നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

നെഞ്ചിന് നേരെ ചെന്ന സ്പിയർ അന്തരീക്ഷത്തിൽ ഉയർന്നു ചാടി പിടിച്ച ട്രിനിറ്റി അത് ഒരാളുടെ കഴുത്തിലേക്ക് അതിലും ശക്തിയിൽ എറിഞ്ഞു.. അപ്പോഴേക്കും വിക്ടോറിയ പമ്പരം പോലെ കറങ്ങി ആക്രമണം തുടങ്ങിയിരുന്നു.

എല്ലാവരും റോഷനെ ആണ് ഉന്നം വച്ചത്.. അവന് ശക്തി ഇല്ലാത്തതുകൊണ്ട് അവരെ എതിർക്കാനും കഴിയില്ലായിരുന്നു..

മെല്ലിറ്റ അർച്ചനയെയും മീനാക്ഷിയെയും ഷിപ്പിൽ കയറ്റി നിലത്തു വീണ ഓർക്കിഡുകൾ എടുത്തു ഷിപ്പിൽ ഇട്ടു ഡോർ അടച്ചു..

റോഷനെ പുറകിലാക്കി മെല്ലിറ്റയും ട്രിനിറ്റിയും വിക്ടോറിയയും നിന്നു..

ഒന്ന് പകച്ചു പോയെങ്കിലും മെറിനും അവന് മുൻപിൽ കയറി നിന്നു.

“റോഷനെ അവർക്ക് കൊടുക്കരുത്…! മെറിൻ…! അവനെ നോക്ക്….!”

ട്രിനിറ്റി മുരണ്ടു കൊണ്ട് മുൻപോട്ട് കുതിച്ചുകൊണ്ടു തന്നെ തലകുത്തി അന്തരീക്ഷത്തിൽ കറങ്ങി താഴെ അവരുടെ ഇടയിൽ നിന്നു…

മുൻപിൽ നിന്ന രണ്ടുപേർ കഴുത്തുപൊത്തി നിലത്തേക്ക് ഇരുന്നപ്പോൾ അതേപോലെ വിക്ടോറിയയും മെല്ലിറ്റയും മുൻപോട്ട് കുതിച്ചു..

ഈ ഗ്രഹത്തിൽ കൃതിരിൻ ശക്തി മെയ്‌വൂണിലെ പോലെ തുല്യം ആണെന്ന് അവനു തോന്നി..

റോഷൻ ഓടിപോയി നിലത്തു കിടന്നിരുന്ന ഡിവൈനെ നോക്കി…. അവൾ ഒരു പാറക്കെട്ടിന്റെ ഇടയിൽ കിടക്കുന്നുണ്ടായിരുന്നു.

അപ്പോഴേക്കും അവനെ കടന്നു പിടിച്ചുകൊണ്ടു ഒരാൾ പുറകിൽ നിന്നും വന്നിരുന്നു.. അയാൾ അവന്റെ ഗ്ലാസ് മാസ്ക് അടിച്ചു പൊട്ടിക്കാൻ ശ്രമിച്ചു.

അവന്റെ പുറകിൽ വന്ന ഒരാളെ ഒരു സ്പിയർ കൊണ്ട് ആഞ്ഞു അടിച്ചു തെറിപ്പിച്ചുകൊണ്ടു മെറിൻ സ്പിയർ വച്ച് അവനെ പിടിച്ചവനെ കുത്തി, അയാൾ നിലത്തേക്ക് ഇരുന്നപ്പോൾ അവൾ റോഷനെ പിടിച്ചു ബലമായി വലിച്ചു കൊണ്ട് ഷിപ്പിലേക്ക് കയറി…

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.