നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

ഏട്ടന്റെ അപ്പുറത്ത് ഇരുന്നവനിൽ അവളുടെ കണ്ണുകൾ ഉടക്കി.. അതാണ് റോഷൻ.. കൊള്ളാം.. അവൾ നോക്കുന്നത് കണ്ടപ്പോൾ അവൻ തലകുനിച്ചു.

അവൾ ചിരിയോടെ വേഗം സ്റ്റെപ് കയറി ഓടി മുകളിൽ എത്തി.

“ചേച്ചി മതി ഒരുങ്ങിയത്.. അതെ എനിക്ക് പണിയുണ്ട്.. വേഗം വന്നേ..”

നീല സാരി ഉടുത്ത ശിൽപയെ അവൾ താഴേക്ക് കൊണ്ടുപോയത് റോഷൻ മുകളിൽ നിന്ന് കണ്ടു.. അവൻ ആരും കാണാതെ മറഞ്ഞു നിന്നു. അർച്ചനയെ ഒറ്റക്ക് കിട്ടണം..

“ചേച്ചി, ചേട്ടന്റെ അനിയൻ കൊള്ളാമല്ലോ.. കുറെ നാൾ മുൻപേ ചേച്ചി പറഞ്ഞിരുന്നു എങ്കിലും ഇത്രക്ക് വിചാരിച്ചില്ല..”

അർച്ചന കള്ളച്ചിരിയോടെ ശില്പയോട് പറഞ്ഞു..ശില്പ ചിരിച്ചു.

“നീ വേണമെങ്കിൽ നോക്കിക്കോ.. പക്ഷെ ചെക്കൻ ജിം അഡിക്ട് ആണ്.. ബിസിനസ് ഒന്നും താല്പര്യം ഇല്ലപോലും..”

“അതിനെന്താ? അല്ലേലും എനിക്ക് ഈ ചാടിയ വയറുള്ള ആണുങ്ങളെ കണ്ടുകൂടാ…”

അർച്ചന പറഞ്ഞത് കേട്ട് ശില്പ കുണുങ്ങി ചിരിച്ചു..

അവിടെ ചർച്ചകൾ തുടങ്ങിയിരുന്നു.. എല്ലാവരും സംസാരിച്ചു.. പെണ്ണും ചെക്കനും ഇഷ്ടത്തിൽ ആയിരുന്നതുകൊണ്ട് വേറെ കാര്യമായി ഒന്നും പറയാൻ ഇല്ലായിരുന്നു.

അവരെ ഒന്ന് പരിചയപ്പെട്ട ശേഷം അർച്ചന അവളുടെ റൂമിലേക്ക് വന്നു എന്തൊക്കെയോ എഴുതാൻ തുടങ്ങി.. അവൾക്ക് കുറച്ചു നോട്സ് പെന്റിങ് ഉണ്ടായിരുന്നു..

റൂം ലോക്ക് ആകുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.. അവൾ ഞെട്ടി..

“റോ.. റോഷൻ.. ചേട്ടാ.. എന്താ. എന്താ ഇവിടെ?”

വാതിൽ അടച്ചു കുറ്റിയിട്ട് അവളെ നോക്കുന്ന റോഷനെ കണ്ടു അവൾ പേടിച്ചു..

നേരത്തെ അവൾ നോക്കിയപ്പോൾ അവൻ ശ്രദ്ധിച്ചുപോലും ഇല്ലായിരുന്നു..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.