നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

എല്ലാവരും കണ്ണുകൾ ഇറുക്കി അടച്ചു. സർവത്ര ശാന്തത.. കണ്ണുകൾ തുറന്നു..

മുൻപിൽ ഒരു ഗ്രഹം.. മുഴുവൻ പാറക്കെട്ടുകൾ കൊണ്ട് നിറഞ്ഞ ഒരു ഗ്രഹം.. വെളിച്ചമില്ല..

ഡിവൈൻ അതിൽ ഒരു പാറക്കെട്ടിലേക്ക് കൊണ്ടുപോയി മദർഷിപ്പ് മെല്ലെ ഇറക്കി കാലുകൾ ഉറപ്പിച്ചു വച്ചു.

അതിന് ശേഷം എല്ലാവരെയും ഒരു റൂമിലേക്ക് വിളിച്ചു.. ഡിവൈൻ തന്നെയാണ് മുൻപിൽ നിന്നത്..

“അഞ്ചു പേര് അഞ്ചു ഗ്രഹങ്ങളിൽ പോകണം.. ഭൂമിയിലെ കണക്ക് അനുസരിച്ചു ഇനി ഏകദേശം അര മണിക്കൂർ മാത്രമാണ് ബാക്കിയുള്ളത്.. “

അവൾ ഒരു കൊച്ചു ഡിവൈസ് എടുത്തു കയ്യിൽ കാണിച്ചു.. നീല വെളിച്ചമുള്ള ഒരു കൊച്ചു വസ്തു..

“ഇത് നിങ്ങളുടെ ഫിസിക്കൽ ബോഡിയെ ടാർഗെറ്റിലേക്ക് എത്തിക്കാനുള്ളതാണ്‌..
ഇതിൽ ഞാൻ ലൊക്കേഷൻ സെറ്റ് ചെയ്തിട്ടുണ്ട്.. ഒരു ക്ലിക്ക് ചെയ്താൽ ഇത് നിങ്ങളെ അവിടെ എത്തിക്കും, ഉടനെ ഡയമണ്ട് ഓർക്കിഡ് കയ്യിൽ എടുക്കുക, ചുവന്ന നിറമാകുന്ന ഡിവൈസിൽ ഒരു തവണ കൂടെ അമർത്തിയാൽ നിങ്ങൾ തിരിച്ചു ഇവിടെ എത്തും.. സിംപിൾ ആസ് ദാറ്റ്….”

അവൾ പറഞ്ഞു എല്ലാവരെയും നോക്കി.. അതേയുള്ളു എന്ന് എല്ലാവരും ചിന്തിച്ചു..

“ആർ യു റെഡി?”

അവൾ ചോദിച്ചപ്പോൾ എല്ലാവരും തലകുലുക്കി സമ്മതിച്ചു..

ഡിവൈൻ അഞ്ചു ഡിവൈസുകൾ എടുത്തു.. മെറിനും, അർച്ചനക്കും, മീനാക്ഷിക്കും, ട്രിനിറ്റിക്കും, വിക്ടോറിയക്കും കൊടുത്തു..

“വേഗത്തിൽ ആയിരിക്കണം.. വെട്ടിത്തിളങ്ങുന്ന പൂവ്.. അതിന്റെ കണ്ണിൽ നോക്കരുത്..
നോക്കിയാൽ അവിടെ നിന്നുപോകും കയ്യിൽ എടുക്കാൻ കഴിയില്ല. അതുകൊണ്ടു അത് പറിച്ചെടുത്ത ഉടനെ ഈ തുണികൊണ്ടു മൂടണം.. അതിന് ശേഷം മാത്രം സ്വിച്ച് അമർത്തുക..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.