നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

അവൾ പ്രാന്ത് പിടിച്ചതുപോലെ അലറി.. റോഷൻ ഒന്ന് ഭയന്നു എങ്കിലും അവൻ അവളോട് ഒന്ന് കാത്തിരിക്കാൻ പറഞ്ഞു..

പുറത്തേക്ക് പോയ അവൻ വന്നത് മെറിനെയും അർച്ചനയെയും മീനാക്ഷിയെയും കൂട്ടി ആണ്..

ട്രിനിറ്റിയെ കണ്ടു എല്ലാവരുടെയും കണ്ണുകൾ മിഴിഞ്ഞു… മാസ്ക് ഇല്ലായിരുന്നു അവൾക്ക്..

“ഇവർ മനുഷ്യർ അല്ല.. കൃതിരിൻ വർഗം ആണ്.. മേയ്‌വൂൺ എന്ന പ്ലാനെറ്റിൽ ജീവിക്കുന്നവർ. അവിടെ പെണ്ണുങ്ങൾ മാത്രമേയുള്ളു. ഞാൻ വഴിയാണ് അവിടെ ജീവൻ വന്നത്.. ഇപ്പോൾ വിശ്വാസം ആയോ ഞാൻ പറഞ്ഞത് സത്യം ആണെന്ന്?”

റോഷൻ ചോദിച്ചു..

“ങേ.. ആ… ഞങ്ങൾ….”

മെറിനും അർച്ചനയും മീനാക്ഷിയും വേറെയൊരു ലോകത്ത് ആയിരുന്നു.. അവർ കണ്ണ് മിഴിച്ചു നിന്നു..

ട്രിനിറ്റി എല്ലാവർക്കും ഒരു കുപ്പിയിൽ നിന്നും വെള്ളം കൊടുത്തു.. അവളുടെ വാൽ അവർ പേടിയോടെ ആണ് നോക്കിയത്.. മെറിൻ അവളെ ആകാംഷയോടെ നോക്കി..

“വിക്ടോറിയ.. എണീറ്റ് വാ.. നിനക്ക് അറിയോ? സ്പേസ് സ്റ്റോൺ വഴി കടത്തി വിടുന്ന പെണ്ണ് പറഞ്ഞത് എന്താ അറിയുമോ? ട്രസ്റ്റ് യുവർ എനിമി എന്ന്.. ഭാവിയിലെ എന്റെ ശത്രു നീയായിരുന്നു.. പക്ഷെ ഇപ്പോൾ നിനക്ക് ആണ് ഇതിൽ എന്നെ സഹായിക്കാൻ കഴിയുക…”

റോഷൻ അവളെ വലിച്ചു പൊക്കി.. അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി..

“ഇനി ഞാൻ പറയാം.. എല്ലാവരോടും ഒരുമിച്ചു… ആദ്യം മുതൽ ഇതാ ഇപ്പോൾ വരെ..”

അവൻ മെല്ലെ പറഞ്ഞു തുടങ്ങി.. അർച്ചനയെ വിവാഹം കഴിച്ചത് മുതൽ അവൻ നിലവിൽ ഇവിടെ എത്തിയ കാര്യം വരെ..

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മൂന്ന് പേർ കണ്ണും മിഴിച്ചു ഇരിക്കുകയായിരുന്നു..
ബാക്കി രണ്ടുപേർ ആലോചനയിലും..

“ആ പ്ലാനെറ്റിൽ പോകാൻ വേറെ ആരെയും എനിക്ക് വിളിക്കാൻ കഴിയില്ല.. നിങ്ങളെ അറിയുന്നത് കൊണ്ടാണ് ഞാൻ നിങ്ങളെ സമീപിച്ചത്..”

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.