നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

മെറിൻ ചോദിച്ചു.. ചെറുപ്പക്കാരൻ അല്പം മുൻപോട്ട് ഇരുന്നു..

“മാം, ഞാൻ റോഷൻ, ഇത് അർച്ചന.. അത് മീനാക്ഷി….ഞങ്ങൾ വന്നത്…..”

അവൻ അവിടെ നിർത്തി.. മെറിൻ അവനെ നോക്കി.. സംശയത്തോടെ..

“കമ്മീഷണർ റാണാ ട്രിപ്പിൾ 6 ടീമിന്റെ കൂട്ടാളിയാണ്…”

“വാട്ട്..!!??”

മെറിന്റെ ഒച്ച ഉയർന്നു.. അർച്ചനയും മീനുവും ഞെട്ടി അവനെ നോക്കി..

“യെസ്.. ഇന്നേക്ക് കുറച്ചു മാസങ്ങൾക്ക് അപ്പുറം.. കുറെ സംഭവങ്ങൾ നടക്കും. മാം അനേഷിക്കുന്ന റോൾസ് റോയ്‌സ് കാറിൽ വരുന്ന പൂച്ചപെണ്ണുങ്ങൾ ഇനിയും നാല് കൊലപാതകം നടത്തും, മാമിന്റെ വലം കൈ ആയ ഇൻസ്‌പെക്ടർ രാജനെ അടക്കം അവർ കൊല്ലും.. “

റോഷൻ പറഞ്ഞത് കേട്ട് മെറിൻ കണ്ണ് മിഴിച്ചു അവനെ നോക്കി.. അവളുടെ മുഖത്ത് നല്ല ഞെട്ടൽ എല്ലാവരും ശ്രദ്ധിച്ചു..

അർച്ചന മീനു അവനെ നോക്കി ഇരുന്നു.. മെറിൻ എഴുന്നേറ്റു.. അവനെ ഒന്ന് നോക്കി.

“നീ ഇവിടെ വാ…”

മെറിൻ അവനെ കൈപിടിച്ച് വലിച്ചു അകത്തെ റൂമിലേക്ക് കൊണ്ടുപോയി വാതിൽ അടച്ചു.. അർച്ചന മീനുവിനെ നോക്കി..

“മിക്കവാറും നമ്മൾ അവന്റെ ശവവും ആയിട്ടു തിരിച്ചു പോകേണ്ടി വരും.. ആ സ്ത്രീ വല്ലാത്തൊരു സാധനമാണ്…”

മീനാക്ഷി അർച്ചനയോട് മെല്ലെ പറഞ്ഞു.. അവൾ കതകിന്റെ നേരെ നോക്കി..

“നീയെന്തൊക്കെയാ വിളിച്ചു പറയുന്നത് എന്ന് നിനക്ക് ഓർമയുണ്ടോ? മിസ്റ്റർ.????”

മെറിൻ കൈചൂണ്ടി അവനോടു ഒച്ചയിട്ടു… അവൾക്ക് നന്നായി ദേഷ്യം വന്നിരുന്നു.. പക്ഷെ അവൻ പറഞ്ഞ കാര്യങ്ങൾ നിഗൂഢമാണ്..

റോഷൻ അവളെ നോക്കി..

“ഡെറാഡൂൺ, 2014. ഐപിഎസ് ട്രെയിനിങ് ഇടയിൽ അവിടെ ഗ്രാമത്തിലെ ഒരു പെൺകുട്ടിയെ റേപ്പ് ചെയ്തവന്റെ വീട്ടിൽ രാത്രി മൂന്ന് മണിക്ക് കയറിയ മെറിൻ തോമസ് അവന്റെ നട്ടെല്ലും ജനനേന്ദ്രിയവും തകർത്തിട്ടാണ് ഇറങ്ങി വന്നത്..
അന്ന് തിരിച്ചു മതില് ചാടിയപ്പോൾ പറ്റിയ ഒരു അപകടം..മതിലിന്റെ മുകളിലെ ഗ്ലാസ് പീസിൽ കാൽ സ്ലിപ് ആയി വീണു..
4 സ്റ്റിച്.. വലത്തേ തുടയുടെ ജോയിന്റിന്റെ തൊട്ടു അടുത്ത്.. പാട് ഇപ്പോഴും ഉണ്ട്.. അന്ന് സ്റ്റിച് ഇട്ട ഡോക്ടർ, നേഴ്സ് ഇവർ അല്ലാതെ ആ പാട് കണ്ട വേറെ ഒരാൾ കൂടെ ഈ ലോകത്ത് ഉണ്ട്..”

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.