നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

ട്രിനിറ്റിയും മെല്ലിറ്റയും ഇറങ്ങി വന്നു.

“യു… വരരുത് എന്ന് പറഞ്ഞതല്ലേ ഞാൻ…”

ഡിവൈൻ കൈചൂണ്ടി അലറിയത് ശ്രദ്ധിക്കാതെ വിക്ടോറിയ മുൻപോട്ട് ചെന്ന് അവളുടെ മുൻപിൽ നിന്നു..

“നമ്മുടെ ഗ്രഹം ആപത്തിലാകും.. അത് തടയാനുള്ള ഏക അവസരത്തിനും മുടക്കം വന്നു.. നീ.. നിനക്ക് അറിയുന്ന കുറച്ചു കാര്യങ്ങൾ.. അതിലാണ് ഇനിയുള്ള പ്രതീക്ഷ… വരുമോ ഒപ്പം??”

വിക്ടോറിയ അത് ചോദിച്ചപ്പോൾ അവൾ പകച്ചു നോക്കി.. ട്രിനിറ്റി റോഷന്റെ കൈപിടിച്ച് അവളുടെ അടുത്തേക്ക് കൊണ്ടുവന്നു..

അവന്റെ ഇടത്തെ കൈ പിടിച്ചു കാണിച്ചു..

“ബിറ്റൺ ബൈ ദി റെഡ് എയ്ഞ്ചൽ, മാലിഫിസെന്റ്?”

അവൾ പകച്ചു അവനെ നോക്കി.. അവനും അവളെ നോക്കുകയായിരുന്നു.. ഇതുവരെ കാണാത്ത ഒരു കൃതിരിൻ.. കറുത്ത കണ്ണുകൾ ആണ് അവൾക്ക്.. മേയ്‌വൂണിൽ വേറെയാർക്കും കറുത്ത കണ്ണുകൾ ഇല്ല… നല്ല സുന്ദരിയുമാണ്..

“യെസ്.. ഹി ഈസ് ഫ്രം ഫ്യൂച്ചർ…മേയ്‌വൂണിലെ കുട്ടികളുടെ പിതാവ്… “

ട്രിനിറ്റി അവനെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു.. അവൾ അതിശയത്തോടെ അവനെ നോക്കി..

“മേയ്‌വൂണിൽ കുട്ടികൾ? അതെങ്ങനെ??”

“പ്ലീസ്.. അതൊക്കെ പിന്നെ പറയാം.. വരുമോ ഒപ്പം??”

വിക്ടോറിയ ക്ഷമ ഇല്ലാതെ ചോദിച്ചു..

“ഞാൻ വരാം.. ഇനി പറ.. എങ്ങോട്ടാണ്?”

അവൾ സമ്മതത്തോടെ ചോദിച്ചു..

“പാരലൽ യൂണിവേഴ്‌സ് ഓഫ് ഗുന്ധബാദ്…”

“വാട്ട്..???”

ട്രിനിറ്റി പറഞ്ഞത് കേട്ട് ഡിവൈൻ ഞെട്ടി.. അവൾ പകച്ചു നോക്കി..

“സൊ.. ഡയമണ്ട് ഓർക്കിഡ് അല്ലെ? അഞ്ചു കന്യകമാർ? അതിൽ ഒരാൾ എങ്കിലും മറ്റു ഗ്രഹത്തിലെ കന്യക ആയിരിക്കണം ട്രിനിറ്റി.. കൃതിരിൻ മാത്രം വിചാരിച്ചാൽ കഴിയില്ല…“

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.