നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

പക്ഷെ അവളുടെ മുഖം പെട്ടെന്ന് മാറി..

“നോ..!!!! മെല്ലിറ്റ..?? “

അലറിക്കൊണ്ട് അവൾ മുൻപിൽ നിന്നിരുന്ന റോഷനെ ആഞ്ഞു ഒരു തള്ളി… അവൻ തെറിച്ചു വീണു..

അവൾ തള്ളുന്നതിന് മുൻപേ അവന്റെ കയ്യിൽ ഉരഞ്ഞു എന്തോ അവളുടെ നേരെ പാഞ്ഞത് അവൻ കണ്ടു..

“മെല്ലിറ്റ..! റെപ്റ്റില്ല്യൻസ്…”

അവളുടെ അലർച്ച അവിടെ മുഴങ്ങി.. റോഷൻ ഞെട്ടി തെറിച്ചു ചാടി എഴുന്നേറ്റ് അവളെ നോക്കി..

ഒരു സ്പിയർ അവളുടെ വയറിൽ കൂടെ കയറിയിരിക്കുന്നു..

അത് റോഷനെ ഉന്നം വച്ചു എറിഞ്ഞതാണെന്ന് വ്യക്തം.. അവൾ അവനെ തള്ളിമാറ്റിയപ്ലോൽ അവൾക്ക് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല..
അവൾ ഒരു പാറയുടെ വിടവിലേക്ക് വീണു..

അവൻ ചുറ്റിനും നോക്കി. പത്തോളം റെപ്റ്റില്ല്യൻസ് ചുറ്റിനും..

അവനു നേരെ പാഞ്ഞു വന്ന സ്പിയറിൽ നിന്നും ചാടി അവൻ ചാടി ഒഴിഞ്ഞു..അത് ഷിപ്പിന്റെ ഒരു ഭാഗത്ത് അടിച്ചു തെറിച്ചുപോയി..
അവൻ അതെടുക്കാൻ വേണ്ടി ഓടി. അപ്പോഴേക്കും അവന്റെ കഴുത്തിൽ ശക്തമായ പിടി വീണിരുന്നു.. സ്പിയർ എടുക്കാൻ കഴിഞ്ഞില്ല..

അവൻ നോക്കി. ക്രൂരമായ ചിരിയോടെ ഒരാൾ.. രാജാവിന്റെ അതെ രൂപം.. കണ്ണുകളും ശരീരവും എല്ലാം.. എന്നാൽ അയാളല്ല..
പ്രേതെക suit ധരിച്ചവർ.

“റെഡ് എയ്ഞ്ചൽ ഒരാളെ കടിച്ചിരുന്നു എന്ന് ചോര കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു. അത് നീയാണ് എന്നും മനസിലായി..
ഞങ്ങളുടെ കിങ്ങിനെ കടിക്കാൻ വിസ്സമ്മതിച്ചതിന് അവളെ ചാട്ട കൊണ്ട് കെട്ടിയിട്ട് തല്ലിയിട്ടുണ്ട്.. പക്ഷെ നിനക്ക് അതിനുള്ള ഭാഗ്യം കിട്ടി..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.