നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

ക്വീൻ പാലസ്, വെയ്ത്താനിയാ ഗ്രഹം.

ഇവിടം ഭരിക്കുന്ന ക്വീൻ ആർമേഡ ഒരു മന്ത്രവാദിനിയാണ്. അവൾക്ക് മാത്രം പോകാവുന്ന ചില ഇടങ്ങൾ യൂണിവേഴ്‌സുകളിൽ ഉണ്ട്.. ചില ആവശ്യങ്ങൾക്ക് മറ്റു റാണിമാർ ആർമേഡയെ സമീപിക്കാറുണ്ട്..

സിംഹാസനത്തിൽ അവളുടെ പടയാളികളുമായി ഒരു ചർച്ചയിൽ ആയിരുന്നു ക്വീൻ ആർമേഡ.

“ക്വീൻ, വണ്ടർവേൾഡ് ഇളയ പ്രിൻസസ് ജൂൺ വന്നിരിക്കുന്നു..”

ദാസി വന്നു പറഞ്ഞപ്പോൾ ക്വീൻ ആർമേഡ ചിരിയോടെ അവളെ അകത്തേക്ക് വിളിക്കാൻ പറഞ്ഞു..

ഉടനെ വലിയൊരു മൃഗത്തിന്റെ പുറത്തിരുന്നു ജൂൺ അകത്തേക്ക് കയറിവന്നു.. അവളുടെ മുഖം ഗൗരവത്തിൽ ആയിരുന്നു.

അവൾ മൃഗത്തിന്റെ പുറത്തുതന്നെ ഇരുന്നു ആർമേഡയെ നോക്കി..

“നീ ചോദിച്ചത് ഞാൻ തരാം.. പകരം ഞാൻ പറയുന്ന കാര്യം നീ ചെയ്യണം…”

സിംഹാസനത്തിൽ ഇരുന്ന അവൾ ജൂണിനെ നോക്കി..

“ക്വീൻ ആർമേഡ, കച്ചവടം നടത്താനുള്ള സമയം അല്ലയിത്..ഇതിൽ നിനക്കും കൂടെ വേണ്ടിയാണ്..”

ജൂൺ താകീത് കൊടുത്തു..

“ജൂൺ.. നിനക്ക് വാക്ക് പാലിക്കേണ്ട? അപ്പോൾ എന്നെ അനുസരിച്ചേ മതിയാകു.. അല്ലെങ്കിൽ നിനക്കു പോകാം.. അറിയാമല്ലോ? നീ ചോദിച്ചത് പൂർണ മനസോടെ തന്നാൽ മാത്രമേ ഗുണത്തിൽ പെടുകയുള്ളു. “

ജൂൺ തലകുനിച്ചു.. അവൾ ആലോചിച്ചു. ഇല്ല പിൻതിരിഞ്ഞാൽ വൈകും.. പാടില്ല..

“സമ്മതം…!”

അവൾ മെല്ലെ പറഞ്ഞു.. ആർമേഡ ചിരിച്ചു.. ആ ചിരിയിൽ പക ഉണ്ടായിരുന്നു.. ജൂൺ അത് കണ്ടിരുന്നു.. പക്ഷെ വേറെ നിവർത്തിയൊന്നും ഇല്ല എന്ന് അവൾക്ക് അറിയാമായിരുന്നു..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.