നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

അത് കേട്ടപ്പോൾ രണ്ടുപേരും ഞെട്ടി…

“മെറിൻ തോമസ്? അവരെ കാണാൻ പോകണം? “

“യെസ്.. ഇപ്പോൾ വിശ്വാസം ആയോ ഞാൻ നുണ അല്ല പറയുന്നത് എന്ന്? നുണ ആണെങ്കിൽ അങ്ങനെ ഒരാളുടെ അടുത്തേക്ക് ഞാൻ കൊണ്ടുപോകുമോ?”

അവന്റെ ചോദ്യം അവരെ ചിന്തിപ്പിച്ചു…

“സമ്മതം..പക്ഷെ എനിക്ക് ഒരു പ്രതിഫലം വേണം..അവരുടെ അടുത്തേക്ക് പോയി അവസാനം ഞാൻ എങ്ങാനും ജയിലിൽ ആകുമോ??”

മീനാക്ഷി ഉടനെ ചോദിച്ചു..

“അതൊന്നും ഇല്ല.. അല്ല എന്താ വേണ്ടത്?”

“എന്നെ ശല്യപ്പെടുത്തുന്ന ഒരുത്തൻ ഉണ്ട്….”

മീനാക്ഷി പറഞ്ഞു തുടങ്ങി..

“നിന്റെ രണ്ടാനമ്മയുടെ ഭർത്താവ് അല്ലെ? അന്ന് രാത്രി അവൻ മരിക്കും.. പക്ഷെ അവന്റെ ശല്യം ഞാൻ തീർത്തു തരാം.. ആദ്യം മെറിനെ ഒന്ന് കാണാം.. സമ്മതമാണോ?”

അവൻ ഉടനെ മറുപടി കൊടുത്തു.. അവൾ ഒന്ന് ആലോചിച്ചു.

“സമ്മതം..”

അവൾ സമ്മതിച്ചു.. റോഷൻ സന്തോഷത്തോടെ അർച്ചനയെ നോക്കി.. അവളുടെ മുഖത്തും ഒരു പുഞ്ചിരി ഉണ്ടായിരുന്നു..

“എന്നാൽ വേഷം മാറി വാ…ഞങ്ങൾ ഇവിടെ നിൽക്കാം..”

അവൾ ഉടനെ പോയി..

“അല്ല ഏട്ടാ? അവളെ കൂടെ കെട്ടും എന്ന് പറഞ്ഞത് സത്യം ആണോ?”

അർച്ചന ചോദിച്ചു..

“ഉവ്വ്.. സത്യമാണ്..”

അവൻ പറഞ്ഞതും അവൾ ആലോചിച്ചു..

“22 ഫീമെയിൽ കോട്ടയം സിനിമ ഏട്ടൻ കണ്ടിട്ടുണ്ടോ? ഒന്നുകിൽ അതാകും.. അല്ലെങ്കിൽ സർജിക്കൽ നൈഫ് വച്ച് ഞാൻ ആ അഹങ്കാരിയെ കുത്തി കൊല്ലും..”

അർച്ചന അതും പറഞ്ഞു കാറിൽ കയറി ഡോർ വലിച്ചടച്ചു.. റോഷൻ ചിരിയോടെ നിന്നു..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.