നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2949

മുട്ടിൽ നിന്ന് കരഞ്ഞു റോഷൻ.. അവൻ എത്തിച്ചേർന്നത് നീല വെളിച്ചമുള്ള ഒരു ഇടവഴിയിലാണ്. അവിടെ എങ്ങനെ എത്തിയെന്നു അവന് അറിയില്ല.. ഏതാണ് സ്ഥലം എന്നുപോലും അവന് അറിയില്ല.

ഡാർക്ക് എയ്ഞ്ചൽ അവന്റെ നെഞ്ചിൽ കൊമ്പുകൾ ഇറക്കിയത് മാത്രമാണ് അവന്റെ ഓർമയിൽ ഉള്ളത്.. അവൻ ശരീരത്തിൽ ഒന്നുകൂടെ തപ്പി നോക്കി.. ഇല്ല മുറിവുകൾ ഒന്നുമില്ല..

“അവൾ.. അവളെന്നെ…”

ഇരുന്നു കരഞ്ഞ അവന്റെ ചുമലിൽ ഒരു കൈ പതിച്ചു.. അവൻ തലപൊക്കി നോക്കി.. അവൾ ഞെട്ടി.. മേയ്‌വൂൺ ക്വീൻ.

“അമ്മ?? അമ്മേ….!!”

അവൻ ചാടി എഴുന്നേറ്റ് മേയ്‌വൂൺ ക്വീനിനെ മുറുക്കെ കെട്ടിപിടിച്ചു കരഞ്ഞു.

“ഞാൻ തോറ്റു അമ്മേ.. ഞാൻ തോറ്റു.. അവൾ.. അവളെന്നെ ചതിച്ചു…”

അലറിക്കരഞ്ഞുകൊണ്ട് അവൻ അവളെ മുറുക്കെ കെട്ടിപിടിച്ചു.. അവൾ അവനെ സ്നേഹത്തോടെ തലോടി..

“നീ തോറ്റിട്ടില്ല.. ഇത് നിന്റെ നിയോഗത്തിൽ ഉണ്ടായിരുന്നതാണ്.. പിന്നെ സ്കാർലെറ്റ്.. അവൾ നിന്നെ ചതിച്ചിട്ടില്ല കുട്ടി.. അവൾ നിനക്ക് ഒരു ചാൻസ് ആണ് തന്നത്.. നിന്റെ നിയോഗം മാറ്റാനുള്ള ഒരു അവസരം…”

ക്വീൻ പറഞ്ഞത് കേട്ട് അവൻ അടർന്നു മാറി അവരെ അതിശയത്തോടെ നോക്കി..

“വാട്ട്? എന്താ പറഞ്ഞത്????”

“നീ ഈ സ്ഥലം ഏതാണ് എന്നറിയുമോ? ഇതാണ് സോൾ വേൾഡ്.. നിന്നെ ഇവിടെ എത്തിച്ചത് രണ്ടു കാര്യമാണ്….”

ക്വീൻ പറഞ്ഞതുകേട്ടപ്പോൾ അവൻ അവരെ നോക്കി.. അവൾ ഉടനെ അവനെ കൈപിടിച്ച് അവിടെ ഒരു മരത്തിന്റെ ചുവട്ടിൽ ഇരുത്തി..

“അന്ന് അമോറയുടെ പ്ലാനെറ്റിൽ വച്ച് ഇഗ്ഗയാത്തിനാ നിന്നെ കൊണ്ടുപോയത് ഓർമയില്ലേ?”

ക്വീൻ ചോദിച്ചു..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.