നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

“എന്താ? ആരാ മോനെ?”

“ഞാൻ മീനാക്ഷിയെ ഒന്ന് കാണാൻ.. പരിചയക്കാർ ആണ്…”

അവൻ മെല്ലെ പറഞ്ഞപ്പോൾ അവർ അവനെ ഒന്ന് നോക്കി..

“അവൾ കടയിലാണ്. വരാൻ സമയം ആയി.. മോൻ ഇരിക്ക്..”

“വേണ്ട.. ഞാൻ ഇവിടെ നിന്നോളം…”

അവൻ അത് പറഞ്ഞപ്പോൾ അവർ അകത്തേക്ക് പോയി. അവൻ പുറത്തോട്ട് നിന്നു..

അൽപനേരം കഴിഞ്ഞ ഉടനെ ദൂരെ നിന്നും ഒരു സ്കൂട്ടി വരുന്നത് കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി പടർന്നു.. മീനു.. എന്റെ മീനു… അവൻ മെല്ലെ പറഞ്ഞു.

അവൾ ഒരു ദാവണി ആയിരുന്നു വേഷം. കയ്യിൽ കറുത്ത ചില്ലു വളകൾ.. നെറ്റിയിൽ വലിയ പൊട്ട്.. മെടഞ്ഞ മുടി..

അവൾ സ്കൂട്ടി പാർക്ക് ചെയ്തു ദേഷ്യത്തിൽ ചാടി തുള്ളി തിണ്ണയിലേക്ക് കയറി..

“ദേ തള്ളെ.. കെട്ടിയോനോട് പറഞ്ഞോ എന്റെ പുറകെ മണപ്പിച്ചു നടക്കുന്നത് നിർത്തിക്കോ എന്ന്.. വെട്ടി കൊല്ലും ഞാൻ ആ പട്ടിയെ… എന്നെ അറിയില്ല അവനൊന്നും..”

അവൾ കൈ അകത്തേക്ക് ചൂണ്ടി ഭദ്രകാളിയെപോലെ അലറി..

റോഷൻ അത് കണ്ടു പുറകിലോട്ട് നോക്കി.. അവളുടെ ഭാവം കണ്ടു പേടിച്ചു നിൽക്കുന്ന അർച്ചന..

“നാക്ക് ഇറങ്ങിപോയോ തള്ളെ???”

“മോളെ.. ഒന്ന് മെല്ലെ.. നിന്നെ കാണാൻ വന്നതാ അവർ..”

അവർ അകത്തുന്നു ഓടിവന്നു പറഞ്ഞു.. ഉടനെ അവൾ അവനെ നോക്കി.. പെണ്ണ് ആകെ ചൂടായി നിൽക്കുകയാണ്..

“ഏതാടാ നീ?? എന്താ കാര്യം? നീയേതാ??”

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.