾ പൊയ്ക്കോട്ടേ.. “

അവൻ അത് പറഞ്ഞു വണ്ടിയിലേക്ക് കയറി വണ്ടി റിവേഴ്‌സ് എടുത്തു വഴി കൊടുത്തു..

വിക്ടോറിയ അവളോട് എന്തോ പറഞ്ഞപ്പോൾ അവൾ എല്ലാവരെയും ഒന്ന് നോക്കി.. അതിന് ശേഷം വണ്ടിയിൽ കയറി..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.