നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2949

കിംഗ് പാലസിലെ ഒരു ലാബ്.. അതിലെ ടൈം മെഷീൻ വഴിയാണ് അവർ ഭൂതകാലത്തിലേക്ക് പോയ റോഷനെ കൊല്ലാൻ വേണ്ടി ആളെ വിട്ടത്..

ഒരു വലിയ തിളങ്ങുന്ന കുഴലിലെ വെളിച്ചം നിറഞ്ഞ ഭാഗത്തേക്ക് അവർ നോക്കി നിന്നു..

നീല വെളിച്ചം ശക്തമായി അടിച്ചു… രണ്ടു പേർ ടൈം മെഷീന്റെ ഉള്ളിൽ നിന്നും ഇറങ്ങി വന്നു…
കാത്തു നിന്ന മറ്റുള്ളവർ ആകാംഷയോടെ അവരെ നോക്കി..

വയറിൽ നിന്നും ഒഴുകുന്ന മുറിവുമായി അവർ രണ്ടുപേരും നിലത്തേക്ക് ഇരുന്നു. അത് കണ്ടവർ ഒന്ന് പകച്ചു..

“രക്ഷിക്ക്.. ഞങ്ങളെ രക്ഷിക്ക്.. അവൾ… അവൾ ഞങ്ങളെ കൊല്ലും..രക്ഷി…….ആആആ….”

ഒരാൾ അത് ബുദ്ധിമുട്ടി പറഞ്ഞു തീരും മുൻപേ സിലിണ്ടറിന്റെ ഉള്ളിൽ നിന്നും വന്ന ഒരു സ്പിയർ അയാളുടെ നെഞ്ച് തുളച്ചു കടന്നു പോയി തൊട്ടു മുൻപിൽ ഉണ്ടായിരുന്നവന്റെ കഴുത്തിൽ കൂടെ കയറി..

എല്ലാവരും ഞെട്ടി വിറച്ചു ടൈം മെഷീന്റെ ഉള്ളിലേക്ക് നോക്കി… ഒരു സ്പിയർ കൂടെ പാഞ്ഞു വന്നു രണ്ടാമത് വന്നവന്റെ തലയിൽ ആണ് കയറിയത്..

ടൈം മെഷീന്റെ തിളങ്ങുന്ന വലിയ കുഴലിൽ കൂടെ ഒരാൾ ഉറച്ച കാൽചുവടുകളോടെ നടന്നു പുറത്തേക്ക് വന്നു.

അവളുടെ നെഞ്ചിൽ നിന്നും ബ്ലഡ് വരുന്നുണ്ടായിരുന്നു.. അവൾ ഒരു കൊച്ചു ബോട്ടിൽ എടുത്തു വായിലേക്ക് ഒഴിച്ചു എല്ലാവരെയും നോക്കി..

അവളുടെ പുറകിൽ വേറെ ഒരാൾ കൂടെ വന്നു..

ലാബിൽ ഉണ്ടായിരുന്നവർ അവളുടെ മുഖഭാവം കണ്ടു അനങ്ങാൻപോലും ആകാതെ പരസ്പരം നോക്കി.. അവൾ ധരിച്ചിരുന്നത് അവരുടെ തന്നെ ഒരു പ്രേതെക വെസ്റ്റ് ആണെന്ന് അവർ ശ്രദ്ധിച്ചു…

ഭൂതകാലത്തിൽ നിന്നും ഭാവി കാലത്തിലേക്ക് റെപ്റ്റില്ല്യൻസിന്റെ തന്നെ ടൈം മെഷീൻ വഴി സഞ്ചരിച്ചു വന്ന രണ്ടുപേർ… മരിച്ചു എന്ന് കരുതിയ രണ്ടുപേർ..

വിക്ടോറിയ, ഡിവൈൻ. രണ്ടുപേരുടെ മുഖത്തും ഒരു ചിരി ഉണ്ടായിരുന്നു..

ഇരക്ക് വേണ്ടി വച്ച കെണിയിൽ വേട്ടക്കാരനെ കുടുക്കിയതരം ഒരു ചിരി…

തുടരും..

പത്തു ദിവസം കഴിഞ്ഞു കാണാം. ടൈം ട്രാവൽ, എയ്ഞ്ചൽ ബൈറ്റ് തിയറി അതിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ മറക്കണ്ട…

സ്നേഹത്തോടെ

ഡിസംബറിന്റെ കാമുകൻ ??❤️

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.