നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

“അർച്ചു.. എനിക്ക് ഒരു കാര്യം പറയാനുണ്ട്.. ഞാൻ പറയുന്നത് നീയെങ്ങനെ എടുക്കും എന്നുപോലും അറിയില്ല..”

അവൻ അവളോട് പറഞ്ഞു അടുത്തേക്ക് ചെന്നപ്പോൾ കസേരയിൽ നിന്നും എഴുന്നേറ്റ് പേടിച്ചു പുറകോട്ട് മാറി..

“അതിനെന്തിനാ ഡോർ അടച്ചത്? റോഷൻ ചേട്ടനെ ഞാൻ ഇങ്ങനെ വിചാരിച്ചില്ല.. മാറ് എനിക്ക് പോണം..”

അവൾ അവനെ തട്ടിമാറ്റി ഡോറിന് നേരെ ഓടി..

റോഷൻ പെട്ടെന്ന് അവളെ പിടിച്ചു വച്ചു. അവൾ ഒച്ചയിടാൻ നോക്കിയപ്പോൾ അവളുടെ വായ അവൻ പൊത്തിപിടിച്ചു.. അവളുടെ പെട്ടെന്ന് കണ്ണുകൾ നിറഞ്ഞു ഒഴുകി..

“നിന്നെ ഉപദ്രവിക്കാൻ വന്നതല്ല. ഞാൻ നീ വിചാരിക്കുന്ന റോഷൻ അല്ല.. വിശ്വസിക്കുമോ എന്നറിയില്ല ഞാൻ ഫ്യൂച്ചറിൽ നിന്നും വന്നതാണ്..

ഭാവിയിൽ നമ്മൾ വിവാഹം ചെയ്തവർ ആണ്.. നിനക്ക് വിശ്വാസം ഇല്ല എങ്കിൽ കതകു തുറന്നു നോക്കാം.. ആ നീ കണ്ട റോഷൻ അവിടെ തന്നെ ഉണ്ടാകും.. പ്ലീസ് ബിലീവ് മി അർച്ചു.. എനിക്ക് നിന്റെ സഹായം ആണ് വേണ്ടത്..”

അവൻ അവളുടെ ചെവിയിൽ അത് പറഞ്ഞ ഉടനെ അവൾ കുതറുന്നത് നിർത്തി.

അവൻ പിടി വിട്ടു.. ഉടനെ തന്നെ ഡോർ തുറന്നു കൊടുത്തു.. അവൾ പുറത്തേയ്ക്ക് ഓടി..

“എന്താ പെണ്ണെ ഇത്? ബോധമില്ലേ?”

അവൾ പോയി ഇടിച്ചത് ശിൽപയെ ആണ്..ശില്പ ദേഷ്യപ്പെട്ടത് ശ്രദ്ധിക്കാതെ അർച്ചന താഴേക്ക് നോക്കി..

റോഷൻ താഴെ ഇരുന്നു ഒരു ഗ്ലാസിൽ വെള്ളം കുടിക്കുന്നു.. അവൾ ഞെട്ടലോടെയാണ് അത് കണ്ടത്.. അവൻ ഇട്ടിരുന്നത് ഒരു നീല ഓവർകോട്ട് ആണ്.. അവൻ ആരെയും നോക്കുന്നില്ല.

അവൾ ഞെട്ടലോടെ ശില്പയെ നോക്കി..

“എന്താടീ? നീ കരഞ്ഞോ?”

ശില്പ അതിശയത്തോടെ അവളെ നോക്കി..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.