നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

“അതെ..എല്ലാം പറഞ്ഞതുപോലെ.., അവൻ ലക്ഷ്യത്തിൽ എത്തിയിരുന്നു.. പക്ഷെ.. അതല്ലല്ലോ നമുക്ക് വേണ്ടിയിരുന്നത്…”

പുറകിൽ നിന്നും വന്ന ശബ്ദം മെർസാനിയാത്തി ആയിരുന്നു.. ക്വീൻ ഓഫ് മേയ്‌വൂൺ..

ഇഗ്ഗയാത്തിനാ അവളുടെ നേരെ തിരിഞ്ഞു… അവളുടെ കണ്ണുകളിൽ നനവാണ്‌..

“യുവർ ഹൈനെസ്സ്.. പ്രിൻസസ് ജൂൺ വന്നിരിക്കുന്നു…”

പുറകിൽ നിന്നും ഒരു തോഴി അറിയിച്ചു..

ഇഗ്ഗയാത്തിനാ മെർസാനിയാത്തിയെ നോക്കി..

“ഇനി.. നിന്റെ കയ്യിൽ ആണ് കാര്യങ്ങൾ.. പോകു…ജൂണിനെ കാണു..സമയം കുറവാണ്..”

ക്വീൻ കൈ നീട്ടിയപ്പോൾ കത്തുന്ന ഗോളം തെളിഞ്ഞു വന്നു.. മേയ്‌വൂൺ ക്വീൻ അതിൽ കയറി.. അത് മാഞ്ഞുപോയി..

ഇഗ്ഗയാത്തിനാ സുര്യനെ നോക്കി നിന്നു.. അവളുടെ കണ്ണുകളിലും നനവ് ആയിരുന്നു.

***

Wonder World..

ഒറ്റക്ക് തടാകക്കരയിൽ നിൽക്കുന്ന മീനുവിന്റെ പുറകിൽ ഓർക്കിഡ് ചെന്ന് നിന്നു..
അവളെ മെല്ലെ പിടിച്ചു തിരിച്ചപ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആണ് കണ്ടത്..

“മീനാക്ഷി.. അർച്ചന ഇതറിയരുത്.. അർച്ചന എന്നല്ല.. വേറെ ആരും…”

മീനാക്ഷി മെല്ലെ തലകുലുക്കി.. വാശിയോടെ കണ്ണുനീർ തുടച്ചു.. ഓർക്കിഡ് അവളെ നോക്കാതെ തിരികെ നടന്നു..

***

Somewhere unknown.

റോഷൻ കണ്ണ് തുറന്നു.. അവൻ ഞെട്ടി ചാടി എഴുന്നേറ്റ് നിന്നു.. ദേഹത്ത് നോക്കി. വെളുത്ത വസ്ത്രം ചുറ്റിയിരിക്കുന്നു.. വേറെ മുറിവുകൾ ഒന്നുമില്ല.. എന്നാൽ റെഡ് എയ്ഞ്ചൽ കടിച്ച പാട്.. അത് തിളങ്ങുന്നു…

അവൻ കഴിഞ്ഞത് ഒക്കെ ഓർത്തു.. കണ്ണിൽ നിന്നും കണ്ണീർ കുത്തിയൊഴുകി.

“ഞാൻ.. ഞാൻ തോറ്റു…എന്റെ മക്കൾ… ഏയ്ഞ്ചൽസ്.. എന്നെ വിശ്വസിച്ചവർ… ദൈവമേ…”

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.