നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

അവൾ വേഗം മേശയുടെ അടിയിൽ നിന്നും ഒരു എൻക്രിപ്റ്റഡ് ഫോൺ എടുത്തു ഏതോ ഒരു നമ്പർ ഡയല് ചെയ്തു. നമ്പറിന്റെ അവസാനം 666 ആയിരുന്നു..

“ഇനിയെന്നെ വിളിക്കരുത്. നിങ്ങളുമായി ഒരു ബന്ധവും എനിക്കില്ല. ഞാൻ എന്റെ പദവി മറന്നു. സൊ പ്ലീസ്.. എന്നെ വിട്ടേരെ.. ബൈ..”

അത് മാത്രം പറഞ്ഞു അവൾ ഫോൺ ഓഫ് ആക്കി വലിച്ചെറിഞ്ഞു.

****

Wonder World

“ചേച്ചി.. ചേച്ചി ഒരു കല്യാണം കഴിക്കാത്തത് എന്താ??”

അർച്ചനയുടെ ചോദ്യം കേട്ട് മെറിൻ ഞെട്ടി അവളെ നോക്കി..
അവളുടെ മുഖത്തെ ഭാവം കണ്ടു അർച്ചന കള്ളച്ചിരിയോടെ മീനുവിനെ നോക്കി.. ഇത് കേട്ട ലിസയും ശിൽപയും മെറിന്റെ മറുപടി അറിയാൻ അവളെ നോക്കി ഇരുന്നു..

“എനിക്ക്. എനിക്ക് കല്യാണം വേണ്ട.. അത് പണ്ടേ തീരുമാനിച്ചത് ആണ്.. അതിൽ ഒരു മാറ്റവും വരില്ല..”

മെറിൻ അത് പറഞ്ഞു എഴുന്നേറ്റ് പോയപ്പോൾ അർച്ചന നിരാശയോടെ മീനുവിനെ നോക്കി..

അവൾ എന്തോ ചിരിച്ചു കൊണ്ട് പറയാൻ വന്നു.. പക്ഷെ പെട്ടെന്ന് അവളുടെ മുഖം മാറി..

അർച്ചനയ്ക്ക് എന്തോ പ്രിയപ്പെട്ടത് നഷ്ടമായതുപോലെ ഒരു തോന്നൽ വന്നു.. മീനു എഴുന്നേറ്റ് പോയപ്പോൾ അവൾ ആലോചനയോടെ അവിടെ ഇരുന്നു..

ക്വീൻ, ഓർക്കിഡ് തുടങ്ങിയ മറ്റുള്ളവർ കാര്യമായ ചർച്ചയിൽ ആയിരുന്നു.

***

Planet Heaven World

ക്വീൻ ഓഫ് ആൾ ക്വീൻ ഇഗ്ഗയാത്തിനാ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു…
സൂര്യൻ ഉദിച്ചു വരുന്നു.. അവൾ മഞ്ഞുപോലെ വെളുത്ത ഒരു വസ്ത്രവും കിരീടവും ധരിച്ചിരുന്നു. കയ്യിൽ അവളുടെ ദണ്ഡ്..

“സ്കാർലെറ്റ്.. അവൾ അത് ചെയ്തു.. അല്ലെ?”

അവൾ മെല്ലെ ചോദിച്ചു..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.